CrimeNEWS

ഭര്‍ത്താവും വീട്ടുകാരും കുഞ്ഞിനെ കൊലപ്പെടുത്തി; പരാതി നല്‍കി നേപ്പാള്‍ സ്വദേശിയായ യുവതി

വയനാട്: കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് പരാതി. കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തുകയാണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്.

നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് ഈ കുഞ്ഞിനെ കടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധപൂര്‍വം മരുന്ന് നല്‍കി പ്രസവം നടത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്തെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Signature-ad

പ്രസവത്തിന് ശേഷം യുവതി നേപ്പാളിലേയ്ക്ക് പോയിരുന്നു. അതിന് ശേഷം തിരികെ വന്നാണ് പരാതി നല്‍കുന്നത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ കല്‍പ്പറ്റ പൊലീസ്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: