Crime
-
ത്രിപുരയില്‍ വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; ആണ്‍മക്കള്‍ അറസ്റ്റില്‍
അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുരയില്‍ 62 കാരിയായ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് രണ്ട് ആണ്‍മക്കള്‍ ജീവനോടെ കത്തിച്ചു. മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ചമ്പക്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖമര്‍ബാരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകന്‍ അഗര്‍ത്തലയിലാണ് താമസിച്ചിരുന്നത്. ഒരു സ്ത്രീയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മരത്തില്‍ കെട്ടിയ നിലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ജിറാനിയയിലെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കമാല്‍ കൃഷ്ണ കൊളോയ് പിടിഐയോട് പറഞ്ഞു. അറസ്റ്റ് ചെയ്ത ആണ്‍മക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഏപ്രിലിലും സമാനസംഭവം നടന്നിരുന്നു. ചണ്ഡീഗഡിലെ സെക്ടര്‍ 35 ലെ ഒരു പൊതു പാര്‍ക്കിനുള്ളില്‍ 26കാരിയെ കാമുകന്‍ തീ കൊളുത്തി…
Read More » -
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചു; യുവസംവിധായകന്‍ അറസ്റ്റിലായി
കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ യുവസംവിധായകന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ എ.ഷാജഹാനെയാണ്(31) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ‘ജെയിംസ് കാമറൂണ്‍’ എന്ന ചിത്രത്തിന്റെ സംവിധായകനും പല ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുള്ളയാളാണ് ഷാജഹാന്‍. ഇയാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ യുവതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ താമസം. യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്.
Read More » -
മുന്‍കാമുകന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ പയറ്റിയത് ആരും ചെയ്യാത്ത കടുംകൈ; നാടകം പൊളിഞ്ഞതോടെ അഴിക്കുള്ളില്‍
ബംഗളൂരു: മുന്‍ കാമുകന്റെ ഫോണ്‍ കൈക്കലാക്കാന്‍ നാടകം കളിച്ച യുവതിയും സംഘവും പിടിയില്‍. ബംഗളൂരുവിലെ ഭോഗനഹള്ളി സ്വദേശിയായ ശ്രുതി (29) കൂട്ടാളികളായ മനോജ് കുമാര്‍, സുരേഷ് കുമാര്‍, ഹൊന്നപ്പ, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മുന്‍ കാമുകന്റെ ഫോണിലുണ്ടായിരുന്നു. ഫോണ്‍ തട്ടിയെടുക്കാനായി ‘അപകട നാടകവും’ നടത്തി. അപകടം ഉണ്ടായെന്നും ഈ സമയം മോഷ്ടാക്കള്‍ ഫോണ്‍ കവര്‍ന്നെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു.സെപ്തംബര്‍ ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. താനും മുന്‍ കാമുകനും സഞ്ചരിച്ച ബെക്കില്‍ കാര്‍ ഇടിച്ച ശേഷം മോഷ്ടാക്കള്‍ മൊബൈലുമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ശ്രുതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ യുവതി പറഞ്ഞ സ്ഥലത്ത് ആ ദിവസം അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. പകരം നാല് പേര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി, ഫോണ്‍ കവര്‍ന്ന ശേഷം ഓടിപ്പോകുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയായ മനോജിനെ പിടികൂടി. കൂട്ടാളികളോടൊപ്പം മൊബൈല്‍ തട്ടിപ്പറിച്ചതായി ഇയാള്‍ സമ്മതിക്കുകയും ശ്രുതി തനിക്ക് 1.1 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തുകയും ചെയ്തു.…
Read More » -
കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൗസ്ബോട്ടില്‍നിന്ന് കായലിലേക്ക് ചാടി; മകളെ രക്ഷിക്കുന്നതിനിടെ അച്ഛന്‍ മുങ്ങിമരിച്ചു
ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൗസ്ബോട്ടില്‍നിന്നു കായലിലേക്കുചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്നാട് തിരുനെല്‍വേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണ്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആര്‍ ബ്ലോക്കിനുസമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെല്‍വേലിയില്‍നിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് ഹൗസ്ബോട്ടിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30) കായലിലേക്കു ചാടി. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി. നിലവിളികേട്ട് ഓടിയെത്തിയ ഹൗസ്ബോട്ട് ജീവനക്കാര്‍ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന് കാര്യമായ പരിക്കില്ല. വെള്ളത്തില്‍നിന്നു കരയ്ക്കുകയറാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരുംചേര്‍ന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍. പുളിങ്കുന്ന് പോലീസ് കേസെടുത്തു.
Read More » -
ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് മകള്‍; മരുമകനെ ഓടുന്ന ബസില്‍ കൊലപ്പെടുത്തി ദമ്പതികള്‍
മുംബൈ: മകളെ നിരന്തരമായി ഉപദ്രവിച്ച മരുമകനെ, ഓടിക്കൊണ്ടിരുന്ന ബസില്‍ ദമ്പതികള്‍ കൊലപ്പെടുത്തി. കോലാപുരിലാണ് സംഭവം. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് കൊലപാതകം. സന്ദീപ് ഷിര്‍ഗാവെ (35) ആണ് കൊല്ലപ്പെട്ടത്. കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ സന്ദീപിനൊപ്പം ദമ്പതികള്‍ കയറി. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൂടാതെ രണ്ടുപേര്‍ മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. മൃതദേഹം കോലാപുര്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു. സന്ദീപിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ ഹനുമന്തപ്പ കാലെ, ഭാര്യ ഗൗരവ എന്നിവരെ അറസ്റ്റ് ചെയ്തതും.
Read More » -
കൊലക്കേസ് പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം ഇന്നു പരോള്‍ തീരാനിരിക്കെ
പത്തനംതിട്ട: കൊലപാതക കേസില്‍ പരോളിലിറങ്ങിയ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴംകുളം പുതുമല പാറയില്‍ മേലേതില്‍ മനോജ്(39) നെയാണ് ശനിയാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പു മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നാണ് പരോള്‍ കഴിഞ്ഞ് തിരികെ പോകേണ്ടിയിരുന്നത്. 2016ല്‍ പീതാംബരന്‍ എന്നയാളെ കൊലപ്പെടുത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. ഓണത്തിനോടനുബന്ധിച്ചാണ് മനോജ് പരോളില്‍ ഇറങ്ങിയത്. ഭാര്യ: സുമി.മകള്‍: പൂജ. അതേസമയം, ബംഗളൂരുവില്‍ യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുക്തി രഞ്ജന്‍ റായ് എന്നയാളാണ് ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി (29)യെ കൊന്നതെന്നാണ് പോലീസ് സംശയിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പും പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു ബാഗും നോട്ട്ബുക്കും സ്‌കൂട്ടിയും കണ്ടെടുത്തു. ഇയാളുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ റായി കൊലക്കേസ്…
Read More » -
മദ്യം കടത്തിയ കാര്‍ തടയുന്നതിനിടെ ഇടിച്ചുതെറിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: അനധികൃതമായി മദ്യം കടത്തിയ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഡല്‍ഹിയിലെ നംഗ്ലോയി സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്ദീപാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം. കാറില്‍ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ പ്രധാന റോഡില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. അമിത വേഗത്തിലെത്തിയ വാഗണാര്‍ കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വാഹനം സന്ദീപിന്റെ പിറകിലിടിച്ച് പത്ത് മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. ഒടുവില്‍ നിര്‍ത്തിയിട്ടിരുന്ന മ?റ്റൊരു കാറില്‍ ചെന്നിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേ?റ്റ ഉദ്യോഗസ്ഥനെ സോണിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പശ്ചിം വിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാ?റ്റുകയുമായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സന്ദീപിനെ ഇടിച്ചുതെറിപ്പിച്ച വാഹനം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡ്രൈവര്‍ക്കായുളള തെരച്ചില്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Read More » -
വ്യാപാരിയെ അക്രമിച്ച് നാല് കിലോ സ്വര്‍ണം കവര്‍ന്നു; 24 മണിക്കൂറിനിടയില്‍ വിവിധയിടങ്ങളില്‍ അക്രമം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വര്‍ണവ്യാപാരിയെ അക്രമിച്ച് നാല് കിലോ സ്വര്‍ണം കവര്‍ന്നു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ വെടിയുതിര്‍ത്ത സംഭവത്തിന് പിന്നാലെയാണ് വ്യാപാരിയെ അക്രമിച്ച് 3.5 കോടിയോളം വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ കരോള്‍ബാഗിലെ വ്യാപാരിയെ അക്രമിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. വെള്ളിയാഴ്ച രാത്രിയില്‍ നോര്‍ത്ത് ഡല്‍ഹിയിലെ ഗുലാബി ബാഗില്‍ ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്നു വ്യാപാരി. യാത്രാമധ്യേ ബൈക്കിലെത്തിയ ആള്‍ കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച സൗത്ത് ഡല്‍ഹിയില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ രണ്ട പേര്‍ വെടിയുതിര്‍ത്ത് ഷോറൂമിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ഇവര്‍ അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ തിലക് നഗറിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read More » -
ഹോണ്‍ മുഴക്കിയതുസംബന്ധിച്ച തര്‍ക്കം; ഗൃഹനാഥനെ തല്ലിച്ചതച്ച് തെമ്മാടിക്കൂട്ടം
തിരുവനന്തപുരം: യുവാക്കള്‍ സഞ്ചരിച്ച ബൈക്കിനുപിന്നാലെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരന്‍ ഹോണ്‍ മുഴക്കിയത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് ക്രൂരമര്‍ദനം. ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ നാലുയുവാക്കളെ പാറശ്ശാല പോലീസ് പിടികൂടി. ബാലരാമപുരം നെല്ലിവിള ഡി.വി. ജയ ഹൗസില്‍ സച്ചിന്‍ (25), കോഴോട് വടക്കേക്കര തേരിവിള വീട്ടില്‍ വിജിത്ത് (24), നെല്ലിവിള അബിന്‍ നിവാസില്‍ അഖില്‍ (22), ഉച്ചക്കട രേവതി ഭവനില്‍ ശ്യംലാല്‍ (22) എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടുകൂടി ഉദിയന്‍കുളങ്ങരയില്‍വെച്ചാണ് സംഭവം. ചെങ്കല്‍ മേച്ചേരിവിള പ്രിയനിവാസില്‍ പ്രഭുകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു മുന്നിലായി രണ്ട് ബൈക്കുകളിലായി നാലുപേര്‍ അടങ്ങുന്ന യുവാക്കളുടെ സംഘം അഭ്യാസപ്രകടനം നടത്തുകയായിരുന്നു. മുന്നിലേക്കു കടക്കാന്‍ സാധിക്കാതെവന്നതോടെ പ്രഭുകുമാര്‍ ബൈക്കിന്റെ ഹോണ്‍ മുഴക്കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതരായ യുവാക്കള്‍ പ്രഭുകുമാറിനെ തടഞ്ഞുനിര്‍ത്തി വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ആക്രമണംകണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പ്രഭുകുമാറിനെ രക്ഷപ്പെടുത്തിയത്. പിടിയിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
ബാലചന്ദ്രമേനോനെതിരെ നടിയുടെ ആരോപണം: ലൈംഗിക ചുവയുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിന് യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്
കൊച്ചി: നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പൊലീസ്. നടന്‍ ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയില്‍ ഉണ്ടായിരുന്നത്. നടന്‍മാര്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഈ നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോന്‍ മറ്റൊരു പരാതിയും നല്‍കിയിരുന്നു. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പു നടിയുടെ അഭിഭാഷകന്‍ സംഗീത് ലൂയീസ് ഫോണില്‍ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോന്‍ പരാതിയില്‍ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങള്‍…
Read More »