Breaking NewsCrimeKeralaLead NewsNEWS

വാളയാർ ആൾക്കൂട്ട ആക്രമണത്തിലെ ആറാം പ്രതി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് , ഛത്തീസ്​ഗഡ് സ്വദേശിയായ രാംനാരായൺ ഭയ്യർ എന്നയാളെ ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതി തൂങ്ങിമരിച്ച നിലയിൽ. വിനോദ് എന്നയാളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറ് മണിക്കാണ് സംഭവം. വീടിന് സമീപത്തുളള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 17നാണ് വാളയാർ ആൾക്കൂട്ട ആക്രമണം നടന്നത്. കേസിലാകെ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ എട്ട് പ്രതികളുടെ ജാമ്യം നിഷേധിച്ചിരുന്നു. ആറാം പ്രതിയാണ് വിനോദ്, വിനോദിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇന്ന് വിചാരണക്കോടതിക്ക് മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: