CrimeNEWS

മുന്‍കാമുകന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ പയറ്റിയത് ആരും ചെയ്യാത്ത കടുംകൈ; നാടകം പൊളിഞ്ഞതോടെ അഴിക്കുള്ളില്‍

ബംഗളൂരു: മുന്‍ കാമുകന്റെ ഫോണ്‍ കൈക്കലാക്കാന്‍ നാടകം കളിച്ച യുവതിയും സംഘവും പിടിയില്‍. ബംഗളൂരുവിലെ ഭോഗനഹള്ളി സ്വദേശിയായ ശ്രുതി (29) കൂട്ടാളികളായ മനോജ് കുമാര്‍, സുരേഷ് കുമാര്‍, ഹൊന്നപ്പ, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്.

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മുന്‍ കാമുകന്റെ ഫോണിലുണ്ടായിരുന്നു. ഫോണ്‍ തട്ടിയെടുക്കാനായി ‘അപകട നാടകവും’ നടത്തി. അപകടം ഉണ്ടായെന്നും ഈ സമയം മോഷ്ടാക്കള്‍ ഫോണ്‍ കവര്‍ന്നെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു.സെപ്തംബര്‍ ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

Signature-ad

താനും മുന്‍ കാമുകനും സഞ്ചരിച്ച ബെക്കില്‍ കാര്‍ ഇടിച്ച ശേഷം മോഷ്ടാക്കള്‍ മൊബൈലുമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ശ്രുതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ യുവതി പറഞ്ഞ സ്ഥലത്ത് ആ ദിവസം അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. പകരം നാല് പേര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി, ഫോണ്‍ കവര്‍ന്ന ശേഷം ഓടിപ്പോകുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് പൊലീസ് പ്രതിയായ മനോജിനെ പിടികൂടി. കൂട്ടാളികളോടൊപ്പം മൊബൈല്‍ തട്ടിപ്പറിച്ചതായി ഇയാള്‍ സമ്മതിക്കുകയും ശ്രുതി തനിക്ക് 1.1 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.

കാമുകനുമായി ബ്രേക്കപ്പായപ്പോള്‍ ഭാവിയില്‍ അയാള്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ഭയമുണ്ടായിരുന്നുവെന്നും അതിനാലാണ് ഇത്തരമൊരു നാടകം ആസൂത്രണം ചെയ്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തതായി മുന്‍ കാമുകന്‍ യുവതിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഫോണ്‍ നല്‍കാന്‍ വിസമ്മതിച്ചു. ഇതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ശ്രുതി തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന മനോജിനോട് സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: