CrimeNEWS

ബലാത്സംഗത്തിനുശേഷം കഴുത്ത് ഞെരിച്ച് കൊന്നു; പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയില്‍

ലക്‌നൗ: 10 വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന ബലാത്സംഗ കേസ് പ്രതി രണ്‍ധൗള്‍ (48) അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്ന് ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇയാള്‍ സ്‌പെഷല്‍ സെല്‍ നിരീക്ഷണത്തിലായിരുന്നു. യുപിയിലെ ലുഹാരി ഗ്രാമത്തിലുള്ള ഇയാളുടെ വീടിനു സമീപം വൈകിട്ട് നാലിനും അഞ്ചിനുമിടയില്‍ പ്രതി എത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കെണിയൊരുക്കിയത്.

2014ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയിലെ സഞ്ജയ് വാന്‍ എന്ന പ്രദേശത്ത് ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2014 ഓഗസ്റ്റ് 8ന് വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്‍ധൗളിനും കൂട്ടാളിയായ മനോജ് സിങ്, രാം സിങ് എന്നിവര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.

Signature-ad

എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ രണ്‍ധൗള്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പട്യാല ഹൗസ് കോടതി ഇയാളെ 2015ല്‍ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകശ്രമം എന്നിവയുള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അമിത് കൗശിക് പറഞ്ഞു.

Back to top button
error: