Crime
-
ബംഗ്ലദേശ് ക്ഷേത്രത്തില്‍ മോദി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം മോഷണം പോയി
ധാക്ക: ബംഗ്ലദേശ് ജശോരേശ്വരി ക്ഷേത്രത്തില്‍ കാളി പ്രതിഷ്ഠയിലെ കിരീടം കവര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ല്‍ സമര്‍പ്പിച്ചതാണ് കീരീടം. ഇന്നലെയാണ് കവര്‍ച്ച നടന്നത്. 2021 മാര്‍ച്ചില്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടം സമര്‍പ്പിച്ചത്. ക്ഷേത്ര പൂജാരി ദിലീപ് മുഖര്‍ജി പൂജ കഴിഞ്ഞ് പോയതിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. മോഷ്ടാവിനെ തിരിച്ചറിയാന്‍ ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ തൈജുല്‍ പറഞ്ഞു. സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച കിരീടത്തിനു സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. ഹിന്ദു പുരാണമനുസരിച്ച്, ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അനാരി എന്ന ബ്രാഹ്മണനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. പിന്നീട് ഇത് പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്മണ് സെന്‍ നവീകരിക്കുകയും ഒടുവില്‍ പതിനാറാം നൂറ്റാണ്ടില്‍ രാജ പ്രതാപാദിത്യ ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ചെയ്തു.
Read More » -
തിരുവമ്പാടിയില്‍നിന്നു കാണാതായ പതിനാലുകാരിയെ കോയമ്പത്തൂരില്‍ കണ്ടെത്തി
കോഴിക്കോട്: തിരുവമ്പാടിയില്‍നിന്നു കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് കുട്ടിയെ കാണാതാകുന്നത്. കോഴിക്കോട് മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. ഡാന്‍സ് ക്ലാസിനായി വീട്ടില്‍ നിന്നും പോയ കുട്ടിയെയാണ് കാണാതാകുന്നത്. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read More » -
പെണ്‍കുട്ടിയെ തോക്കുചൂണ്ടി പീഡിപ്പിച്ചു; പുത്തന്‍പാലം രാജേഷിനെ പൊലീസ് വീടുവളഞ്ഞ് പിടികൂടി
കോട്ടയം: കോതനല്ലൂരില്‍ ഒളിവില്‍ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തന്‍പാലം രാജേഷിനെ (46) രാത്രി വീടുവളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. സ്പെഷല്‍ സ്ക്വാഡും കടുത്തുരുത്തി പൊലീസും ചേര്‍ന്നാണ് കോതനല്ലൂര്‍ ടൗണിനു സമീപത്തെ വീട്ടില്‍ നിന്നും രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്. കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. രാജേഷ് രണ്ട് ദിവസമായി ജില്ലയില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശുമായി പുത്തന്‍പാലം രാജേഷിന് അടുത്ത ബന്ധമുണ്ട്. ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന് ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്ട്ടിന് എന്നിവരെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോതനല്ലൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുമായി ഇയാള്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഇയാള്‍ക്കെതിരെ കൊലപാതകം, വധശ്രമം, കവര്‍ച്ച,…
Read More » -
കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പ്രതി കാമുകന്റെ സുഹൃത്ത്
തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിയുടെ കാമുകന്‍െ്റ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ചശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു. പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
Read More » -
മോശം പെരുമാറ്റത്തില്‍ വനിതാ നിര്‍മ്മാതാവിന്റെ പരാതി; ലിന്സ്റ്റിനടക്കം 9 നിര്‍മാതാക്കള്‍ക്കെതിരേ കേസ്
കൊച്ചി: വനിതാ സിനിമാ നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന് സ്റ്റീഫന്‍ അടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. അസോസിയേഷന് യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനിതാ നിര്‍മ്മാതാവ് നിര്‍മ്മിച്ച ചിത്രങ്ങളുമായി ബന്ധപ്പെട്ട് അസോസിയേഷനുമായി ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി അസോസിയേഷന് ഭാരവാഹികള്‍ ഈ നിര്‍മ്മാതാവിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഈ സമയത്ത് വനിതാ നിര്‍മ്മാതാവ് ചില പരാതികള്‍ മുന്നോട്ടു വെച്ചു. അടുത്ത യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. അടുത്ത യോഗത്തിലേക്ക് വനിതാ നിര്‍മ്മാതാവിനെ വിളിക്കുന്നതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. തുടര്‍ന്ന് വനിതാ നിര്‍മ്മാതാവ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണവുമായി രംഗത്തു വന്നത്. ഇതേത്തുടര്‍ന്ന് പരസ്യപ്രതികരണത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു അസോസിയേഷന് കത്തു നല്കി.…
Read More » -
ആലപ്പുഴയില്‍ കണ്ടത് ബോംബല്ല, കൂടോത്ര ശേഷിപ്പ്! നഗരം രാത്രി ഭീതിയുടെ മുള്‍മുനയില്‍
ആലപ്പുഴ: ഒരു രാത്രി മുഴുവന്‍ ആലപ്പുഴ നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘പൈപ്പ് ബോംബ്’ കൂടോത്രമെന്ന് പൊലീസ്. ആലപ്പുഴ ബീച്ചില്‍ കണ്ടെത്തിയ പൈപ്പിനുള്ളില്‍ കണ്ടെത്തിയ ലോഹത്തകിടുകളാണു പൊലീസിനെ ഈ നിഗമനത്തിലെത്തിച്ചത്ത്. പൈപ്പിനുള്ളില്നിന്നു ലഭിച്ച എഴുത്തുകളുള്ള ലോഹത്തകിടുകള്‍ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതാണെന്നു പൊലീസ് പറഞ്ഞു. ഇത്തരം കര്‍മങ്ങള്‍ ചെയ്യുന്ന ചിലരുടെ സാന്നിധ്യവും കഴിഞ്ഞ ദിവസം ബീച്ചില്‍ ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബീച്ചില്‍ നാവിക സേനയുടെ പഴയ കപ്പല്‍ സ്ഥാപിച്ചതിനു സമീപമാണു ചൊവ്വാഴ്ച രാത്രി പൈപ്പ് ബോംബ് പോലുള്ള വസ്തു കണ്ടെത്തിയത്. 17 സെന്റി മീറ്റര്‍ നീളവും മൂന്നു സെന്റിമീറ്റര്‍ വ്യാസവുമുള്ള പെപ്പിന്റെ ഇരുവശവും അടച്ച നിലയിലായിരുന്നു. സ്കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പൈപ്പിനുള്ളില്‍ ലോഹസാന്നിധ്യം കണ്ടെത്തിയതോടെയാണ് പൈപ്പ് ബോംബ് ആണെന്ന സംശയമായത്. കൊച്ചിയില്‍ നിന്നു ബോംബ് സ്ക്വാഡ് എത്തി. മണല്‍ച്ചാക്കുകള്‍ കൊണ്ട് സുരക്ഷിത മറയൊരുക്കി, പൈപ്പില്‍ ഡിറ്റണേറ്റര്‍ ഘടിപ്പിച്ചു ലഘു സ്ഫോടനം നടത്തി. ഡിറ്റണേറ്റര്‍ പൊട്ടിയതല്ലാതെ പൈപ്പ് പോലും പൊട്ടിയില്ല. പൈപ്പിനുള്ളില്‍ സ്ഫോടകവസ്തു…
Read More » -
ഏലസുകളും നാഗരൂപങ്ങളും വിഗ്രഹങ്ങളും കുഴിച്ചിടും, പിന്നെ ‘ദിവ്യദൃഷ്ടി’ പ്രയോഗം; വ്യാജസിദ്ധന് പിടിയില്‍
തൃശ്ശൂര്‍: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്നിന്നുമാത്രം ഇയാള്‍ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇയാളുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. സി.സി. ടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് റാഫിയുടെ കള്ളി പൊളിച്ചത്. തൃശ്ശൂര്‍ റൂറല്‍ എസ്.പി: നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമാണ് റാഫിയെ അറസ്റ്റു ചെയ്തത്. ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്, വിഗ്രഹങ്ങള്‍ എന്നിവ കുഴിച്ചിട്ടശേഷം പിന്നീട് ഇയാള്‍ തന്നെ ‘ദിവ്യദൃഷ്ടി’യിലെന്നു പറഞ്ഞ് കണ്ടെത്തും. ഇവ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നും ബിസിനസ് തകരുമെന്നും മാരക അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിക്കും. ഏലസുകളും തകിടുകളും നശിപ്പിക്കാന്‍ പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നു പറഞ്ഞ് ബൈബിള്‍വചനങ്ങള്‍ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച…
Read More » -
നഗ്നദൃശ്യത്തിൻ്റെ പേരിൽ ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയ സംഭവം: മലയാളി യുവതിക്കും ഭർത്താവിനും പിന്നാലെ 3 പേർ കൂടി അറസ്റ്റിൽ; വ്യവസായിയുടെ മരണത്തിലെ ദുരൂഹതകൾ അഴിയുന്നു
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും വ്യവസായിയുമായ ബി.എം.മുംതാസ് അലി(52)യുടെ മരണത്തിൽ മലയാളി യുവതി റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവർക്കു പിന്നാലെ 3 പേർ കൂടി അറസ്റ്റിൽ. അബ്ദുൽ സത്താർ, മുസ്തഫ, നടവർ ഷാഫി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗർവാളാണ് അറസ്റ്റ് വാർത്ത അറിയിച്ചത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുംതാസ് അലിയുടെ ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിലാണ് നടപടി. മലയാളി യുവതി റഹ്മത്തിനെയും ഭർത്താവ് ഷുഹൈബിനെയും ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് കാവൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാളായ അബ്ദുൽ സത്താറിന്റെ ഡ്രൈവർ സിറാജാണ് ഇനി അറസ്റ്റിലാകാനുള്ളത്. പ്രതികൾ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ റഹ്മത്തുമായി മുംതാസ് അലിക്ക് അടുപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ചില ഓഡിയോ ക്ലിപ്പുകളും പ്രതികൾ പ്രചരിപ്പിച്ചു. റഹ്മത്തിനെയും…
Read More » -
ഇസ്രായേലില്‍ ആറുപേര്‍ക്ക് യുവാവിന്റെ കുത്തേറ്റു; രണ്ടുപേരുടെ നില ഗുരുതരം
തെല്‍ അവീവ്: ഇസ്രായേലില്‍ യുവാവിന്റെ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ ഹദേര സിറ്റിയിലാണ് സംഭവം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവം തീവ്രവാദ ആക്രമണമാണെന്ന് ഇസ്രായേലി പൊലീസ് അറിയിച്ചു. 36കാരനായ ഇസ്രായേലി അറബ് വംശജനായ ഉമ്മുല്‍ ഫഹം ആണ് അക്രമിയെന്നും പൊലീസ് വ്യക്തമാക്കി. മോട്ടോര്‍ സൈക്കിളിലാണ് അക്രമി വന്നത്. തുടര്‍ന്ന് വഴിയാത്രക്കാരെ കുത്തുകയായിരുന്നു. ഇയാളെ കീഴടക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തോക്കേന്തിയ നാട്ടുകാരാണ് ആദ്യം ഇയാളെ വളയുന്നത്. തുടര്‍ന്ന് പൊലീസെത്തി കീഴടക്കി. കാലിന് വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തെല്‍ അവീവില്‍ രണ്ടുപേര്‍ വെടിവെപ്പ് നടത്തിയിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്തം ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് ഏറ്റെടുത്തിരുന്നു.
Read More » -
കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരനെ കാണാനില്ല; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കണ്ണൂര്‍: കണ്ണൂരില്‍നിന്ന് കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ഇതുവരെ കണ്ടെത്താനായില്ല. തളിപ്പറമ്പ് സാന്‍ജോസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശി ആര്യനെ(14)യാണ് ചൊവ്വാഴ്ച വൈകിട്ടോടെ കാണാതായത്. വൈകീട്ട് നാലിന് സ്കൂള്‍വിട്ട ശേഷം കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സ്കൂള്‍ ബസ്സില്‍ ആര്യന് ഉണ്ടായിരുന്നു. എന്നാല്‍ അമ്മയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നുപറഞ്ഞ് തളിപ്പറമ്പിനടുത്ത് ബെക്കളത്ത് ഇറങ്ങിയെന്നാണ് വിവരം. ഇവിടെ കുട്ടി എത്തിയതിന്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ന?ഗരത്തില്‍ കുട്ടി എത്തിയെന്ന വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പോലീസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
Read More »