Crime
-
വളപട്ടണത്തെ മോഷ്ടാവിന് തുണയായത് തൊഴില്‍വൈദഗ്ധ്യം; 1.21 കോടിയും 267 പവനും കൊണ്ടുപോയത് 2 ചാക്കില്‍
കണ്ണൂര്‍: വളപട്ടണം മന്നയിലെ അരിവ്യാപാരി കോറല്‍വീട്ടില്‍ കെ.പി.അഷ്‌റഫിന്റെ വീട്ടില്‍ കഴിഞ്ഞമാസം 20നു 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവും കവര്‍ന്ന മോഷ്ടാവിനെ പിടിക്കുക പൊലീസിന് അഭിമാന പ്രശ്‌നമായിരുന്നു. കാരണം മറ്റൊന്നുമല്ല, കേരളത്തിലെ വീടുകളില്‍ നടന്ന ഏറ്റവും വലിയ മോഷണമാണിത്. കേസില്‍ പിടിയിലായ അയല്‍വാസി മുണ്ടച്ചാലി സി.പി. ലിജേഷിന്റെ (45) മോഷണശൈലി പൊലീസിനെയും അതിശയിപ്പിച്ചു. മോഷ്ടാവ് ഇത്ര കൃത്യമായി വീട്ടിലെ ലോക്കര്‍ തുറന്നതെങ്ങനെയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം. ലോക്കറിനെക്കുറിച്ചു കൃത്യം ധാരണയുണ്ടെങ്കിലേ ഒരു കേടും വരാതെ തുറക്കാന്‍ കഴിയൂ. ആദ്യം ഒരു താക്കോല്‍ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവര്‍ത്തിപ്പിച്ചുമാണു ലോക്കര്‍ തുറക്കുക. ഈരീതി കൃത്യമായി പാലിച്ചാണ് ലോക്കര്‍ തുറന്നതും. വെല്‍ഡിങ് തൊഴിലാളിയായ ലിജേഷിന് മോഷണത്തില്‍ ‘തുണയായത്’ തന്റെ ജോലിയാണ്. വീടിന്റെ ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റാന്‍ ലിജേഷിന് അധിക സമയം വേണ്ടിവന്നില്ല. അകത്തു കയറി അലമാരകളിലാണ് ആദ്യം പരിശോധന തുടങ്ങിയത്. കിടപ്പുമുറിയിലെ ഒരു അലമാരയില്‍നിന്ന് മറ്റൊരു അലമാരയുടെ താക്കോല്‍…
Read More » -
വളപട്ടണത്ത് ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; നിര്‍ണായകമായത് തിരിച്ചുവച്ച സിസി ടിവി ക്യാമറ; വിരലടയാള പരിശോധനയില്‍ കുടുങ്ങി ‘നല്ലവനായ’ അയല്‍വാസി
കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി ലിജീഷ് സമാനമായ രീതിയില്‍ നേരത്തെയും മോഷണം നടത്തിയതായി കണ്ണൂര്‍ കമ്മീഷണര്‍ അജിത് കുമാര്‍. മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം രൂപയും കണ്ടെത്തിയതായി കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25ാം തീയതിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു. 19ാം തീയതി അഷ്റഫ് കുടംബസമേതം മധുരയില്‍ കല്യാണത്തിന് പോയിരുന്നു. അതുകഴിഞ്ഞ് 24ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോക്കര്‍ പൊട്ടിച്ച് അതിലുണ്ടിയിരുന്ന ഒരുകോടിയിലധികം രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയതായി മനസിലാക്കുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. വീടിന്റെ പുറകിലുള്ള ജനല്‍ പൊട്ടിച്ചാണ് അയല്‍വാസിയായ ലീജീഷ് അതിവിദഗ്ധമായി മോഷണം നടത്തിയതെന്ന് കമ്മീഷണര്‍ പറഞ്ഞു. വിരലടയാള വിദഗ്ധന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരെല്ലാം…
Read More » -
ഒരു ചെറിയ മിസ്അണ്ടര്‍സ്റ്റാന്‍ഡിങ്! അര്‍ദ്ധരാത്രി പെണ്‍കുട്ടികളെ കാണാന്‍ കാമുകന്മാരെത്തി, പിന്നാലെ ആണ്‍സുഹൃത്തുക്കളും; ഒടുവില്‍ കൂട്ടത്തല്ല്
ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ക്കെതിരെ പോക്സോ കേസ്. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മറ്റ് രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 12 മണിയോടെ ഹരിപ്പാട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാര്‍ ഇവരെ കാണുകയും തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ ഇതിലൊരാളെ വീട്ടുകാര്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത പൊലീസ് മറ്റ് മൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ രണ്ട് വര്‍ഷമായി ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി ബോദ്ധ്യപ്പെട്ടു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആണ്‍സുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ പെണ്‍കുട്ടികളുമായി രണ്ട് വര്‍ഷത്തോളം പരിചയമുള്ള 20ഉം 22ഉം വയസുള്ള രണ്ട് യുവാക്കളും വീട്ടിലെത്തി. ആണ്‍കുട്ടികളും യുവാക്കളും പരസ്പരം കണ്ടതോടെയാണ്…
Read More » -
30 കിലോ കഞ്ചാവ് പിടിച്ച കേസ്, സൂത്രധാരനായ പോലീസുകാരന്‍ അറസ്റ്റില്‍; മുന്‍പും കേസുകളില്‍ പ്രതി
കൊല്ലം: അഞ്ചുമാസം മുന്‍പ് പുനലൂര്‍ കുര്യോട്ടുമലയില്‍നിന്ന് 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസില്‍ പ്രതിയായി ഒളിവില്‍കഴിഞ്ഞിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍. കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടില്‍ക്കടവ് സംഘപ്പുരമുക്കില്‍ പൈങ്ങാക്കുളങ്ങര അസര്‍ എന്ന ബെക്കര്‍ അബ(48)യാണ് അറസ്റ്റിലായത്. പോലീസില്‍ ഡ്രൈവര്‍ സിവില്‍ ഓഫീസറായ ഇയാളെ ഗുജറാത്തിലെ അഹമ്മദാബാദ് നരോദയിലുള്ള ആശ്രമത്തില്‍നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. തൃശ്ശൂര്‍ എ.ആര്‍.ക്യാമ്പില്‍ ഡ്രൈവറായിരുന്ന ബെക്കര്‍ അബ, ഒരുവര്‍ഷമായി സസ്‌പെന്‍ഷനിലാണെന്നും മുന്‍പും വിവിധ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പുനലൂര്‍ സ്റ്റേഷനിലെ കഞ്ചാവ് കേസില്‍പ്പെട്ടശേഷം മൈസൂരു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും ഒളിവില്‍ക്കഴിഞ്ഞിരുന്നെന്നും പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ജൂലൈയ് 11-നാണ് കുര്യോട്ടുമലയിലെ വീട്ടില്‍നിന്ന് 30 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. എസ്.ഐ: എം.എസ്.അനീഷിന്റെ നേതൃത്വത്തില്‍ പുനലൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കാപ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ പുനലൂര്‍ മുസാവരിക്കുന്ന്, ചരുവിള പുത്തന്‍വീട്ടില്‍ ഷാനവാസ് (41),…
Read More » -
വിര്‍ച്വല്‍ അറസ്റ്റെന്നു ഭയപ്പെടുത്തി റിട്ട. കോളജ് അധ്യാപികയില്‍നിന്നു നാലു കോടി തട്ടി; മലപ്പുറം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: റിട്ട. കോളജ് അധ്യാപികയില്‍ നിന്നു നാലു കോടി രൂപ തട്ടിയ ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിലെ രണ്ടു പേരെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ്് അറസറ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹസില്‍ (22), കെ.പി.മിഷാബ് (21) എന്നിവരാണു പിടിയിലായത്. ഡല്‍ഹി പൊലീസ് ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റെന്നു ഭയപ്പെടുത്തിയാണ് അധ്യാപികയില്‍ നിന്നും കോടികള്‍ തട്ടിയത്. കാക്കനാട് സ്വദേശിയായ അധ്യാപികയെ ഒക്ടോബറിലാണു സംഘം തട്ടിപ്പിനിരയാക്കിയത്. ഇവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി പൊലീസ് ചമഞ്ഞ് തട്ടിപ്പ് സംഘം വിളിച്ചത്. പൊലീസ് വേഷത്തിലാണു സംഘം വിഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടത്. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്ന അധ്യാപിക തന്റെ പേരില്‍ എസ്ബിഐയിലുള്ള മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് 4,11,900,94 രൂപ തട്ടിപ്പുകാര്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്കു ഓണ്‍ലൈനിലൂടെ മാറ്റി നല്‍കി. അധ്യാപിക പണം കൈമാറിയ അക്കൗണ്ടുകളില്‍ നിന്നു മലപ്പുറം കേന്ദ്രീകരിച്ചു വന്‍തോതില്‍ പണം പിന്‍വലിക്കുന്നതായി സൈബര്‍…
Read More » -
വളര്‍ത്തുമകനുമായി അടുപ്പം, വിവാഹം; സ്ഥലംവിട്ടു പോകണമെന്ന കരാര്‍ പാലിച്ചില്ല, പെരുമ്പാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
എറണാകുളം: പെരുമ്പാവൂരില്‍ ബംഗാള്‍ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊന്നു. പെരുമ്പാവൂര്‍ ഭായി കോളനിയിലെ ഹോട്ടല്‍ ജീവനക്കാരനായ ഷീബാ ബഹദൂര്‍ ഛേത്രിയാണ്( 51) ഭാര്യ മാമുനിയെ കഴുത്തറത്തു കൊന്നത്. വളര്‍ത്തു മകനുമായി ഉണ്ടായ പ്രണയബന്ധമാണ് ഭാര്യയെ കഴുത്തറുത്തു കൊല്ലാന്‍ കാരണമെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഷീബയും മാമുനിയും പത്തുവര്‍ഷമായി കേരളത്തിലാണ് താമസം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായി. ഷീബയ്ക്ക് 16 വയസ്സുള്ളപ്പോള്‍ ഒരു ആണ്‍കുട്ടിയെ ഇയാള്‍ എടുത്തു വളര്‍ത്തിയിരുന്നു. ഇപ്പോള്‍ 35 വയസ്സുള്ള ഈ വളര്‍ത്തു മകനും ഭാര്യയും തമ്മില്‍ അടുപ്പുമായി. അടുപ്പം ഷീബ അറിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ വിവാഹശേഷം കേരളത്തില്‍ നിന്നു പോകണം എന്നായിരുന്നു നിബന്ധന. ഇത് വളര്‍ത്തു മകനും മാമുനിയും തെറ്റിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹം കഴിഞ്ഞതിന്റെ സൂചനയായി ഭാര്യയെ വളര്‍ത്തുമകന്‍ സിന്ദൂരം അണിയിച്ചിരുന്നു. ഇതുകണ്ട ഷിബ ഇവരോട് നാടുവിട്ടു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു വകവയ്ക്കാതെ ഇവര്‍ ഇവിടെ തുടരുകയും മാമുനി…
Read More » -
കന്നഡ നടി ശോഭിത ശിവണ്ണ വീട്ടില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എറഡോണ്ട്‌ല മൂരു, എടിഎം: അറ്റംപ്റ്റ് ടു മര്‍ഡര്‍, വന്ദന തുടങ്ങിയ കന്നഡ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് ശോഭിത. ഗാലിപാത, മംഗള ഗൗരി തുടങ്ങിയ ടിവി സീരിയലുകളിലും അവര്‍ സ്ഥിരസാന്നിധ്യമായിരുന്നു. 1992 സെപ്തംബര്‍ 23ന് ബെംഗളൂരുവില്‍ ജനിച്ച ശോഭിതയ്ക്ക് ചെറുപ്പം മുതലേ കലയിലും അഭിനയത്തിലും താല്‍പര്യമുണ്ടായിരുന്നു. ബാള്‍ഡ്വിന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (NIFT) നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദം നേടി.2015-ല്‍ പുറത്തിറങ്ങിയ രംഗിതരംഗ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ശോഭിതയുടെ കരിയറിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. യു-ടേണ്‍, കെജിഎഫ്: ചാപ്റ്റര്‍ 1,…
Read More » -
ബാങ്കിന്റെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്, ഫോണ്‍ ഹാക്ക് ചെയ്തു; രാജു എബ്രഹാമിന്റെ പിഎയ്ക്ക് നഷ്ടപ്പെട്ടത് ഏഴ് ലക്ഷം
പത്തനംതിട്ട: മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടി. മുന്‍ എംഎല്‍എ രാജു എബ്രഹാമിന്റെ പിഎ ആയിരുന്ന മുക്കട അമ്പാട്ട് എ ടി സതീഷിനാണ് പണം നഷ്ടപ്പെട്ടത്. യൂണിയന്‍ ബാങ്ക് റാന്നി ശാഖയിലെ എസ്ബി അക്കൗണ്ടില്‍നിന്ന് വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്. ഒരാഴ്ചമുന്‍പുതന്നെ സതീഷിന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട്, ബാങ്കിന്റെ ചിഹ്നമുള്ള ഒരു വാട്‌സ്ആപ്പ് ?ഗ്രൂപ്പുണ്ടാക്കി സതീഷിനെ അതില്‍ ചേര്‍ത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പാണ് എന്നാണ് സതീഷ് കരുതിയത്. തുടര്‍ന്ന് അക്കൗണ്ട് അപ്‌ഡേഷന്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് എടിഎം കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ വാങ്ങിക്കുകയായിരുന്നു. തുടര്‍ന്നാണ് പണം നഷ്ടമായത്. വെള്ളിയാഴ്ച പകല്‍ 1.54-നും 2.26-നും ഇടയ്ക്ക് അഞ്ചുതവണയായാണ് പണം നഷ്ടപ്പെട്ടത്. ഈസമയം കാറോടിക്കുകയായിതിനാല്‍ ഫോണ്‍ മെസേജുകള്‍ ശ്രദ്ധിച്ചില്ലെന്ന് സതീഷ് പറഞ്ഞു. അറിഞ്ഞയുടനെ ബാങ്കിലും റാന്നി പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. ബാങ്കിലെ അക്കൗണ്ടില്‍ 300 രൂപ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഓണ്‍ലൈന്‍ വഴി ഒരാള്‍ക്ക് പരമാവധി അഞ്ചുലക്ഷം…
Read More » -
വളപട്ടണത്തെ ഒരു കോടിയുടെ കവര്‍ച്ച; അയല്‍വാസിയായ യുവാവ് പിടിയില്‍
കണ്ണൂര്‍: വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിന്റെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. അഷറഫിന്റെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്പല്‍ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കവര്‍ച്ച ചെയ്ത പണവും ആഭരണങ്ങളും വെല്‍ഡിങ് തൊഴിലാളിയായ വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍നിന്ന് പോലീസ് കണ്ടെടുത്തതായി അറിയുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അഷ്റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 19 – ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവര്‍ന്നത് അറിയുന്നത്. ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച്…
Read More » -
പാമ്പാടിയില്‍ പള്ളിയില്‍ വാതിലിനു തീയിട്ട് അകത്തുകയറി, ഭണ്ഡാരം തകര്‍ത്ത് പണം അപഹരിച്ചു
കോട്ടയം: പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചെറിയപള്ളിയില്‍ (ചെവിക്കുന്നേല്‍ പള്ളി) മോഷണം. വാതിലിന്റെ ഒരു ഭാഗം കത്തിച്ചു പള്ളിക്കുള്ളില്‍ പ്രവേശിച്ചായിരുന്നു മോഷണം. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. പള്ളിയുടെ തെക്കുവശത്തുള്ള ആദ്യ വാതിലിന്റെ ഒരു ഭാഗമാണ് മോഷ്ടാവ് തീയിട്ട് കത്തിച്ചത്. തുടര്‍ന്നു പള്ളിക്കുള്ളില്‍ പ്രവേശിക്കുകയും മധ്യഭാഗത്തായുള്ള ഭണ്ഡാരകുറ്റിയുടെ താഴ് തകര്‍ത്ത് പണം അപഹരിക്കുകയും ചെയ്തു. പാന്റും ഷര്‍ട്ടുമാണ് മോഷ്ടാവിന്റെ വേഷം. മോഷണം നടത്തിയതിനു ശേഷം പുലര്‍ച്ചെ മൂന്നോടെയാണ് മോഷ്ടാവ് ദേവാലയ പരിസരത്തുനിന്നു പോയത്. ഞായറാഴ്ച പുലര്‍ച്ചെ നാലിനു ദേവാലയത്തിലെത്തിയ പ്രധാന ശുശ്രൂഷകനാണ് മോഷണ വിവവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പള്ളി ഭരണ സമിതിയെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇടവക മെത്രാപൊലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസും ദേവാലയത്തിലെത്തി.
Read More »