Crime

  • വളര്‍ത്തുമകനുമായി അടുപ്പം, വിവാഹം; സ്ഥലംവിട്ടു പോകണമെന്ന കരാര്‍ പാലിച്ചില്ല, പെരുമ്പാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

    എറണാകുളം: പെരുമ്പാവൂരില്‍ ബംഗാള്‍ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊന്നു. പെരുമ്പാവൂര്‍ ഭായി കോളനിയിലെ ഹോട്ടല്‍ ജീവനക്കാരനായ ഷീബാ ബഹദൂര്‍ ഛേത്രിയാണ്( 51) ഭാര്യ മാമുനിയെ കഴുത്തറത്തു കൊന്നത്. വളര്‍ത്തു മകനുമായി ഉണ്ടായ പ്രണയബന്ധമാണ് ഭാര്യയെ കഴുത്തറുത്തു കൊല്ലാന്‍ കാരണമെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഷീബയും മാമുനിയും പത്തുവര്‍ഷമായി കേരളത്തിലാണ് താമസം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായി. ഷീബയ്ക്ക് 16 വയസ്സുള്ളപ്പോള്‍ ഒരു ആണ്‍കുട്ടിയെ ഇയാള്‍ എടുത്തു വളര്‍ത്തിയിരുന്നു. ഇപ്പോള്‍ 35 വയസ്സുള്ള ഈ വളര്‍ത്തു മകനും ഭാര്യയും തമ്മില്‍ അടുപ്പുമായി. അടുപ്പം ഷീബ അറിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ വിവാഹശേഷം കേരളത്തില്‍ നിന്നു പോകണം എന്നായിരുന്നു നിബന്ധന. ഇത് വളര്‍ത്തു മകനും മാമുനിയും തെറ്റിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹം കഴിഞ്ഞതിന്റെ സൂചനയായി ഭാര്യയെ വളര്‍ത്തുമകന്‍ സിന്ദൂരം അണിയിച്ചിരുന്നു. ഇതുകണ്ട ഷിബ ഇവരോട് നാടുവിട്ടു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു വകവയ്ക്കാതെ ഇവര്‍ ഇവിടെ തുടരുകയും മാമുനി…

    Read More »
  • കന്നഡ നടി ശോഭിത ശിവണ്ണ വീട്ടില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എറഡോണ്ട്‌ല മൂരു, എടിഎം: അറ്റംപ്റ്റ് ടു മര്‍ഡര്‍, വന്ദന തുടങ്ങിയ കന്നഡ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് ശോഭിത. ഗാലിപാത, മംഗള ഗൗരി തുടങ്ങിയ ടിവി സീരിയലുകളിലും അവര്‍ സ്ഥിരസാന്നിധ്യമായിരുന്നു. 1992 സെപ്തംബര്‍ 23ന് ബെംഗളൂരുവില്‍ ജനിച്ച ശോഭിതയ്ക്ക് ചെറുപ്പം മുതലേ കലയിലും അഭിനയത്തിലും താല്‍പര്യമുണ്ടായിരുന്നു. ബാള്‍ഡ്വിന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (NIFT) നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദം നേടി.2015-ല്‍ പുറത്തിറങ്ങിയ രംഗിതരംഗ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ശോഭിതയുടെ കരിയറിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. യു-ടേണ്‍, കെജിഎഫ്: ചാപ്റ്റര്‍ 1,…

    Read More »
  • ബാങ്കിന്റെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്, ഫോണ്‍ ഹാക്ക് ചെയ്തു; രാജു എബ്രഹാമിന്റെ പിഎയ്ക്ക് നഷ്ടപ്പെട്ടത് ഏഴ് ലക്ഷം

    പത്തനംതിട്ട: മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടി. മുന്‍ എംഎല്‍എ രാജു എബ്രഹാമിന്റെ പിഎ ആയിരുന്ന മുക്കട അമ്പാട്ട് എ ടി സതീഷിനാണ് പണം നഷ്ടപ്പെട്ടത്. യൂണിയന്‍ ബാങ്ക് റാന്നി ശാഖയിലെ എസ്ബി അക്കൗണ്ടില്‍നിന്ന് വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്. ഒരാഴ്ചമുന്‍പുതന്നെ സതീഷിന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട്, ബാങ്കിന്റെ ചിഹ്നമുള്ള ഒരു വാട്‌സ്ആപ്പ് ?ഗ്രൂപ്പുണ്ടാക്കി സതീഷിനെ അതില്‍ ചേര്‍ത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പാണ് എന്നാണ് സതീഷ് കരുതിയത്. തുടര്‍ന്ന് അക്കൗണ്ട് അപ്‌ഡേഷന്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് എടിഎം കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ വാങ്ങിക്കുകയായിരുന്നു. തുടര്‍ന്നാണ് പണം നഷ്ടമായത്. വെള്ളിയാഴ്ച പകല്‍ 1.54-നും 2.26-നും ഇടയ്ക്ക് അഞ്ചുതവണയായാണ് പണം നഷ്ടപ്പെട്ടത്. ഈസമയം കാറോടിക്കുകയായിതിനാല്‍ ഫോണ്‍ മെസേജുകള്‍ ശ്രദ്ധിച്ചില്ലെന്ന് സതീഷ് പറഞ്ഞു. അറിഞ്ഞയുടനെ ബാങ്കിലും റാന്നി പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. ബാങ്കിലെ അക്കൗണ്ടില്‍ 300 രൂപ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഓണ്‍ലൈന്‍ വഴി ഒരാള്‍ക്ക് പരമാവധി അഞ്ചുലക്ഷം…

    Read More »
  • വളപട്ടണത്തെ ഒരു കോടിയുടെ കവര്‍ച്ച; അയല്‍വാസിയായ യുവാവ് പിടിയില്‍

    കണ്ണൂര്‍: വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിന്റെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. അഷറഫിന്റെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്പല്‍ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കവര്‍ച്ച ചെയ്ത പണവും ആഭരണങ്ങളും വെല്‍ഡിങ് തൊഴിലാളിയായ വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍നിന്ന് പോലീസ് കണ്ടെടുത്തതായി അറിയുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അഷ്റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 19 – ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവര്‍ന്നത് അറിയുന്നത്. ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച്…

    Read More »
  • പാമ്പാടിയില്‍ പള്ളിയില്‍ വാതിലിനു തീയിട്ട് അകത്തുകയറി, ഭണ്ഡാരം തകര്‍ത്ത് പണം അപഹരിച്ചു

    കോട്ടയം: പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചെറിയപള്ളിയില്‍ (ചെവിക്കുന്നേല്‍ പള്ളി) മോഷണം. വാതിലിന്റെ ഒരു ഭാഗം കത്തിച്ചു പള്ളിക്കുള്ളില്‍ പ്രവേശിച്ചായിരുന്നു മോഷണം. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. പള്ളിയുടെ തെക്കുവശത്തുള്ള ആദ്യ വാതിലിന്റെ ഒരു ഭാഗമാണ് മോഷ്ടാവ് തീയിട്ട് കത്തിച്ചത്. തുടര്‍ന്നു പള്ളിക്കുള്ളില്‍ പ്രവേശിക്കുകയും മധ്യഭാഗത്തായുള്ള ഭണ്ഡാരകുറ്റിയുടെ താഴ് തകര്‍ത്ത് പണം അപഹരിക്കുകയും ചെയ്തു. പാന്റും ഷര്‍ട്ടുമാണ് മോഷ്ടാവിന്റെ വേഷം. മോഷണം നടത്തിയതിനു ശേഷം പുലര്‍ച്ചെ മൂന്നോടെയാണ് മോഷ്ടാവ് ദേവാലയ പരിസരത്തുനിന്നു പോയത്. ഞായറാഴ്ച പുലര്‍ച്ചെ നാലിനു ദേവാലയത്തിലെത്തിയ പ്രധാന ശുശ്രൂഷകനാണ് മോഷണ വിവവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പള്ളി ഭരണ സമിതിയെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇടവക മെത്രാപൊലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസും ദേവാലയത്തിലെത്തി.

    Read More »
  • യുപിയില്‍ 17കാരിയെ ബലാത്സംഗം ചെയ്ത് യുവാക്കള്‍; ടോയ്ലെറ്റ് ക്ലീനര്‍ കുടിച്ച് കുട്ടിയുടെ ആത്മഹത്യാശ്രമം

    ലഖ്‌നൗ: യുപിയില്‍ ബലാത്സംഗത്തിനിരയായ 17കാരി ടോയ്ലെറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിലിഭിത്തിലാണ് സംഭവം. പീഡനവിവരം പുറത്ത് പറയുമെന്ന് ഭയന്ന് കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നവംബര്‍ 23നാണ് പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്നത്. അമ്മയെ കാണാന്‍ പോകുംവഴി രണ്ട് യുവാക്കള്‍ തടഞ്ഞുനിര്‍ത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. ഭീഷണിയില്‍ ഭയന്ന കുട്ടി വെള്ളിയാഴ്ച ടോയ്ലെറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബറേലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ പെണ്‍കുട്ടി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ദീപക് ചതുര്‍വേദി അറിയിച്ചു.  

    Read More »
  • കൊള്ളപ്പലിശ കേസ്, ഗുണ്ടാ നേതാക്കളുമായി ബന്ധം; ആം ആദ്മി എംഎല്‍എയുടെ ഓഡിയോ പുറത്ത്, പിന്നാലെ അറസ്റ്റില്‍

    ന്യൂഡല്‍ഹി: കൊള്ളപ്പലിശ കേസില്‍ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആംആദ്മിപാര്‍ട്ടി എംഎല്‍എയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എഎപി എംഎല്‍എ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഉത്തം നഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ബല്യാന്‍. ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുപ്രസിദ്ധ ഗുണ്ടാസംഘ നേതാവ്, നന്ദു എന്നറിയപ്പെടുന്ന കപില്‍ സാങ്വാനുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് നരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു ബിസിനസുകാരില്‍ നിന്നും പണം തട്ടിയെടുക്കുന്നതിന് സംബന്ധിച്ചുള്ള കാര്യങ്ങളാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിലുള്ളതെന്നാണ് വിവരം. അതേസമയം നരേഷ് ബല്യന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ബിജെപിയും കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി നേതാക്കളെ ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു. അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ തള്ളിയ നരേഷ്, തന്നെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. നന്ദു എന്നറിയപ്പെടുന്ന കപില്‍…

    Read More »
  • പേരക്കുട്ടിക്ക് സാമ്പത്തിക പ്രതിസന്ധി; അമ്മൂമ്മയുടെ മൃതദേഹത്തിലെ സ്വര്‍ണം അടിച്ചുമാറ്റി

    തൃശൂര്‍: കാണാതായി രണ്ടു ദിവസത്തിനുശേഷം വീടിനുസമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വയോധികയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പേരക്കുട്ടി അറസ്റ്റില്‍. പുത്തന്‍പീടിക പുളിപ്പറമ്പില്‍ യദുകൃഷ്ണന്‍ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 20-ന് വൈകീട്ടാണ് പുത്തന്‍പീടിക ചുമ്മാര്‍ റോഡ് പുളിപ്പറമ്പില്‍ ഓമന(71)യെ വീട്ടില്‍നിന്ന് കാണാതായത്. രണ്ടു ദിവസം പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. രണ്ടു ദിവസത്തിനു ശേഷം പെരിങ്ങോട്ടുകര സ്‌കൂളിനു പടിഞ്ഞാറുഭാഗത്ത് മാത്തുത്തോട്ടില്‍ കലുങ്കിനടിയില്‍ മൃതദേഹം കണ്ടെത്തി. എന്നാല്‍, മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് റൂറല്‍ എസ്.പി. നവനീത് ശര്‍മ അന്വേഷണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിനെ ഏല്‍പ്പിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഓമനയുടെ പേരക്കുട്ടിയായ യദുകൃഷ്ണന്‍ ഓമനയുടെ നഷ്ടപ്പെട്ട വളകള്‍ തൃപ്രയാറിലെ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകള്‍ അന്വേഷണസംഘം പരിശോധിച്ചു. കഴിഞ്ഞ ദിവസം യദുകൃഷ്ണനെ കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തു. മരണത്തെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ…

    Read More »
  • രാവിലെ കുളിക്കടവില്‍നിന്ന് കയറിവരുന്നതു കണ്ടു; വെള്ളൂരില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി

    കോട്ടയം: ഒട്ടേറെ കേസുകളില്‍ പ്രതിയായി മോഷ്ടാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു പിന്തുടര്‍ന്നു പിടികൂടി. കന്യാകുമാരി മന്‍കോട് സ്വദേശി എഡ്വിന്‍ ജോസ് (45) ആണു പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണു സംഭവം. വെള്ളൂര്‍ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരത്തെ കുളിക്കടവില്‍നിന്ന് എഡ്വിന്‍ കയറിവരുന്നതു കണ്ട് നാട്ടുകാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഓടിപ്പോകാന്‍ ശ്രമിച്ച പ്രതിയെ പൊലീസും നാട്ടുകാരും പിന്നാലെ പോയി പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി വെള്ളൂര്‍ ഫെഡറല്‍ ബാങ്കിനു സമീപത്തെ വീടിന്റെ കതകു കുത്തിത്തുറക്കാന്‍ ശ്രമം നടത്തുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ പ്രതി കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഇയാളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതു കണ്ടാണ് ഇന്നലെ രാവിലെ ചിലര്‍ക്കു സംശയം തോന്നിയത്. ഇയാളുടെ ബാഗില്‍ നിന്നു വാതിലുകളും പൂട്ടും തുറക്കുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് ഒടുവില്‍ പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളൂരിലെ വിവിധ വീടുകളില്‍ എഡ്‌വിന്‍ ജോസ്…

    Read More »
  • ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം സനൂഫിന്റെ പരക്കംപാച്ചില്‍; പീഡനത്തിന് പരാതി നല്‍കിയതിന്റെ വൈരാഗ്യമെന്ന് സംശയം; ചെന്നൈയില്‍ പിടിയിലായ പ്രതിയെ കോഴിക്കോട്ട് എത്തിക്കും

    കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍. ചെന്നൈയിലെ ആവഡിയില്‍ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കൂടെയുണ്ടായിരുന്ന അബ്ദുല്‍ സനൂഫ് കടന്നുകളയുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സനൂഫിനെതിരെ ഫസീല മുന്‍പ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായിരുന്നു. ഇതിനു ശേഷവും ഫസീലയും സനൂഫും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. പൊലീസ് മൂന്നു സംഘമായാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. സനൂഫ് ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബെംഗളൂരുവിലെത്തിയിരുന്നു. പ്രതിക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും…

    Read More »
Back to top button
error: