CrimeNEWS

വളര്‍ത്തുമകനുമായി അടുപ്പം, വിവാഹം; സ്ഥലംവിട്ടു പോകണമെന്ന കരാര്‍ പാലിച്ചില്ല, പെരുമ്പാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

എറണാകുളം: പെരുമ്പാവൂരില്‍ ബംഗാള്‍ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊന്നു. പെരുമ്പാവൂര്‍ ഭായി കോളനിയിലെ ഹോട്ടല്‍ ജീവനക്കാരനായ ഷീബാ ബഹദൂര്‍ ഛേത്രിയാണ്( 51) ഭാര്യ മാമുനിയെ കഴുത്തറത്തു കൊന്നത്. വളര്‍ത്തു മകനുമായി ഉണ്ടായ പ്രണയബന്ധമാണ് ഭാര്യയെ കഴുത്തറുത്തു കൊല്ലാന്‍ കാരണമെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഷീബയും മാമുനിയും പത്തുവര്‍ഷമായി കേരളത്തിലാണ് താമസം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായി. ഷീബയ്ക്ക് 16 വയസ്സുള്ളപ്പോള്‍ ഒരു ആണ്‍കുട്ടിയെ ഇയാള്‍ എടുത്തു വളര്‍ത്തിയിരുന്നു. ഇപ്പോള്‍ 35 വയസ്സുള്ള ഈ വളര്‍ത്തു മകനും ഭാര്യയും തമ്മില്‍ അടുപ്പുമായി. അടുപ്പം ഷീബ അറിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ വിവാഹശേഷം കേരളത്തില്‍ നിന്നു പോകണം എന്നായിരുന്നു നിബന്ധന. ഇത് വളര്‍ത്തു മകനും മാമുനിയും തെറ്റിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Signature-ad

വിവാഹം കഴിഞ്ഞതിന്റെ സൂചനയായി ഭാര്യയെ വളര്‍ത്തുമകന്‍ സിന്ദൂരം അണിയിച്ചിരുന്നു. ഇതുകണ്ട ഷിബ ഇവരോട് നാടുവിട്ടു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു വകവയ്ക്കാതെ ഇവര്‍ ഇവിടെ തുടരുകയും മാമുനി ഹോട്ടല്‍ ജോലിക്ക് പോവുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഷീബ ഹോട്ടലിലെ അടുക്കളയില്‍ വച്ച് മാമുനിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകത്തിനുശേഷം ആയുധവുമായി ഇയാള്‍ പൊലീസില്‍ സ്വയം കീഴടങ്ങി. മാമുനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ആദ്യ ഭാര്യയില്‍ 22 കാരനായ ഒരു മകന്‍ ഉണ്ട്. ഈ മകനും ഷീബയും ഭാര്യയും വളര്‍ത്തു മകനും ഒന്നിച്ചായിരുന്നു താമസം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: