CrimeNEWS

പാമ്പാടിയില്‍ പള്ളിയില്‍ വാതിലിനു തീയിട്ട് അകത്തുകയറി, ഭണ്ഡാരം തകര്‍ത്ത് പണം അപഹരിച്ചു

കോട്ടയം: പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചെറിയപള്ളിയില്‍ (ചെവിക്കുന്നേല്‍ പള്ളി) മോഷണം. വാതിലിന്റെ ഒരു ഭാഗം കത്തിച്ചു പള്ളിക്കുള്ളില്‍ പ്രവേശിച്ചായിരുന്നു മോഷണം. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. പള്ളിയുടെ തെക്കുവശത്തുള്ള ആദ്യ വാതിലിന്റെ ഒരു ഭാഗമാണ് മോഷ്ടാവ് തീയിട്ട് കത്തിച്ചത്. തുടര്‍ന്നു പള്ളിക്കുള്ളില്‍ പ്രവേശിക്കുകയും മധ്യഭാഗത്തായുള്ള ഭണ്ഡാരകുറ്റിയുടെ താഴ് തകര്‍ത്ത് പണം അപഹരിക്കുകയും ചെയ്തു.

പാന്റും ഷര്‍ട്ടുമാണ് മോഷ്ടാവിന്റെ വേഷം. മോഷണം നടത്തിയതിനു ശേഷം പുലര്‍ച്ചെ മൂന്നോടെയാണ് മോഷ്ടാവ് ദേവാലയ പരിസരത്തുനിന്നു പോയത്. ഞായറാഴ്ച പുലര്‍ച്ചെ നാലിനു ദേവാലയത്തിലെത്തിയ പ്രധാന ശുശ്രൂഷകനാണ് മോഷണ വിവവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പള്ളി ഭരണ സമിതിയെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.

Signature-ad

പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇടവക മെത്രാപൊലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസും ദേവാലയത്തിലെത്തി.

Back to top button
error: