Crime

  • ഭാര്യ വീട്ടില്‍ ബന്ധുക്കളുടെ മര്‍ദനം, പിന്നാലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

    ആലപ്പുഴ: ഭാര്യ വീട്ടില്‍ എത്തിയ യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു. സംഭവത്തിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കായംകുളം പെരുമ്പള്ളി പുത്തന്‍ പറമ്പില്‍ വിഷ്ണുവാണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്റെ ഭാര്യയുടെ ബന്ധുക്കളായ രണ്ടു പേരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണവുന്റെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഭാര്യ വീട്ടില്‍ വിഷ്ണു എത്തിയപ്പോഴാണ് മര്‍ദനമേറ്റതെന്നും തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

    Read More »
  • ഭാര്യയെ കൊന്നതില്‍ ഒരു വിഷമവുമില്ല, മകളെ ഓര്‍ത്താണ് സങ്കടം; ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും നോക്കി നിന്നത് പ്രയാസമുണ്ടാക്കി

    കൊല്ലം: ചെമ്മാന്‍മുക്കില്‍ ഭാര്യ അനിലയെ പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ കാരണം സംശയരോഗമെന്ന് പൊലീസ് എഫ്ഐആര്‍. അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം ഭര്‍ത്താവ് പത്മരാജന്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്ഐആര്‍ പറയുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിലുള്ള വൈരാഗ്യമാണ് കൊല നടത്താന്‍ കാരണമായതെന്ന് പത്മരാജന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയതില്‍ തനിക്ക് യാതൊരു മാനസിക പ്രയാസവുമില്ല. 14 വയസ്സുള്ള മകളെ ഓര്‍ത്തു മാത്രമാണ് വിഷമം ഉള്ളതെന്ന് പത്മരാജന്‍ പൊലീസിനോട് പറഞ്ഞു. ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പത്മരാജന്‍ പലതവണ അനിലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനില ഇതു കൂട്ടാക്കിയില്ല. ഈ വിഷയത്തില്‍ ഹനീഷും പത്മരാജനും തമ്മില്‍ ബേക്കറിയില്‍ വെച്ച് അടിപിടിയുണ്ടായി. ഭാര്യയുടെ മുന്നില്‍ വെച്ച് ഹനീഷ് തന്നെ മര്‍ദ്ദിച്ചപ്പോഴും അനില പിടിച്ചു മാറ്റാന്‍ പോലും തയ്യാറായില്ല. ഇത് വളരെ മാനസിക പ്രയാസമുണ്ടാക്കിയെന്നും പത്മരാജന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ പാടുകളും ഇയാള്‍ പൊലീസിനെ കാട്ടിക്കൊടുത്തു. ചെമ്മാന്‍മുക്കില്‍ ഇന്നലെ രാത്രി…

    Read More »
  • ജയിലിന്റെ ഓടിളക്കി പ്രതി രക്ഷപ്പെട്ടു, മുഖംമൂടി ധരിച്ച് അങ്ങാടിയില്‍; ഓടിച്ചിട്ട് പിടികൂടി പോലീസ്

    കോഴിക്കോട്: ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്റെ ഓടിളക്കി ചാടിരക്ഷപ്പെട്ട പ്രതിയെ കണ്‍ട്രോള്‍ റൂം പോലീസ് പിടികൂടി. പന്നിയങ്കര പോലീസ് രജിസ്റ്റര്‍ചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടില്‍ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹില്‍ അത്താണിക്കലില്‍വെച്ച് പിടികൂടിയത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ രാത്രി 7.45-ഓടെയാണ് അജ്ഞാതന്റെ ടെലിഫോണ്‍ സന്ദേശമെത്തിയത്. ജയില്‍ചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അത്താണിക്കല്‍ അങ്ങാടിയില്‍ മാസ്‌ക് ധരിച്ച് ഉണ്ടെന്നതായിരുന്നു സന്ദേശം. ഉടന്‍തന്നെ ആ ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് അവിടെയെത്തി. പോലീസ് സമീപത്തേക്ക് ചെന്നതോടെ അയാള്‍ ഓടി. പതിനഞ്ചുമിനിറ്റോളം പോലീസിനെ ഓടിച്ചെങ്കിലും കാര്‍ ഷോറൂമിന് പിന്‍വശത്തുവെച്ച് എട്ടുമണിയോടെ പിടികൂടി. കണ്‍ട്രോള്‍ റൂം സീനിയര്‍ സി.പി.ഒ.മാരായ പി. മുക്തി ദാസ്, കെ.കെ. ധനീഷ്, ഡ്രൈവര്‍ കെ. അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസബ പോലീസിന് കൈമാറി. ഞായറാഴ്ച 10 മണിക്ക് ജയില്‍വരാന്തയില്‍ എല്ലാവരും ടി.വി.യില്‍ സിനിമ കാണുന്ന തക്കത്തില്‍ രണ്ടാംനിലയിലെ കെട്ടിടത്തിലെ ഓടുനീക്കി പുറത്തേക്കുചാടി…

    Read More »
  • ലക്ഷ്യമിട്ടത് അനിലയെയും ബിസിനസ് പാര്‍ട്ണറായ ആണ്‍സുഹൃത്തിനേയും; ബേക്കറിയുടെ പങ്കാളിത്തത്തെച്ചൊല്ലി തര്‍ക്കം

    കൊല്ലം: ചെമ്മാന്‍മുക്കില്‍ യുവതിയെ കാറിനുള്ളില്‍ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം നഗരത്തിലെ ആശ്രാമം പരിസരത്ത് ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടില്‍ മേലതില്‍ വീട്ടില്‍ അനില (44)യാണ് കൊല്ലപ്പെട്ടത്. അനിലയുടെ ഭര്‍ത്താവ് പത്മരാജനാണ് കൊലപാതകം നടത്തിയത്. അനില നടത്തുന്ന ബേക്കറിയില്‍ പാര്‍ട്ട്ണറായ യുവാവിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. കാറില്‍ വെച്ച് അനിലയെ ആക്രമിക്കുമ്പോള്‍, ഒപ്പമുണ്ടായിരുന്ന ബേക്കറി ജീവനക്കാരനായ സോണിക്കും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അനിലയുടെ ആണ്‍സുഹൃത്താണ് കാറിലെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതി യുവാവിനെയും ആക്രമിച്ചത്. സംഭവത്തിനു ശേഷം പൊലീസില്‍ കീഴടങ്ങിയ പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകക്കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമക്കുറ്റവും ചുമത്തും. കടയില്‍ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാര്‍ട്‌നര്‍ഷിപ്പ് ഉടന്‍ ഒഴിയണമെന്നു പത്മരാജന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പത്മരാജനും അനിലയുടെ സുഹൃത്തുമായി കയ്യാങ്കളിയും നടന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ട്ണര്‍ഷിപ്പ് തുക ഡിസംബര്‍ 10ന് തിരികെ തരാമെന്ന രീതിയില്‍ ഒത്തുതീര്‍പ്പും നടന്നു.…

    Read More »
  • സുവര്‍ണക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം

    ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തില്‍വെച്ച് ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഖലിസ്താന്‍ അനുകൂല സംഘടനാ അംഗം നാരായണ്‍ സിങ് ചോര്‍ഹയാണ് അക്രമി. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി. സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം തുടങ്ങിവയായിരുന്നു ശിക്ഷയായി വിധിച്ചത്. രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്. 2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. സിഖ്മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

    Read More »
  • ജ്യേഷ്ഠനെ കേസില്‍ പ്രതിയാക്കി 20 കൊല്ലം മുങ്ങിനടന്നു; ആള്‍മാറാട്ടം പൊളിഞ്ഞു, ഒടുവില്‍ അറസ്റ്റ്

    ചെന്നൈ: തനിക്കെതിരെയുള്ള കേസില്‍ മൂത്ത സഹോദരന്റെ വിവരങ്ങള്‍ നല്‍കി 20 വര്‍ഷത്തോളം പൊലീസിനെയും കോടതിയെയും കബളിപ്പിച്ച ആളെ മടിപ്പാക്കത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം സ്വദേശി പളനിയാണ് വര്‍ഷങ്ങളോളം പനീര്‍സെല്‍വമെന്ന പേരില്‍ നീതിന്യായ സംവിധാനത്തെ കബളിപ്പിച്ച് ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി നടന്നത്. ട്രസ്റ്റ്പുരത്ത്, കൂടെത്താമസിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 2008ലാണ് ഇയാള്‍ക്കെതിരെ കോടമ്പാക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പനീര്‍സെല്‍വം എന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ യുവതിയുമായി സൗഹൃദത്തിലായത്. യുവതി പരാതി നല്‍കിയതും ‘പനീര്‍സെല്‍വ’ത്തിന് എതിരെയായിരുന്നു. അറസ്റ്റ് ചെയ്ത കോടമ്പാക്കം പൊലീസിന് പളനി നല്‍കിയതും മൂത്ത സഹോദരനായ പനീര്‍സെല്‍വത്തിന്റെ വിവരങ്ങളാണ്. 2018ല്‍ ഇയാളെ വിചാരണക്കോടതി 5 വര്‍ഷം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ‘പനീര്‍സെല്‍വ’മെന്ന പളനി അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ 3 വര്‍ഷമായി കുറയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. മേല്‍ക്കോടതിയും ശിക്ഷ വിധിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതിയായ ‘പനീര്‍സെല്‍വ’ത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കാഞ്ചീപുരത്തെ വീട്ടിലെത്തിയ…

    Read More »
  • കെട്ടിടത്തിന് തീയിട്ട് മുന്‍ കാമുകനടക്കം രണ്ടുപേരെ കൊന്നു; നടിയുടെ സഹോദരി അറസ്റ്റില്‍

    ന്യൂയോര്‍ക്ക്: കെട്ടിടത്തിന് തീയിട്ട് രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നടിയും മോഡലുമായ നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി(43) യു.എസില്‍ അറസ്റ്റില്‍. മുന്‍ ആണ്‍സുഹൃത്തായ എഡ്വേര്‍ഡ് ജേക്കബ്സ്(35), ഇയാളുടെ സുഹൃത്ത് അനസ്താസിയ എറ്റിനി(33) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ആലിയ അറസ്റ്റിലായത്. നവംബര്‍ രണ്ടാംതീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍ ആണ്‍സുഹൃത്തായ ജേക്കബ്സും സുഹൃത്തും താമസിക്കുന്ന ഗ്യാരേജ് കെട്ടിടത്തിലെത്തിയ യുവതി ‘ഇന്ന് നിങ്ങളെല്ലാം മരിക്കാന്‍ പോവുകയാണെന്ന്’ പറഞ്ഞ് തീയിടുകയായിരുന്നു. കെട്ടിടത്തിന് മുകള്‍നിലയില്‍ താമസിച്ചിരുന്ന ജേക്കബ്സ് സംഭവസമയം ഉറങ്ങുകയായിരുന്നു. കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് എറ്റിനി മുകള്‍നിലയില്‍നിന്ന് താഴേക്ക് വന്നെങ്കിലും ഉറങ്ങുകയായിരുന്ന ജേക്കബ്സിനെ രക്ഷിക്കാനായി വീണ്ടും മുകളിലേക്ക് പോയി. എന്നാല്‍, അതിനകം കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്ന് ഇരുവരും കുടുങ്ങിപ്പോവുകയും പൊള്ളലേറ്റ് മരണം സംഭവിക്കുകയുമായിരുന്നു. ഒരുവര്‍ഷം മുന്‍പ് ജേക്കബ്സ് ആലിയയുമായുള്ള സൗഹൃദം ഉപേക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, യുവതി ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. സൗഹൃദത്തില്‍നിന്ന് പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജേക്കബ്സിന്റെ വീടിന് തീയിടുമെന്ന് യുവതി നേരത്തെ ഭീഷണിപ്പെടുത്തിയതായി സാക്ഷിമൊഴികളുമുണ്ട്.…

    Read More »
  • വിവാഹ മോചിതയായ അമ്മയുടെ ലിവിങ് ടുഗെതര്‍ ബന്ധത്തോട് എതിര്‍പ്പ്; പിന്മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത മകന്‍

    ന്യൂഡല്‍ഹി: വിവാഹമോചിതയായ അമ്മയുടെ ലിവിംഗ് ടുഗതര്‍ ബന്ധത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ ഷാഹാബാദ് ദൌലത്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ശനിയാഴ്ച രാത്രി വൈകിട്ടാണ് അക്രമമുണ്ടായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ പൊലീസ് ഞായറാഴ്ച വടക്കന്‍ ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രിയാണ് ഷാഹാബാദ് ദൌലത്പൂരിലെ കണ്‍ട്രോള്‍ റൂമിലേക്ക് സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി എത്തിയത്. സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. തുടക്കത്തില്‍ മഹാറിഷി വാല്‍മീകി ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചുരുന്നത്. എന്നാല്‍ പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ബാബാ സാഹബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവ് ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. യുവാവിനെ ആക്രമിച്ച ആണ്‍കുട്ടിയുടെ അമ്മ വിവാഹ മോചിതയാണ്. ഇവരുടെ ലിംവിംഗ് ടുഗെദര്‍ ബന്ധത്തോട് മകന് നേരത്തെ എതിര്‍പ്പുണ്ടായിരുന്നു. ഇതിനേച്ചൊല്ലി വീട്ടില്‍ അമ്മയും മകനും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് പരിസരവാസികള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ആണ്‍കുട്ടി യുവാവിനോടും അമ്മയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍…

    Read More »
  • വെള്ളം പാഴാക്കുന്നെന്നു പരാതി നല്‍കി; സ്ത്രീയെയും 18 കാരി മകളെയും നഗ്‌നരാക്കി മര്‍ദിച്ചു

    മുംബൈ: വെള്ളത്തെച്ചൊല്ലി അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ, സ്ത്രീയെയും 18 വയസ്സുകാരിയായ മകളെയും നഗ്‌നരാക്കി മര്‍ദിച്ചെന്നു പരാതി. വ്യാഴാഴ്ച പന്‍വേലിലാണ് സംഭവമുണ്ടായത്. അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തുന്നെന്ന പരാതിയെ തുടര്‍ന്ന്, പ്രതികളായ 8 കുടുംബാംഗങ്ങളുടെ പേരില്‍ കഴിഞ്ഞദിവസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആ പരാതി നല്‍കിയത് അമ്മയും മകളുമാണെന്ന സംശയമാണ് മര്‍ദനത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ജാതിപരമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

    Read More »
  • ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റില്‍

    എറണാകുളം: ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അറസ്റ്റില്‍. പുതിയകാവ് സ്വദേശി വിജില്‍ കുമാറി(48)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മന:പൂര്‍വ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നെട്ടൂര്‍ സ്വദേശി ഷാനി(45)യെ ചോറ്റാനിക്കരയ്ക്ക് സമീപം കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് വിജില്‍ കുമാറിനെ അവശ നിലയില്‍ കണ്ടെത്തിയിരുന്നു. മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു ഇയാള്‍. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

    Read More »
Back to top button
error: