Crime

  • കാറില്‍നിന്ന് ഒരുകോടി കണ്ടെത്തിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം; മുന്‍ BJP നേതാവിനെ ചോദ്യം ചെയ്തു

    പാലക്കാട്: വാളയാറില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഒരുകോടി രൂപ പോലീസ് പിടികൂടിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. ബി.ജെ.പി. വണ്ടാഴി മണ്ഡലം മുന്‍ വൈസ്പ്രസിഡന്റ് പ്രസാദ് സി. നായര്‍ (53) സഞ്ചരിച്ച കാറിലായിരുന്നു പണമുണ്ടായിരുന്നത്. ഇദ്ദേഹത്തെയും ഡ്രൈവര്‍ പ്രശാന്തിനെയും (32) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്ത് ഉപാധികളോടെ വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പണം ബുധനാഴ്ച ട്രഷറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് വാളയാര്‍ ടോള്‍പ്ലാസയില്‍ വാഹനപരിശോധനക്കിടെ കാറില്‍ ഒരുകോടി രൂപ കണ്ടെത്തിയത്. ബെംഗളൂരുവില്‍നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു കാര്‍. ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ. ജെയ്‌സണ്‍ എന്നിവരുടെ നിര്‍ദേശപ്രകാരം എസ്.ഐ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രേഖകളില്ലാതെയായിരുന്നു പണം കടത്തിയതെന്ന് പോലീസ് പറഞ്ഞു. രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ പണം വിട്ടുനല്‍കൂവെന്നും എന്‍ഫോഴ്‌സ്മെന്റ് വിഭാഗം തുടര്‍നടപടി സ്വീകരിച്ചുവരികയാണെന്നും വാളയാര്‍ പോലീസ് പറഞ്ഞു.

    Read More »
  • ചാലക്കുടിയില്‍ യുവതി സ്വയം പ്രസവമെടുത്തു; നവജാത ശിശു മരിച്ചു

    തൃശൂര്‍: ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മേലൂര്‍ ശാന്തി പുരത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആദ്യം ആശുപത്രിയില്‍ പോയില്ല. കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ വച്ച് പ്രസവം നടന്നു. തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. അമിത രക്ത സ്രാവത്തെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.  

    Read More »
  • സിനിമാനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ചു; നമ്പര്‍ പ്ലേറ്റ് മാറ്റി കറങ്ങിനടന്ന് വ്യാപക മോഷണം, കുടുങ്ങി

    കൊല്ലം: സിനിമാനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് റബര്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ഒട്ടേറെ മോഷണ കേസുകളിലെ പ്രതി തിരുവനന്തപുരം നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ പ്രബിന്‍ ഭവനില്‍ ആര്‍. പ്രബിന്‍ (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 94000 രൂപയും കാര്‍ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ 7ന് രാത്രി 12ന് അനുശ്രീയുടെ പിതാവ് മുരളീധരന്‍പിള്ളയുടെ പേരിലുള്ള കാര്‍ ഇഞ്ചക്കാട്ടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പന ഷോറൂമില്‍ നിന്നു മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രബിനെ കുടുക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്തേക്കു പോയ മോഷ്ടാവ് കടയ്ക്കലില്‍ വര്‍ക്ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിയെടുത്ത് കാറില്‍ സ്ഥാപിച്ച് യാത്ര തുടര്‍ന്നു. തുടര്‍ന്ന് വെള്ളറടയിലെ റബര്‍ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 500 കിലോയിലേറെ റബര്‍ ഷീറ്റും 7000 രൂപയും…

    Read More »
  • റീല്‍സ് ചിത്രീകരണത്തിനിടെ അപകടം: കാറോടിച്ച സാബിദ് അറസ്റ്റില്‍

    കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അപകടമുണ്ടാക്കിയ ബെന്‍സ് കാര്‍ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാനാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സാബിദിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും വാഹനത്തിന്റെ ആര്‍സി റദ്ദാക്കുമെന്നും മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചു. ബീച്ച് റോഡില്‍ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകന്‍ ആല്‍വിന്‍ (20) മരിച്ചത്. അപകടത്തെ തുടര്‍ന്ന്, കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ ത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു കാറുകള്‍ സമാന്തരമായി അതിവേഗത്തില്‍ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്തുനിന്ന് ആല്‍വിന്‍ ചിത്രീകരിക്കുകയായിരുന്നു. കാറുകള്‍ ആല്‍വിന്റെ തൊട്ടു മുന്നില്‍ എത്തുമ്പോള്‍ കാറുകള്‍ നിര്‍ത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ കാറുകളുടെ അതിവേഗം കണ്ട ആല്‍വിന്‍ പെട്ടെന്നു റോഡിന്റെ വശത്തേക്കു മാറിയപ്പോള്‍ ഇടിക്കുകയായിരുന്നു.…

    Read More »
  • ആദ്യ ബന്ധം മറച്ചുവച്ച് രണ്ടാം വിവാഹം, യുവാവിനെ കുടുക്കാന്‍ ഭാര്യ എത്തി; ഒടുവില്‍ ‘സിനിമാറ്റിക് ട്വിസ്റ്റ്’

    പട്ന: വിവാഹ ബന്ധത്തിലിരിക്കെ രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്ത് യുവതി. ജാര്‍ഖണ്ഡ് സ്വദേശിനിയായ ശിഖ ദേവിയാണ് ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ മനോജ് പണ്ഡിറ്റിന്റെ രണ്ടാം വിവാഹം നിര്‍ത്തിവയ്പ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു യുവാവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.യുവതിയുടെ തന്ത്രപരമായ നീക്കമാണ് വിവാഹം തകര്‍ത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനോജും ശിഖയും പ്രണയിച്ച് വിവാഹം കഴിച്ചത്. നാളുകള്‍ കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായി. ഒടുവില്‍ ദമ്പതികള്‍ വേര്‍പിരിയാമെന്ന തീരുമാനത്തിലെത്തുകയും വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് നടക്കുന്നതിനിടയിലാണ് മനോജിന്റെ പിതാവ് വാസുകി പണ്ഡിറ്റും കുടുംബവും മകനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. മകന്റെ ആദ്യവിവാഹബന്ധം മറച്ചുവച്ചാണ് വാസുകി മനോജിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. മനോജുമായുളള വിവാഹത്തിനൊരുങ്ങിയ യുവതിയും കുടുംബവും സത്യാവസ്ഥ അറിഞ്ഞില്ലെന്നാണ് വിവരം. മെഹന്തി ചടങ്ങുകളും ഹല്‍ദിയുമൊക്കെ വധുവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞ ശിഖ വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വധുവിന്റെ വീട്ടില്‍ എത്തുകയായിരുന്നു. മനോജിനെ കണ്ടതോടെ പ്രശ്‌നം ഉണ്ടാക്കാനും തുടങ്ങി.…

    Read More »
  • ഭാര്യയെ നഗ്‌നയാക്കി കെട്ടിത്തൂക്കി കൊന്നു: ഭര്‍ത്താവിന്റെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

    കൊച്ചി: പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെ നഗ്‌നയായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇന്ത്യന്‍ വനിതകളാരും സ്വയം നഗ്‌നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും മൃതശരീരം അങ്ങനെ കണ്ടെത്തുന്നതുതന്നെ കൊലപാതകത്തിന്റെ സൂചനയായതിനാല്‍ ആത്മഹത്യവാദം ദുര്‍ബലപ്പെടുത്തുന്നുവെന്നും വിലയിരുത്തിയാണ് ഉത്തരവ്. അഴീക്കല്‍ സ്വദേശിക്ക് തലശ്ശേരി അഡീ. സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ശരിവെച്ചത്. ഗാര്‍ഹിക പീഡനക്കുറ്റം കോടതി ഒഴിവാക്കി. പ്രതിയുടെ അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. സംശയം ഒരു രോഗമാണെന്നും ചികിത്സിച്ചില്ലെങ്കില്‍ ഒരുവനെ അന്ധനാക്കുമെന്നും അതിന്റെ പ്രത്യാഘാതം ദുരന്തമായിരിക്കുമെന്നും കോടതി വിധിന്യായത്തില്‍ കുറിച്ചിട്ടുണ്ട്. പ്രതി ഭാര്യയെ സംശയിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. 2010 ജനുവരി 22-നാണ് യുവതിയെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒപ്പമുണ്ടായിരുന്ന യുവാവിനെയും കുഞ്ഞിനെയും കാണാതായതടക്കം സംശയാസ്പദമായ സാഹചര്യങ്ങളുമുണ്ടായിരുന്നു. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം തള്ളാനാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം…

    Read More »
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം; പ്രതികള്‍ പിടിയില്‍

    കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിലെ ഷെഡില്‍നിന്ന് പഴയ പാത്രങ്ങളും പഴയ ഇരുമ്പും മോഷ്ടിച്ച സംഭവത്തില്‍ വാളത്തുംഗല്‍ സ്വദേശി അരുണ്‍, ചകിരിക്കട സ്വദേശി ഷംനാദ് എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷ് ഗോപിയുടെ കൊല്ലം മാടന്‍നടയിലുള്ള കുടുംബവീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് 4ന് മോഷണം നടന്നത്. ഇവിടെ സ്ഥിരമായി ആള്‍ താമസമില്ല. സുരേഷ് ഗോപിയുടെ സഹോദരപുത്രന്‍ ആഴ്ചയില്‍ ഒരിക്കല്‍ വന്നു പോകും. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ഷെഡില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ കെട്ടുകളാക്കി വച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചു. അപ്പോഴാണ് രണ്ടു യുവാക്കള്‍ പരിസരത്ത് ഏറെ നേരം നില്‍ക്കുന്നതായി കണ്ടത്. ഇവരെ നേരത്തേയും വീട്ടുപരിസരത്ത് വച്ചു കണ്ടിരുന്നതായി പറയുന്നു. ഒടുവില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കള്‍ അറസ്റ്റിലായത്.  

    Read More »
  • കുടുംബ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാനെത്തി; മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത് തെലുങ്ക് താരം

    ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ കുടുംബത്തിലെ പൊട്ടിത്തെറിയാണ് ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. സിനിമയെ വെല്ലുന്ന വഴിത്തിരിവുകളാണ് കുടുംബ വഴക്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ ബാബുവിന്റെ ജല്‍പള്ളിയിലെ വീട്ടില്‍ ചൊവ്വാഴ്ച ഇളയ മകന്‍ മഞ്ചു മനോജ് എത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മോഹന്‍ പരിസരം നോക്കാതെ തന്റെ ദേഷ്യം പരസ്യമായി പ്രകടിപ്പിക്കുന്നയാളാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് പ്രാദേശിക ടിവി ചാനലുകളുടെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും താരം മര്‍ദിച്ചു. സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. മൈക്ക് പിടിച്ചെടുത്ത് മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയായിരുന്നു. റിപ്പോര്‍ട്ടറെ ഉടന്‍ തന്നെ ഷംഷാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോള്‍ സൈഗോമാറ്റിക് (കവിളില്‍) എല്ലിന് മൂന്നിടത്ത് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നടനും നിര്‍മാതാവുമായ മഞ്ചു മനോജ് വീടിനുള്ളിലേക്ക്…

    Read More »
  • 12 മണിക്കൂര്‍ പീഡിപ്പിച്ചു, 1 കോടി മോചനദ്രവ്യം; നടന്‍ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി

    ലഖ്‌നൗ: സിനിമാ-സീരിയല്‍ നടന്‍ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയിരുന്നുവെന്ന പരാതിയുമായി നടന്റെ ബിസിനസ് പാര്‍ട്നര്‍ രംഗത്ത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിസിനസ് പാര്‍ട്നര്‍ ശിവം യാദവ് പറയുന്നു. സ്ത്രീ 2, വെല്‍കം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടനാണ് മുഷ്താഖ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 20-നാണ് നടനെ തട്ടിക്കൊണ്ടുപോയതെന്നാണ് ശിവം യാദവ് പറയുന്നത്. ഡല്‍ഹി-മീററ്റ് ദേശീയപാതയില്‍ വെച്ചാണ് സംഭവം. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു നടന്‍. അമ്പതിനായിരം രൂപ അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെത്തിയ ഉടന്‍ നടനോട് ടാക്സിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. പിന്നാലെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 12 മണിക്കൂറോളം നടനെ പീഡിപ്പിച്ചെന്നും മോചനദ്രവ്യമായി ഒരു കോടി രൂപ ചോദിച്ചെന്നും ശിവം പറയുന്നു. നടന്റേയും മകന്റേയും അക്കൗണ്ടില്‍ നിന്ന് 2 ലക്ഷം രൂപ തട്ടിക്കൊണ്ടുപോയ സംഘം കൈക്കലാക്കി. ഓടിരക്ഷപ്പെട്ട നടന്‍ പോലീസിന്റെ സഹായത്തോടെയാണ് വീട്ടിലേക്ക്…

    Read More »
  • വിവാഹം കഴിഞ്ഞിട്ട് 47 ദിവസം; ലോണ്‍ ആപ്പില്‍ നിന്നും 2000 രൂപ വായ്പയെടുത്ത യുവാവ് ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കി

    ഹൈദരാബാദ്: ലോണ്‍ ആപ്പുകള്‍ മൂലം ആത്മഹത്യയില്‍ അഭയം തേടിയ നിരവധി പേരുടെ ഞെട്ടിക്കുന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നിസ്സാര തുക ലോണെടുക്കുകയും പിന്നീട് അതിന്റെ കഴുത്തറപ്പന്‍ പലിശ അടയ്ക്കാനാവാതെ വന്‍തുകയായി മാറുന്നതോടെ ജീവനൊടുക്കേണ്ടി വരുന്നവരാണ് ഇവരില്‍ പലരും. ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള യുവാവ് ഈയിടെയാണ് ആത്മഹത്യ ചെയ്തത്. നരേന്ദ്ര എന്ന 27കാരനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 20നായിരുന്നു ഇയാളുടെ വിവാഹം. മത്സ്യബന്ധനം നടത്തി ഉപജീവനം നയിക്കുന്ന നരേന്ദ്രക്ക് പ്രതികൂല കാലാവസ്ഥ കാരണം കുറച്ചുമാസങ്ങളായി ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പില്‍ നിന്നും 2000 രൂപ വായ്പയെടുക്കുന്നത്. എടുത്ത തുക തിരിച്ചടച്ചുവെങ്കിലും വലിയ തുക പലിശയായി നല്‍കണമെന്ന് ആവശ്യപ്പെട്ട ലോണ്‍ കമ്പനിയിലെ ആളുകള്‍ നരേന്ദ്രനെ വേട്ടയാടുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കമ്പനിയിലെ ജീവനക്കാര്‍ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. നരേന്ദ്രന്റെയും ഭാര്യയുടെയും നഗ്നചിത്രം മോര്‍ഫ് ചെയ്ത് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച്…

    Read More »
Back to top button
error: