Crime
-
രാജകുമാരിയില്‍ കാറില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവാക്കള്‍; ദുരൂഹത
ഇടുക്കി: നിര്‍ത്തിയിട്ടിരുന്ന കാറില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ 2 യുവാക്കളെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇടുക്കി രാജകുമാരിക്ക് സമീപം സേനാപതി റോഡിലാണ് യുവാക്കളെ രക്തത്തില്‍ കുളിച്ച നിലയില്‍ കാറില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു വെളിയില്‍ രക്തം പുരണ്ട ഷര്‍ട്ട് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാരുടെ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ച് യുവാക്കളെ ബോധരഹിതമായ നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനു പിന്നാലെ ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തി ഇരുവരേയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.
Read More » -
കസ്റ്റഡിയിലെടുത്തയാളെ നഗ്നനാക്കി ചൊറിയണം തേച്ച് മര്‍ദിച്ചു; ഡിവൈ.എസ്.പിക്കും മുന്‍ എ.എസ്.ഐയ്ക്കും തടവും പിഴയും
ആലപ്പുഴ: കസ്റ്റഡിയിലെടുത്തയാളെ മര്‍ദിച്ച് ചൊറിയണം (കൊടിത്തൂവ) തേച്ചെന്നുള്ള പരാതിയില്‍ ആലപ്പുഴ ഡിവൈ.എസ്.പി.ക്കും വിരമിച്ച എ.എസ്.ഐ.ക്കും തടവും പിഴയും ശിക്ഷ. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനും മുന്‍ എ.എസ്.ഐ. മോഹനനുമാണ് ഒരുമാസം തടവും 500 രൂപ പിഴയും വിധിച്ച് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജി ഷെറിന്‍ കെ. ജോര്‍ജ് ഉത്തരവായത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവനുഭവിക്കണം. പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥന്റെ ഹര്‍ജിയിലാണ് ഉത്തരവ്. 2006 ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. മണപ്പുറത്തെ ചകിരിമില്ലുടമയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സിദ്ധാര്‍ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജീപ്പിനുള്ളില്‍വെച്ച് പോലീസ് സിദ്ധാര്‍ഥനെ നഗ്‌നനാക്കി മര്‍ദിക്കുകയും ചൊറിയണം തേച്ചെന്നുമായിരുന്നു പരാതി. അക്കാലത്ത് ചേര്‍ത്തലയിലെ എസ്.ഐ. ആയിരുന്നു മധുബാബു. മോഹനന്‍ എ.എസ്.ഐ.യും. ഉത്തരവിനെത്തുടര്‍ന്ന് ഇരുവരും ജാമ്യമെടുത്ത് അപ്പീലിനായി നടപടി തുടങ്ങി. ഇരുഭാഗത്തുനിന്നുമായി ഡോക്ടര്‍മാരും പോലീസ് ഓഫീസര്‍മാരുമടക്കം 43 സാക്ഷികളെയാണു വിസ്തരിച്ചത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ ജോണ്‍ജൂഡ് ഐസക്, ജെറീന ജൂഡ് എന്നിവര്‍ ഹാജരായി.
Read More » -
എഫ്‌ഐആറില്‍ ആല്‍വിന്റെ മരണം ഡിഫന്‍ഡറിടിച്ച്; സിസിടിവിയില്‍ ബെന്‍സ്: റീല്‍സ് എടുത്ത ഫോണ്‍ എവിടെ?
കോഴിക്കോട്: ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയ കാര്‍ തിരിച്ചറിഞ്ഞു. തെലങ്കാന റജിസ്‌ട്രേഷനിലുള്ള ബെന്‍സ് ഇടിച്ചാണ് യുവാവ് മരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കാര്‍ ഏതാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് മുഹമ്മദ് റബീസാണ്. ഇതിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയിട്ടില്ലെന്നാണ് വിവരം. ഇന്ന് ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടക്കും. ബെന്‍സ് കാറില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയും പരിശോധിക്കും. ആല്‍വിന്‍ റീല്‍സ് ചിത്രീകരിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് തിരഞ്ഞെങ്കിലും ഫോണ്‍ കണ്ടെത്തിയിരുന്നില്ല. തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് പൊലീസ് തീരുമാനം. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്. റീല്‍സ് ചിത്രീകരണത്തിനായി രണ്ടു കാറുകളാണ് എത്തിച്ചിരുന്നത്. ഇതില്‍ ഏതു കാറാണ് ഇടിച്ചതെന്ന…
Read More » -
പോത്തന്‍കോട് വയോധികയുടെ കൊലപാതകം; മണിക്കൂറുകള്‍ കൊണ്ട് പ്രതിയെ പൊക്കി, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
തിരുവനന്തപുരം: പോത്തന്‍കോട് കൊയ്തൂര്‍ക്കോണത്തെ വയോധികയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. പോക്‌സോ അടക്കമുള്ള കേസുകളില്‍ പ്രതിയായ പോത്തന്‍കോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ പക്കല്‍ നിന്ന് തങ്കമണിയുടെ കമ്മല്‍ കണ്ടെത്തി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന 67കാരി തങ്കമണിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വീടിന് തൊട്ടടുത്തായി കണ്ടെത്തിയത്. നാടിനെ നടുക്കി വയോധികയുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്. പോത്തന്‍കോട് കൊയ്തൂര്‍ക്കോണം യുപി സ്‌കൂളിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിയുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തൊട്ടടുത്തായി താമസിക്കുന്ന സഹോദരിയാണ് വീട്ടുപരിസരത്ത് മൃതദേഹം കണ്ടത്. എല്ലാ ദിവസവും രാവിലെ പൂജയ്ക്കായി പൂക്കള്‍ പറിക്കാന്‍ പോകുന്ന ശീലം തങ്കമണിക്കുണ്ടായിരുന്നു. പൂക്കള്‍ പറിച്ച് മടങ്ങവേയാണ് കൊലപാതകമെന്നാണ് നിഗമനം. മുഖത്ത് മുറിവുകളുണ്ട് ബ്ലൗസ് കീറിയ നിലയിലായിരുന്നു. ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ച് മൃതദേഹം മൂടിയിരുന്നു. കമ്മലുകളും നഷ്ടപ്പെട്ടിരുന്നു. സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോത്തന്‍കോട് സ്വദേശിയായ തൗഫീഖിലേക്ക്…
Read More » -
ഇന്ത്യയില്‍നിന്നും യുകെയിലെത്തി സ്വയം ആള്‍ദൈവമായി; നാലു സ്ത്രീകള്‍ ബലാത്സംഗ പരാതി കൊടുത്തതോടെ പണി പാളി; ഒടുവില്‍ കോടതി കുറ്റവിമുക്തനാക്കി
ലണ്ടന്‍: തന്റെ ഭക്തരെയും ആരാധകരെയും ദുരുപയോഗം ചെയ്യുമ്പോഴും, ബലാത്സംഗം ചെയ്യുമ്പോഴും, താന്‍ ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന ആള്‍ദൈവത്തിനെതിരെയുള്ള 8 മില്യന്‍ പൗണ്ടിന്റെ കേസ് തള്ളി. താന്‍ ദൈവത്തിന്റെ അവതാരമാണെന്ന്, തന്റെ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ വിശ്വസിപ്പിക്കുന്ന രാജിന്ദര്‍ കാലിയ എന്ന ആള്‍ദൈവം സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ച് നാല് സ്ത്രീകളായിരുന്നു ഇയാള്‍ക്കെതിരെ കേസ് നല്‍കിയത്. കവന്‍ട്രിയില്‍, ഹിന്ദു വിശ്വാസപ്രകാരമുള്ള ഒരു ക്ഷേത്രം സ്ഥാപിച്ച് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണിയാള്‍. ജലത്തിന് തീ കൊളുത്തുന്നതും, നാരങ്ങ പിഴിഞ്ഞ് രക്തമെടുക്കുന്നതും ഉള്‍പ്പടെയുള്ള അദ്ഭുതപ്രവര്‍ത്തനങ്ങള്‍ തനിക്ക് കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന് ഇയാള്‍ ഭക്തരെ വിശ്വസിപ്പിച്ചിരുന്നു. ഈ ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്ന സമിതിയിലെ നാല് മുന്‍ അംഗങ്ങളായിരുന്നു ഇയാള്‍ക്കെതിരെ കേസ് നല്‍കിയത്. അയാള്‍, തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നായിരുന്നു കേസ്. ആ സമയത്ത് പരാതിക്കാരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായിരുന്നത്രെ. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അയാള്‍. ജൂണിലും ജൂലായിലുമായി…
Read More » -
കൊയിലാണ്ടിയില്‍ പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം; പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍
കോഴിക്കോട്: കൊയിലാണ്ടി നെല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ചെ 1.30 ഓടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി എസ്.ഐ. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണം നടക്കുകയാണ്.
Read More » -
പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി; ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് നഖത്തിന്റെ പാടുകള്‍, കമ്മല്‍ നഷ്ടപ്പെട്ടു
തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. അറുപത്തിയഞ്ചുകാരി തങ്കമ്മയാണ് മരിച്ചത്. ഇവരുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. കൂടാതെ മുഖത്ത് നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു. തങ്കമ്മയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മല്‍ നഷ്ടപ്പെട്ടു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ മംഗലപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Read More » -
മലയാളി യുവാവ് നോയിഡയില്‍ ആത്മഹത്യ ചെയ്ത നിലയില്‍, ജീവനൊടുക്കിയത് മാവേലിക്കര സ്വദേശി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്റുവിനെ നോയിഡ സെക്ടര്‍ 20-ലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബിന്റുവിന്റെ അമ്മ മേഴ്‌സി നോയിഡയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്‌സിംഗ് വിദ്ധ്യാര്‍ത്ഥി. സംസ്‌കാരം നാളെ നോയിഡയില്‍ നടക്കും.
Read More » -
”നിങ്ങള്‍ ആരും ഇങ്ങോട്ട് വരണ്ടാ, ഞങ്ങള്‍ക്ക് കുറച്ചിലാണെന്ന് അഭിജിത്തിന്റെ അമ്മ പറഞ്ഞിരുന്നു”
തിരുവനന്തപുരം: പാലോട് ഇന്ദുജയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സഹോദരന്‍ ഷിനു. ഇന്ദുജ മരിക്കുന്നതിന്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും ഷിനു വെളിപ്പെടുത്തി. ഇന്ദുജയ്ക്ക് അഭിജിത്തുമായുള്ള പ്രണയത്തെ പറ്റി അറിയിലായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങി പോയതിന് ശേഷമാണ് അറിയുന്നതെന്നും സഹോദരന്‍ അറിയിച്ചു. കല്ല്യാണത്തിന് ശേഷം മൂന്നു പ്രാവിശ്യം വീട്ടില്‍ ചേച്ചി വന്നിരുന്നു. അതില്‍ ഒരു തവണയെ അഭിജിത്ത് വീട്ടില്‍ വന്നിട്ടുള്ളു. ഇവിടെ നിന്ന് ആരും അവരുടെ വീട്ടിലേക്ക് വരണ്ടാ അത് തങ്ങള്‍ക്ക് കുറച്ചിലാണെന്നാണ് അഭിജിത്തിന്റെ അമ്മ പറഞ്ഞിരുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത ആളുകളെ പോലെയാണ് തങ്ങളെ കണ്ടതെന്നും ഇന്ദുജയുടെ സഹോദരന്‍ ഷിനു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘ചേച്ചി എന്നും വിളിക്കുമായിരുന്നു. കല്ല്യാണം കഴിഞ്ഞ മൂന്നു മാസവും ചേച്ചി ഹാപ്പി അല്ലായിരുന്നു. നവംബര്‍ അവസാനമൊക്ക ആയപ്പോള്‍ തൊട്ട് ചേച്ചി ഇമോഷണലായി തുടങ്ങി. അവസാന നാളുകളില്‍ വിഷമത്തിലായിരുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ നേരിട്ട് കാണുമ്പോള്‍ പറയാമെന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല.’ ഷിനു പറഞ്ഞു.…
Read More » -
ഡല്‍ഹിയില്‍ 40 ലധികം സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 44 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് അജ്ഞാത ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടികളെ സ്‌കൂളില്‍ നിന്നും തിരിച്ചയച്ചു. മദര്‍ മേരി സ്‌കൂള്‍, ബ്രിട്ടീഷ് സ്‌കൂള്‍, സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍, കാംബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ‘സ്‌കൂള്‍ ബില്‍ഡിങ്ങില്‍ നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായി ഒളിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് ബോംബുകള്‍ കാര്യമായ തകരാര്‍ ഉണ്ടാക്കില്ല പക്ഷേ അവ പൊട്ടിത്തെറിച്ചാല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കും. 30,000 ഡോളര്‍ (26 ലക്ഷം) ലഭിച്ചില്ലെങ്കില്‍ ആ ബോംബുകള്‍ ഞാന്‍ പൊട്ടിക്കും’, എന്നായിരുന്നു ഇ-മെയിലിലെ പരാമര്‍ശം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്‌ക്വാഡും അഗ്‌നിശമന സേനയുമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന പുരോഗമിക്കുകയാണെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നേരത്തെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു, ഒക്ടോബര്‍ 21ന് തമിഴ്നാട്ടിലെ സിആര്‍പിഎഫ് സ്‌കൂളിലായിരുന്നു ആദ്യം ബോംബ് ഭീഷണി ലഭിച്ചത്. അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.…
Read More »