പട്ന: വിവാഹ ബന്ധത്തിലിരിക്കെ രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്ത് യുവതി. ജാര്‍ഖണ്ഡ് സ്വദേശിനിയായ ശിഖ ദേവിയാണ് ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ മനോജ് പണ്ഡിറ്റിന്റെ രണ്ടാം വിവാഹം നിര്‍ത്തിവയ്പ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു യുവാവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.യുവതിയുടെ തന്ത്രപരമായ നീക്കമാണ് വിവാഹം തകര്‍ത്തത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനോജും ശിഖയും പ്രണയിച്ച് വിവാഹം കഴിച്ചത്. നാളുകള്‍ കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായി. ഒടുവില്‍ ദമ്പതികള്‍ വേര്‍പിരിയാമെന്ന തീരുമാനത്തിലെത്തുകയും വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് നടക്കുന്നതിനിടയിലാണ് മനോജിന്റെ പിതാവ് വാസുകി പണ്ഡിറ്റും കുടുംബവും മകനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. മകന്റെ ആദ്യവിവാഹബന്ധം മറച്ചുവച്ചാണ് വാസുകി മനോജിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചത്.
മനോജുമായുളള വിവാഹത്തിനൊരുങ്ങിയ യുവതിയും കുടുംബവും സത്യാവസ്ഥ അറിഞ്ഞില്ലെന്നാണ് വിവരം. മെഹന്തി ചടങ്ങുകളും ഹല്‍ദിയുമൊക്കെ വധുവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞ ശിഖ വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വധുവിന്റെ വീട്ടില്‍ എത്തുകയായിരുന്നു. മനോജിനെ കണ്ടതോടെ പ്രശ്‌നം ഉണ്ടാക്കാനും തുടങ്ങി. വധുവിനോട് ശഖ മനോജിന്റെ ആദ്യവിവാഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും യുവാവ് ആദ്യമൊന്നും സമ്മതിച്ചില്ല. ഒടുവില്‍ മനോജുമായുളള ചിത്രങ്ങള്‍ കാണിച്ചതോടെയാണ് വധുവിനും കുടുംബത്തിനും സത്യാവസ്ഥ മനസിലായത്. ഇതോടെ യുവാവിന്റെ വിവാഹം മുടങ്ങുകയായിരുന്നു. ഇതിനെതിരെ ശിഖ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.