Crime
-
സ്വന്തം വീട്ടില്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച് ഭീഷണി, മര്‍ദനം; ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴ: സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടില്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കിയ ഭര്‍ത്താവിനെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. ആലിശ്ശേരി വാര്‍ഡില്‍ ചിറയില്‍വീട്ടില്‍ നസീര്‍ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരിയായ നസീറിന്റെ ഭാര്യ ഷക്കീല രാവിലെ ജോലിക്കു പോകുമ്പോള്‍ മകനോട് ചേര്‍ത്തലയിലുള്ള വീട്ടില്‍പ്പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്നു പറഞ്ഞിരുന്നു. ഇത് നസീര്‍ കേട്ടിരുന്നു. വൈകീട്ട് നിര്‍മാണജോലിക്കുശേഷം മദ്യപിച്ചെത്തിയ നസീര്‍, വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍വെച്ച് അമര്‍ത്തുകയും അസഭ്യംപറഞ്ഞുകൊണ്ട് വെട്ടുകത്തിയുടെ പിന്‍ഭാഗംകൊണ്ട് മുഖത്തും മുതുകിലും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീര്‍. സൗത്ത് പോലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡുചെയ്തു.
Read More » -
13കാരിയെ പീഡിപ്പിച്ചു; കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കൊല്ലം: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതില്‍ ആര്‍. രാജ്കുമാര്‍ (28) ആണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് രാജ്കുമാര്‍. 13കാരിയായ പെണ്‍കുട്ടിയെ ഫോണിലൂടെയും മറ്റും വശീകരിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഓച്ചിറ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ നിയാസിന്റെ നേതൃത്തില്‍ എസ്സിപിഒമാരായ അനു, അനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
വിവാഹമോചനക്കേസിന്റെ പേരില്‍ പീഡനം; അതുല്‍ സുഭാഷിന്റെ ആത്മഹത്യയില്‍ ഭാര്യയ്ക്ക് സമന്‍സ്
ബംഗളൂരു: ഐടി ജീവനക്കാരന്‍ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി 3 ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ഭാര്യ നിഖിതയ്ക്ക് ബംഗളൂരു പൊലീസ് സമന്‍സ് അയച്ചു. യുപി ജൗന്‍പുരില്‍ നിഖിതയുടെ വീട്ടിലെത്തിയ പൊലീസ് സംഘം, പൂട്ടിയിട്ട വാതിലില്‍ സമന്‍സിന്റെ പകര്‍പ്പ് ഒട്ടിച്ചാണ് മടങ്ങിയത്. നിഖിതയെ കൂടാതെ, അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നിഖിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. വിവാഹമോചനക്കേസിന്റെ പേരില്‍ ഭാര്യയും കുടുംബവും വര്‍ഷങ്ങളായി തന്നെ കേസുകളിലൂടെയും മറ്റും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ബംഗളൂരുവിലെ താമസസ്ഥലത്ത് അതുല്‍ ജീവനൊടുക്കിയത്. 40 പേജുള്ള ആത്മഹത്യക്കുറിപ്പില്‍ വ്യാജ സ്ത്രീധന പീഡന ആരോപണത്തിനിരയാണെന്നും വിവാഹമോചനക്കേസ് കൈകാര്യം ചെയ്ത യുപിയിലെ ജഡ്ജി നീതി നടപ്പാക്കിയില്ലെന്നും പറഞ്ഞിരുന്നു. 2019ലാണ് അതുലും നിഖിതയും വിവാഹിതരായത്. 2022 ല്‍ സ്ത്രീധന പീഡനം ആരോപിച്ച് നിഖിത ഭര്‍ത്താവിനെതിരെ ആദ്യ പരാതി നല്‍കി. തന്റെ പിതാവിന്റെ മരണത്തിനു കാരണം അതുലാണെന്ന്…
Read More » -
അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്പതു വര്‍ഷമായി ജയിലിലാണ്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ നാസര്‍ ആണ് കൈവെട്ടുകേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. കൈവെട്ടു സംഭവത്തിന്റെ ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നും, കൃത്യത്തിന് വേണ്ട വാഹനങ്ങള്‍ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന നാസര്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.
Read More » -
കടംകൊണ്ട് പൊറുതിമുട്ടി ഭര്‍ത്താവ്; സഹായിക്കാന്‍ തുനിഞ്ഞിറങ്ങി ഭാര്യ…
ബംഗളൂരു: വായ്പകള്‍ എടുത്ത് കൂട്ടിയ ഭര്‍ത്താവിന് ഒന്നരലക്ഷം രൂപയില്‍ അധികം കടം വന്നതോടെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഭാര്യ. ഇതിനായി നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സ്വന്തം കുട്ടിയെ വില്‍ക്കാന്‍ സഹായിച്ച രണ്ട് പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ രാമനഗരിയിലാണ് സംഭവം. കുട്ടിയെ വാങ്ങിയ ആളേയും പിടികൂടിയിട്ടുണ്ട്. ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയേയാണ് വിറ്റത്. കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് മാണ്ഡ്യയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലേക്ക് മാറ്റി. ഈ മാസം ഏഴിന് തന്റെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഭാര്യ അറിയാതെ കുട്ടിയെ കാണാതാകില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കൂലിപ്പണിക്കാരായ ദമ്പതികള്‍ക്ക് മൂന്ന് ലക്ഷത്തോളും രൂപയുടെ കടമുണ്ടായിരുന്നു. കടവും മറ്റ് ബാദ്ധ്യതയും തീര്‍ക്കാന്‍ കുട്ടിയെ വില്‍ക്കാമെന്ന് യുവതി പറഞ്ഞുവെങ്കിലും ഭര്‍ത്താവ് ഇതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടില്ല.…
Read More » -
അമ്മായിയമ്മയുമായി വഴക്ക്, കുഞ്ഞിനെ കൊന്ന് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു; യുവതി അറസ്റ്റില്‍
മുംബൈ: താനെയില്‍ ഭര്‍തൃമാതാവുമായി തര്‍ക്കമുണ്ടായതിനു പിന്നാലെ, ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചനിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 2 വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭര്‍തൃമാതാവും തമ്മില്‍ വഴക്കു പതിവായിരുന്നു. ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി. തുടര്‍ന്നു കൊലപാതകം നടത്തിയ യുവതി, കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു.
Read More » -
ഡല്‍ഹിയിലെ നാല് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; പരിശോധന തുടരുന്നു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നാല് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മയൂര്‍വിഹാറിലെ സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂള്‍, ഈസ്റ്റ് കൈലാശിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ ഫോണിലൂടെയും ഇമെയ്ല്‍ വഴിയുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പൊലീസ്, അഗ്നിശമനസേന ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്‌കൂളുകളില്‍ എത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായത്. നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലേക്കാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും അത് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ വേണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. മേയ് മാസത്തില്‍ നഗരത്തിലെ 200ലധികം സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ സമാനമായ…
Read More » -
നവീന്‍ ബാബുവിന്റെ മരണം: ‘അടിവസ്ത്രത്തിലെ രക്തക്കറ ദുരൂഹം, പോലീസ് കണ്ടിട്ടും ഡോക്ടറോട് പറഞ്ഞില്ല’
കൊച്ചി: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നത് ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് കണ്ടിട്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറോട് പറയാതിരുന്നത് സംശയകരമാണെന്ന് ഭാര്യ മഞ്ജുഷയുടെ അഭിഭാഷകന്‍ കോടതിയില്‍. കഴുത്തിലെ കയറിന്റെ പാട് സംബന്ധിച്ച് ഇന്‍ക്വസ്റ്റ്- പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പറയുന്നതുതമ്മില്‍ 10 സെന്റീമീറ്ററിന്റെ വ്യത്യാസമുണ്ട്. ഇന്‍ക്വസ്റ്റ് തുടങ്ങിയശേഷമാണ് വിവരം സഹോദരനെ ഫോണില്‍ അറിയിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കളക്ടറോട് പറഞ്ഞിട്ടും അവിടെത്തന്നെ നടത്തിയതും സംശയകരമാണെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും കെ. മഞ്ജുഷയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ആരോപണം ഉന്നയിക്കുന്നതിനപ്പുറം തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നവീന്‍ ബാബു അവസാനമായി സംസാരിച്ചത് മഞ്ജുഷയോടാണ്. സംശയകരമായ ഒരുകാര്യവും അവര്‍ക്ക് പങ്കുവെക്കാനായിട്ടില്ല. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ. വ്യക്തമാക്കി. തുടര്‍ന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി ഉത്തരവിനായി മാറ്റി.
Read More » -
പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലില്‍ തള്ളി; കൗമാരക്കാരടക്കം നാലുപേര്‍ അറസ്റ്റില്‍
ചെന്നൈ: വിഴുപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലില്‍ തള്ളി. വിഴുപുരം കൂനമേല്‍ സ്വദേശി ശിവയാണ് കൊല്ലപ്പെട്ടത്. പതിനാറുകാരിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ മുഹമ്മദ് അമീസ്, അബ്ദുള്‍ സലാം എന്നിവരെയും രണ്ടു കൗമാരക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരിയിലെ റസ്റ്ററന്റില്‍ ജോലി ചെയ്യുകയായിരുന്ന ശിവ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവരമറിഞ്ഞ അവളുടെ സഹോദരന്‍ ഇക്കാര്യം സുഹൃത്തുക്കളായ മുഹമ്മദ് അമീസ്, അബ്ദുള്‍ സലാം എന്നിവരോട് പറഞ്ഞു. അവര്‍ ശിവയെ നേരില്‍ക്കണ്ട് ചോദിച്ചെങ്കിലും വഴക്കില്‍ കലാശിച്ചു. ഡിസംബര്‍ ആറിന് മുഹമ്മദ് അമീസും അബ്ദുള്‍ സലാമും രണ്ട് കൗമാരക്കാരും ചേര്‍ന്ന് ശിവയെ കൂനമേട് ബീച്ചില്‍ കൊണ്ടുപോയി കുത്തിക്കൊന്ന് കടലില്‍ തള്ളുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷം ശിവയുടെ മൃതദേഹം പുതുക്കുപ്പത്ത് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശിവയുടെ ഭാര്യ കോട്ടക്കുപ്പം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ സലാമും മുഹമ്മദ് അമീസും രണ്ട് ആണ്‍കുട്ടികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു…
Read More » -
കാറില്‍നിന്ന് ഒരുകോടി കണ്ടെത്തിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം; മുന്‍ BJP നേതാവിനെ ചോദ്യം ചെയ്തു
പാലക്കാട്: വാളയാറില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഒരുകോടി രൂപ പോലീസ് പിടികൂടിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. ബി.ജെ.പി. വണ്ടാഴി മണ്ഡലം മുന്‍ വൈസ്പ്രസിഡന്റ് പ്രസാദ് സി. നായര്‍ (53) സഞ്ചരിച്ച കാറിലായിരുന്നു പണമുണ്ടായിരുന്നത്. ഇദ്ദേഹത്തെയും ഡ്രൈവര്‍ പ്രശാന്തിനെയും (32) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്ത് ഉപാധികളോടെ വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പണം ബുധനാഴ്ച ട്രഷറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് വാളയാര്‍ ടോള്‍പ്ലാസയില്‍ വാഹനപരിശോധനക്കിടെ കാറില്‍ ഒരുകോടി രൂപ കണ്ടെത്തിയത്. ബെംഗളൂരുവില്‍നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു കാര്‍. ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ. ജെയ്‌സണ്‍ എന്നിവരുടെ നിര്‍ദേശപ്രകാരം എസ്.ഐ. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രേഖകളില്ലാതെയായിരുന്നു പണം കടത്തിയതെന്ന് പോലീസ് പറഞ്ഞു. രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ പണം വിട്ടുനല്‍കൂവെന്നും എന്‍ഫോഴ്‌സ്മെന്റ് വിഭാഗം തുടര്‍നടപടി സ്വീകരിച്ചുവരികയാണെന്നും വാളയാര്‍ പോലീസ് പറഞ്ഞു.
Read More »