Crime

  • യുവാവിനെ കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് പോലെ തട്ടികളിച്ച കേസ്, കുറ്റക്കാരായ 6 പ്രതികൾക്ക് ശിക്ഷ നാളെ

    യുവാവിനെ  കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് പോലെ തട്ടികളിച്ച അതിക്രൂരമായ കൊലക്കേസിൽ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതികൾക്ക് സഹായം ചെയ്ത് കൊടുത്ത രണ്ട് പേരെ കോടതി വെറുതെ വിട്ടു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരാലിലെ അബ്ദുല്‍ സലാമിനെ (27) പെര്‍വാഡ് മാളിയങ്കരക്ക് സമീപം കോട്ടയിലെ മൈതാനത്ത് തലയറുത്ത് കൊന്ന പ്രമാദമായ കേസിലാണ് ആറുപേരെ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ്‌ കെ പ്രിയ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാങ്ങാമുടി സിദ്ദീഖ് (39), ഉമര്‍ ഫാറൂഖ് (29), സഹീര്‍ (32), നിയാസ് (31), ലത്തീഫ് (36), ഹരീഷ് (29) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. വെറുതെവിട്ടത് അരുൺ കുമാർ, ഖലീൽ എന്നിവരെ. ബേക്കൽ ഡിവൈഎസ്പിയും മുൻ കുമ്പള സി.ഐയും ആയിരുന്ന വി വി മനോജ് ആണ് ജില്ലയെ ഞെട്ടിച്ച ഈ കേസ് അന്വേഷിച്ചത്. ഏപ്രില്‍…

    Read More »
  • അമ്മയുടെ കാന്‍സര്‍ ചികിത്സയ്ക്ക് വച്ചിരുന്ന പണമെടുത്ത് ഓണ്‍ ലൈന്‍ ചൂതാട്ടം; 30,000 പോയിക്കിട്ടി, മകന്‍ ജീവനൊടുക്കി

    ചെന്നൈ: തമിഴ്നാട്ടില്‍ അമ്മയുടെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവെച്ചിരുന്ന പണം ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയ യുവാവ് ജീവനൊടുക്കി. ചെന്നൈയിലെ കൊട്ടൂര്‍പുര സ്വദേശി ആകാശ് (26) ആണ് മരിച്ചത്. പണം നഷ്ടപ്പെട്ടത് മനസിലാക്കിയ അമ്മയും സഹോദരനും വഴക്കുപറഞ്ഞതില്‍ മനംനൊന്താണ് ആകാശ് ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. ആകാശ് ഓണ്‍ലൈന്‍ ഗേമിങിന് അടിമപ്പെട്ടയാളായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ഭക്ഷണവിതരണ മേഖലയില്‍ ജോലി ചെയ്തിരുന്ന ആകാശ്, അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ അച്ഛന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടിരുന്നു. ഇന്നലെ (20.12.2024, വെള്ളിയാഴ്ച) വൈകുന്നേരമാണ് താന്‍ ചികിത്സയ്ക്കായി മാറ്റിവെച്ചിരുന്ന പണം നഷ്ടപ്പെട്ടതായി ആകാശിന്റെ അമ്മ മനസിലാക്കിയത്. 30,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇതിനെക്കുറിച്ച് അമ്മയും സഹോദരനും ആകാശിനോട് ചോദിച്ചു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് അയാള്‍ കുറ്റം സമ്മതിച്ചു. അമ്മയുടെ കാന്‍സര്‍ ചികിത്സയ്ക്കായി വെച്ചിരുന്ന പണം താനാണ് എടുത്തതെന്നും ഓണ്‍ലൈന്‍ റമ്മി കളിക്കാനാണ് പണം ചിലവാക്കിയതെന്നും ആകാശ് പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. അമ്മയും സഹോദരനും വഴക്കുപറഞ്ഞതിന് പിന്നാലെ ആകാശ് ഫോണുമെടുത്ത് വീട്ടില്‍നിന്നും…

    Read More »
  • വിവാഹത്തിന് അണിയാന്‍ ഡ്രെസ് കോഡിന് പണം നല്‍കിയില്ല; 15 അംഗ സംഘം വീടുകയറി ആക്രമിച്ചു, വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു

    പാലക്കാട്: വിവാഹച്ചടങ്ങിന് ഒരേപോലുള്ള വസ്ത്രം ധരിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതായി പരാതി. പാലക്കാട് ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം അടിച്ചുതകര്‍ത്തത്. വിവാഹത്തിന് അണിയാനുള്ള ഡ്രെസ് കോഡിന് പണം നല്‍കാത്തതിനെച്ചൊല്ലി മന്‍സൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വാതില്‍ തകര്‍ത്ത് അകത്തുകടക്കാനാണ് അക്രമിസംഘം ശ്രമിച്ചതെന്നും വീട്ടുകാര്‍ ഇത് തടഞ്ഞതോടെ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയായിരുന്നുവെന്നുമാണ് മന്‍സൂര്‍ ആരോപിക്കുന്നത്. കാര്‍, ബൈക്ക്, ടിപ്പര്‍ ലോറി, ട്രാവലറുകള്‍ അടക്കം എട്ട് വാഹനങ്ങളാണ് നശിപ്പിച്ചത്. ‘ഒരു കല്യാണത്തിന് സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ഡ്രെസ് കോഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനായി പണം കൊടുക്കാന്‍ ഞാന്‍ ഉള്‍പ്പെടെ ചിലര്‍ വൈകി. ഇതോടെ സുഹൃത്തുക്കളില്‍ ഒരാള്‍ രാത്രി ഒരുമണിയോടെ വീട്ടില്‍ കയറിവന്ന് പണം ചോദിച്ച് അനാവശ്യം പറഞ്ഞു. പിന്നീട് കുറച്ചുപേരുമായി വന്ന് എന്നെ തല്ലുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പിലാക്കി. എന്നാല്‍ വീണ്ടും…

    Read More »
  • മകള്‍ ഉണരുന്നില്ലെന്ന് പറഞ്ഞ് അനീഷ നിലവിളിച്ചു, അവള്‍ മക്കളെ തല്ലാറുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഭര്‍ത്താവ്

    എറണാകുളം: കോതമംഗലത്തെ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി കുട്ടിയുടെ പിതാവും ഉത്തര്‍പ്രദേശ് സ്വദേശിയുമായ അജാസ് ഖാന്‍. രണ്ടാം ഭാര്യ അനീഷ കുട്ടികളെ തല്ലാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു. ഇനി തല്ലരുതെന്ന് അനീഷയോട് പറഞ്ഞു. എന്നാല്‍ മകളെ കൊല്ലുമെന്ന് കരുതിയില്ലെന്നും അജാസ് ഖാന്‍ വ്യക്തമാക്കി. അജാസ് ഖാന്റെ ആദ്യ ഭാര്യയിലുണ്ടായ മകള്‍ മുസ്‌കാനെയാണ് (ആറ്) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനമ്മ അനീഷ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.അന്ന് പത്തരയോടെ താന്‍ വീട്ടിലെത്തിയിരുന്നെന്ന് അജാസ് ഖാന്‍ പറഞ്ഞു. എന്നാല്‍ അപ്പോള്‍ സംശയമൊന്നും തോന്നിയില്ല. വീണ്ടും ജോലിക്ക് പോയി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിരിച്ചെത്തിയത്. മകള്‍ ഉറങ്ങുകയാണെന്നായിരുന്നു കരുതിയത്. രാവിലെ കുഞ്ഞ് ഉണരുന്നില്ലെന്ന് പറഞ്ഞ് അനീഷ നിലവിളിക്കുകയായിരുന്നുവെന്ന് അജാസ് ഖാന്‍ പറഞ്ഞു. സ്വന്തം മക്കളുടെ ഭാവിക്ക് ഭര്‍ത്താവ് അജാസ് ഖാന്റെ മകള്‍ മുസ്‌കാന്‍ ഭീഷണിയാകുമെന്ന ആശങ്കയാണ് അനീഷയെ കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യ ഭാര്യയുമായി ഭര്‍ത്താവ് വീണ്ടും അടുക്കുന്നതായുള്ള ചിന്തയും…

    Read More »
  • ആലുവ പൊലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ പ്രതി ചാടിപ്പോയി

    എറണാകുളം: ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ പ്രതി ചാടിപ്പോയി. അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ചാടിപ്പോയത്. സെല്ലില്‍ കഴിയുകയായിരുന്ന പ്രതി ഇന്നലെ രാത്രിയാണ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഐസക് ബെന്നി. ഇന്നലെയാണ് ഐസക്കിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് സെല്ലില്‍ നിന്ന് പ്രതി ചാടിപ്പോയത്. സ്റ്റേഷനില്‍ പോലീസുകാര്‍ ഉള്ളപ്പോള്‍ തന്നെയാണ് ഐസക് രക്ഷപ്പെട്ടത്. പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ഐസക് ബെന്നിയെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

    Read More »
  • സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസ്: പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം

    കോട്ടയം: സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിധിയില്‍ സംതൃപ്തരാണെന്നും പരമാവധി ശിക്ഷ ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പറഞ്ഞു. കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരെയാണ് ജോര്‍ജ് കുര്യന്‍ കൊലപ്പെടുത്തിയത്. വെടിവച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂര്‍വം വീട്ടില്‍ അതിക്രമിച്ചു കയറല്‍ , കൊലപാതകം , വെടിവച്ച ശേഷം വീടിനു പുറത്തിറങ്ങി തോക്കുകാട്ടി വധഭീഷണി മുഴക്കി എന്നീ കുറ്റങ്ങള്‍ ജോര്‍ജ് കുര്യന്‍ ചെയ്തിട്ടുണ്ടെന്നാണു കോടതി കണ്ടെത്തിയത്. 50 വെടിയുണ്ടകള്‍ നിറച്ച വിദേശനിര്‍മിത തോക്കുമായെത്തി 6 റൗണ്ട് വെടിവച്ചെന്നാണു തെളിഞ്ഞത്. തോക്കിനു ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചെന്നും കണ്ടെത്തിയിരുന്നു. പ്രധാന സാക്ഷികള്‍ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ പ്രതിക്കെതിരായിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍…

    Read More »
  • വീട്ടില്‍ വരുന്നത് എതിര്‍ത്ത യുവതിയെ വനിതാ എസ്.ഐ മര്‍ദ്ദിച്ചു, ഭര്‍ത്താവായ എസ്.ഐക്കെതിരെയും പരാതി

    കൊല്ലം: വനിതാ എസ്ഐ മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി. കൊല്ലം പരവൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ വനിതാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കെതിരെ പരവൂര്‍ പൊലീസ് കേസെടുത്തു. പരാതിയില്‍ യുവതിയുടെ ഭര്‍ത്താവായ എസ്ഐ, ഭര്‍തൃവീട്ടുകാര്‍ എന്നിവര്‍ക്കെതിരായും കേസ് എടുത്തിട്ടുണ്ട്. വര്‍ക്കല എസ്ഐ അഭിഷേക്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ആശ എന്നിവര്‍ക്കെതിരായാണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്. ഭര്‍ത്താവുമായി താമസിച്ചിരുന്ന വീട്ടില്‍വച്ച് വനിതാ എസ്ഐ മര്‍ദ്ദിച്ചെന്നാണ് പരാതിയിലുള്ളത്. ആശ വീട്ടില്‍ വരുന്നത് യുവതി എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണം. വീട്ടില്‍ക്കയറി മര്‍ദ്ദിച്ചിട്ടും സംഭവസമയം അവിടെയുണ്ടായിരുന്ന ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും നോക്കിനിന്നുവെന്നും യുവതി ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തനിക്ക് ആപത്ത് വരുമെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് യുവതി പറയുന്നത്. തന്റെ അച്ഛനെയും അനുജത്തിയെയും കള്ളക്കേസില്‍ കുടുക്കി തന്റെ ജീവിതം നശിപ്പിക്കുമെന്നും ഭയന്നു. 100 പവന്‍ സ്വര്‍ണവും അഞ്ചുലക്ഷം രൂപയും കാറുമാണ് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയത്. ഇപ്പോഴത്തെ…

    Read More »
  • സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി, സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ കാമുകിയെ നിര്‍ബന്ധിച്ചു; പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍

    ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച യുവാവ് പിടിയില്‍. സുഹൃത്തിനെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരാണ് അറസ്റ്റിലായത്. 32 വയസ്സുകാരിയായ യുവതി പരാതിയുമായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്. ഹരീഷും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളില്‍ ഹരീഷ് താന്‍ അറിയാതെ സ്വകാര്യ നിമിഷങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഹരീഷ് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിനു പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഹേമന്ദിന്റെ കാമുകിയെ നേരത്തെ ഇരുവരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദും. ഹേമന്ദിനു പുറമെ മറ്റു സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാനും ഹരീഷ് നിര്‍ബന്ധിക്കുമായിരുന്നെന്നാണ് യുവതി…

    Read More »
  • ചാരിത്ര ശുദ്ധിയിൽ സംശയം: ഭാര്യയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം, നാട്ടുകാർ ഇടപെട്ട് കള്ളി പൊളിച്ചു; ഒടുവിൽ യുവാവ് അകത്തായി

         കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിൽ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. അഞ്ചുഗ്രാമം സമീനപുരം സ്വദേശി മരിയ സന്ധ്യ(30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാരിമുത്തു  (36) പൊലീസ് പിടിയിലായി. മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു മൂന്നു കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം മാരിമുത്തു ബാഗുകളിലാക്കി. പിന്നിട് ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിന് നേരെ സമീപത്തെ  നായ കുരച്ച് ബഹളം വച്ചു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി. ബാഗിലെന്ത് എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി. പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിർത്തിയ നാട്ടുകാർ, പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്. തൂത്തുക്കുടിയിലെ മീൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന മരിയ സന്ധ്യയെ മാരിമുത്തുവിന് സംശയം തോന്നിയിരുന്നു. ഇതിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവത്രേ. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മരിയയും മാരിമുത്തുവും തമ്മിൽ വീണ്ടും വഴക്കുണ്ടായി. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടിവിയുടെ…

    Read More »
  • സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

    കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍ കൂര്‍ ജാമ്യം. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ നെടുമ്പാശേരി പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. എന്നാല്‍ പരാതിക്കാരിയുമായി ഉണ്ടായിരുന്നത്, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് ഒമര്‍ ലുലുവിന്റെ വാദം. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ച് സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ എറണാകുളം റൂറല്‍ പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്.

    Read More »
Back to top button
error: