Crime
-
വടകരയില്‍ നിര്‍ത്തിയിട്ട കാരവാനില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണകാരണം എസിയിലെ ഗ്യാസ് ചോര്‍ച്ചയോ?
കോഴിക്കോട്: വടകരയില്‍ നിര്‍ത്തിയിട്ട കാരവാനില്‍ നിന്ന് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ കാരവാന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലുമാണ് മരിച്ചു കിടന്നത്. പൊന്നാനിയില്‍ കാരവാന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. കാരവാന്‍ എരമം?ഗലം സ്വദേശിയുടേതാണ്. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് സംഭവം വിവരം പൊലീസില്‍ അറിയിച്ചത്. തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണകാരണമെന്നാണ് സൂചന. സംഭവ സ്ഥലത്ത് വടകര പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
ആലുവയിലെ നടിയുടെ ലൈംഗികാരോപണം: മുകേഷിനും ഇടവേളയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ലൈംഗിക പീഡന കേസില്‍ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. മുകേഷിനെതിരെ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് വടക്കാഞ്ചേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. ഇതിനൊപ്പം ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ പരാതിയില്‍ പൊന്‍കുന്നത്തും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും റജിസ്റ്റര്‍ ചെയ്ത കേസുകളിലും പൊലീസ് കുറ്റപത്രം നല്‍കി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച എസ്‌ഐടി ഇതുവരെ 7 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Read More » -
പെരിയ ഇരട്ടക്കൊലക്കേസ്; വിധി ഈ മാസം 28ന്
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ വിധി ഈ മാസം 28ന്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതി 28ന് വിധി പറയുന്നത്. സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ആകെ 24 പ്രതികളുള്ള കേസില്‍ സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് ഒന്നാം പ്രതി. നിരവധി പ്രാദേശിക നേതാക്കളും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Read More » -
കല്യാണമാണ് സാറേ ഇവളുടെ മെയിന്‍! 10 കൊല്ലത്തിനിടെ ഒരുപിടി വിവാഹങ്ങള്‍; സെറ്റില്‍മെന്റായി തട്ടിയത് കോടികള്‍
ന്യൂഡല്‍ഹി: 10 വര്‍ഷത്തിനിടെ വിവിധ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരില്‍ നിന്ന് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയും ചെയ്ത സ്ത്രീ പോലീസ് പിടിയിലായി. ‘കൊള്ളക്കാരി വധു’ എന്നാണ് പോലീസ് ഇവരെ വിശേഷിപ്പിക്കുന്നത്. ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് പോലീസ് അറസ്റ്റിലായത്. 2013-ലാണ് ഇവര്‍ ആഗ്രയില്‍ നിന്നുള്ള വ്യവസായിയെ വിവാഹം കഴിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് ശേഷം അയാളുടെ കുടുംബത്തിന്റെ പേരില്‍ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് 2017-ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറെ സീമ വിവാഹം കഴിക്കുകയും പിന്നീട് ഇയാളുമായി വേര്‍പിരിഞ്ഞതിന് ശേഷം 10 ലക്ഷം രൂപ സെറ്റില്‍മെന്റായി വാങ്ങുകയും ചെയ്തു. 2023-ല്‍ ജയ്പുര്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ ഇവര്‍ വിവാഹം കഴിച്ചു. എന്നാല്‍ താമസിയാതെ 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും തട്ടിയെടുത്തു അവരുടെ വീട്ടില്‍ നിന്ന് ഇവര്‍ കടന്നു. വീട്ടുകാര്‍ കേസ് കൊടുത്തതിനെത്തുടര്‍ന്നാണ് ജയ്പൂര്‍ പോലീസ് സീമയെ…
Read More » -
പീഡിപ്പിക്കുമെന്ന് പേടിപ്പിച്ച് കമിതാക്കളില്‍നിന്ന് പണം കവര്‍ന്നു; പ്രതികള്‍ അറസ്റ്റില്‍
കൊച്ചി: കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റിലായി. മാലിപ്പുറം മഠത്തിപ്പറമ്പില്‍ ജോണ്‍സണ്‍ (36), മാലിപ്പുറം നികത്തിത്തറ റിനീഷ് (34), ചാപ്പാ കടപ്പുറം കൊല്ലംപറമ്പില്‍ ജിലോഷ് (42) എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വളപ്പ് ബീച്ചിലെത്തിയ എറണാകുളം സ്വദേശികളായ കമിതാക്കളെയാണ് സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്തു. ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ. ടി.എസ്. സനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.യു. ഉമേഷ്, ടി.സി. സുനില്‍കുമാര്‍, ആന്റണി ഫ്രെഡ്ഡി ഫെര്‍ണാണ്ടസ് എന്നിവര്‍ ഉണ്ടായിരുന്നു.
Read More » -
നിരവധി ബോംബ് സ്ഫോടന കേസുകളിലെ പ്രതി; കാസര്‍കോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധം
കാസര്‍കോട്: കാസര്‍കോട് നിന്ന് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട് നിന്ന് എംബി ഷാദ് ഷെയ്ഖ് അന്‍സാറുള്ള എന്നയാളെ അസം പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ അസമിലടക്കം നിരവധി ബോംബ് സ്ഫോടന കേസുകളിലെ പ്രതിയാണ്. ഇയാള്‍ ബംഗ്ല ടീം എന്ന ബംഗ്ലാദേശി തീവ്രവാദ സംഘടനയുടെ സജീവപ്രവര്‍ത്തകനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അല്‍ ക്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ ശേഷം ഇയാളെ ഇന്റലിജന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മതരാഷ്ട്രം സ്ഥാപിക്കുകയെന്നായിരുന്നു ബംഗ്ല ടീം എന്ന സംഘടനയുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘം പറയുന്നു. സംഘടനയുടെ കമാന്‍ഡറുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. 2018 മുതല്‍ ഇയാള്‍ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഉദുമ, ചെര്‍ക്കള, കാസര്‍കോട് ടൗണ്‍, പടന്നക്കാട്…
Read More » -
ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാന്‍ കടുംകൈ; ഗുരുഗ്രാമില്‍ ബോംബ് ഭീഷണി സന്ദേശം അയച്ചത് വിദ്യാര്‍ഥി
ന്യൂഡല്‍ഹി: സ്വകാര്യ സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അയച്ചത് അതേ സ്‌കൂളിലെ വിദ്യാര്‍ഥി. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്‌കൂളിനാണ് അതേ സ്‌കൂളിലെ വിദ്യാര്‍ഥി ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം അയച്ചത്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാനായാണ് വിദ്യാര്‍ഥി ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ചയാണ് ഗുരു?ഗ്രാമിലെ സെക്ടര്‍ 65-ലെ ശ്രീറാം മില്ലേനിയം സ്‌കൂളിന് ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സന്ദേശം അയച്ചത് അതേ സ്‌കൂളിലെ 12-കാരനായ വിദ്യാര്‍ഥിയാണെന്ന് കണ്ടെത്തിയത്. ക്ലാസുകള്‍ ഓണ്‍ലൈനായി മാറാന്‍ വേണ്ടിയാണ് താന്‍ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. ഗൗരവം മനസിലാക്കാതെയാണ് താനിത് ചെയ്തതെന്നും കുട്ടി പറഞ്ഞു. അന്വേഷണവുമായി കുട്ടി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Read More » -
തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു; ജയിലര്‍ക്ക് ബന്ധുക്കളുടെ വക ‘സുഖചികിത്സ’
ചെന്നൈ: മധുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ ചെറുമകളെ വശീകരിച്ചു കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച അസി.ജയിലര്‍ക്ക് നടുറോഡില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദനം. തടവുകാരനെ കാണാന്‍ വരുന്ന ബന്ധുക്കളുമായി പരിചയത്തിലായ അസി.ജയിലര്‍ ബാലഗുരുസ്വാമിയാണ് കുടുങ്ങിയത്. പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിച്ചതോടെ പെണ്‍കുട്ടിക്കൊപ്പം വന്ന സ്ത്രീകള്‍ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മര്‍ദിക്കുന്ന വിഡിയോയും പ്രചരിച്ചു.
Read More » -
നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി ഗോവയില്‍ മരിച്ചു
മലപ്പുറം: നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതി മരിച്ചതായി വിവരം. മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസില്‍ (33) ആണ് മരിച്ചത്. ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്. കേസിലെ മുഖ്യപ്രതികള്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഫാസില്‍ ഒളിവില്‍ പോയത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം അറിയുന്നത്. ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ, വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്‌റഫും സംഘവും തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ എറയുകയായിരുന്നു. 3177 പേജുള്ള കുറ്റപത്രമാണ്…
Read More » -
കുടുംബത്തിന് 600 ഏക്കര്‍, കോടാനുകോടിയുടെ സ്വത്ത്; കാഞ്ഞരിപ്പള്ളി ഇരട്ടക്കൊല 15 സെന്റിനായി…
കോട്ടയം: പ്രതിക്കും കുടുംബത്തിനുമായി കോടാനുകോടിയുടെ സ്വത്തുക്കള്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലെ ഗവിക്ക് സമീപം 600 ഏക്കറിലേറെയുള്ള ഏക സ്വകാര്യഭൂമിയും ഈ കുടുംബത്തിന്റേത്. ഇതില്‍ പ്രതി ജോര്‍ജ് കുര്യന്റെ പേരില്‍മാത്രം 22 ഏക്കറിലേറെ, അച്ഛന്റെ വീതത്തിലുള്ള അവകാശം വേറെയും, ഏരുമേലിയില്‍ 16 ഏക്കറിലേറെ റബ്ബര്‍ എസ്റ്റേറ്റ്… ഇങ്ങനെ കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ക്കുടമയായ പ്രതി 15 സെന്റിനുവേണ്ടി നടത്തിയതാണ് കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല. വെടിയുതിര്‍ത്ത് ജീവനെടുത്തത് സ്വന്തം അനുജന്റെയും അമ്മയുടെ സഹോദരന്റെയും. 18 കോടിയിലേറെ സ്വത്തുക്കളുണ്ടെന്നാണ് കേസ് വിസ്താരത്തിനിടെ പ്രസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്, എട്ടു കോടിയോളം ബാധ്യതയുണ്ടെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ്. അജയന്‍ പറഞ്ഞു. മറ്റ് സ്വത്തുക്കള്‍ക്ക് പുറമെ കുടുംബവീട് പുരയിടത്തില്‍ രണ്ട് ഏക്കര്‍ 33 സെന്റ് സ്ഥലം പ്രതി അച്ഛനോട് ആവശ്യപ്പെട്ടു. വഴിയുള്‍പ്പൈട രണ്ട് ഏക്കര്‍ എട്ട് സെന്റ് നല്‍കുന്നതിന് കൊല്ലപ്പെട്ട രഞ്ജു ഉള്‍പ്പൈട ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ രഞ്ജു അറിയാതെ രജിസ്ട്രാറെ വീട്ടിലെത്തിച്ച് രണ്ട് ഏക്കര്‍ 33 സെന്റ്…
Read More »