CrimeNEWS

യുവാവിനെ കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് പോലെ തട്ടികളിച്ച കേസ്, കുറ്റക്കാരായ 6 പ്രതികൾക്ക് ശിക്ഷ നാളെ

  യുവാവിനെ  കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് പോലെ തട്ടികളിച്ച അതിക്രൂരമായ കൊലക്കേസിൽ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതികൾക്ക് സഹായം ചെയ്ത് കൊടുത്തുവെന്ന് കുറ്റാരോപിതരായ രണ്ട് പേരെ കോടതി വെറുതെ വിട്ടു.

കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരാലിലെ അബ്ദുല്‍ സലാമിനെ (27) പെര്‍വാഡ് മാളിയങ്കരക്ക് സമീപം കോട്ടയിലെ മൈതാനത്ത് തലയറുത്ത് കൊന്ന പ്രമാദമായ കേസിലാണ് ആറുപേരെ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ്‌ കെ പ്രിയ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.

Signature-ad

കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാങ്ങാമുടി സിദ്ദീഖ് (39), ഉമര്‍ ഫാറൂഖ് (29), സഹീര്‍ (32), നിയാസ് (31), ലത്തീഫ് (36), ഹരീഷ് (29) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. വെറുതെവിട്ടത് അരുൺ കുമാർ, ഖലീൽ എന്നിവരെ. ബേക്കൽ ഡിവൈഎസ്പിയും മുൻ കുമ്പള സി.ഐയും ആയിരുന്ന വി വി മനോജ് ആണ് ജില്ലയെ ഞെട്ടിച്ച ഈ കേസ് അന്വേഷിച്ചത്.

ഏപ്രില്‍ 30ന് വൈകിട്ടാണ് കൊല നടന്നത്. മാങ്ങാമുടി സിദ്ദീഖിൻ്റെ പൂഴി ലോറി പൊലീസ് പിടികൂടിയത് സലാമിൻ്റ ഒറ്റുകാരണമെന്ന് സംശയത്താലുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് കണ്ടെൽ. ഏപ്രിൽ 29ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ കയറി ഉമ്മയേയും തന്നെയും ഭീഷണി മുഴക്കിയതിന്റെ പ്രതികാരമായാണ് സലാമിനെ കൊന്നതെന്ന് സിദ്ദീഖ് പിന്നീട് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. തനിക്ക് നേരെ സലാം വധഭീഷണി മുഴക്കിയിരുന്നുവെന്നും സിദ്ദീഖ് കാരണമായി പറഞ്ഞിരുന്നു.

സംഭവം നടക്കുമ്പോൾ സിദ്ദീഖ് ഒരു കൊലക്കേസിലും ഉമ്മര്‍ ഫാറൂഖ് രണ്ട് കൊലക്കേസിലും പ്രതിയായിരുന്നു. സലാമിനൊപ്പം ഉണ്ടായിരുന്ന നൗഷാദിന് (28) ആക്രമി സംഘത്തിന്റെ കുത്തേറ്റിരുന്നു. ദൃക്സാക്ഷിയായ നൗഷാദിൻ്റെ മൊഴിയും കേസിൽ നിർണായകമായിരുന്നു.

അറസ്റ്റ് ചെയ്തതിന് പിന്നാലെ സിദ്ദീഖിനേയും കൊണ്ട് സ്ഥലത്തെത്തിയ പൊലീസ് തെളിവെടുപ്പിൻ്റെ ഭാഗമായി കൊലയ്ക്കുപയോഗിച്ചിരുന്ന മൂന്ന് ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന ഫലവും പ്രതികൾക്ക് എതിരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: