CrimeNEWS

ചാരിത്ര ശുദ്ധിയിൽ സംശയം: ഭാര്യയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം, നാട്ടുകാർ ഇടപെട്ട് കള്ളി പൊളിച്ചു; ഒടുവിൽ യുവാവ് അകത്തായി

     കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിൽ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. അഞ്ചുഗ്രാമം സമീനപുരം സ്വദേശി മരിയ സന്ധ്യ(30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാരിമുത്തു  (36) പൊലീസ് പിടിയിലായി.

മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു മൂന്നു കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം മാരിമുത്തു ബാഗുകളിലാക്കി. പിന്നിട് ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിന് നേരെ സമീപത്തെ  നായ കുരച്ച് ബഹളം വച്ചു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി. ബാഗിലെന്ത് എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി. പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിർത്തിയ നാട്ടുകാർ, പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.

Signature-ad

തൂത്തുക്കുടിയിലെ മീൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന മരിയ സന്ധ്യയെ മാരിമുത്തുവിന് സംശയം തോന്നിയിരുന്നു. ഇതിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവത്രേ. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മരിയയും മാരിമുത്തുവും തമ്മിൽ വീണ്ടും വഴക്കുണ്ടായി. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കി വച്ചിരുന്നു. ഇതിനുശേഷമാണ്  കൊലപാതകം നടത്തിയത്.

  രണ്ടുമാസം മുൻപാണ് ദമ്പതികൾ  അഞ്ചുഗ്രാമത്തിലേക്കു താമസം മാറിയത്. കോൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് മാരിമുത്തു. തിരുനെൽവേലി ജില്ലയിലെ തച്ചനല്ലൂർ പൊലീസ് സ്റ്റേഷനിൽ 2022ൽ റജിസ്ടർ ചെയ്ത കേസിൽ മാരിമുത്തു പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: