Crime
-
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍ കൂര്‍ ജാമ്യം. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ നെടുമ്പാശേരി പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. എന്നാല്‍ പരാതിക്കാരിയുമായി ഉണ്ടായിരുന്നത്, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് ഒമര്‍ ലുലുവിന്റെ വാദം. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ച് സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ എറണാകുളം റൂറല്‍ പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്.
Read More » -
മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ; ഡി.എന്‍.എ ഫലം വന്നു
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡി.എന്‍.എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരന്‍ വെളിപ്പെടുത്തി. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും. നവംബറിലാണ് പെണ്‍കുട്ടി മരണപ്പെട്ടത്. പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍…
Read More » -
അഞ്ചുവയസ്സുകാരനെ കൊല്ലാന്‍ ശ്രമം; അച്ഛന് ഏഴും രണ്ടാനമ്മയ്ക്ക് പത്ത് വര്‍ഷവും തടവ്
ഇടുക്കി: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷ. പിതാവ് ഷെരീഫിന് ഏഴുവര്‍ഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് പത്തുവര്‍ഷം തടവും ശിക്ഷ വിധിച്ചു. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അച്ഛന് 50,000 രൂപ പിഴയും ചുമത്തി. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകളാണ് ആ കുഞ്ഞു ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം…
Read More » -
അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍
ഇടുക്കി: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി. സംഭവത്തില്‍ ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകളാണ് ആ കുഞ്ഞു ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍, തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
Read More » -
അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: അച്ഛന്റെയും രണ്ടാനമ്മയുടേയും ശിക്ഷാവിധി ഇന്ന്
ഇടുക്കി: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് പ്രതികള്‍. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവിക്കുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
Read More » -
‘നിങ്ങള്‍ പട്ടിയെ പോലെ നരകിച്ച് ചാവും’! അമ്മയെ കൂട്ടബലാത്സംഗത്തിന് നല്‍കിയ അച്ഛനെതിരേയുള്ള വിധികേട്ട് മകള്‍
ഡിസംബര്‍ 19 ന് ഫ്രഞ്ച് കോടതിയില്‍ നിന്നുള്ള ആ വിധികേട്ട് ലോകമൊന്നാകെ സന്തോഷിക്കുകയായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കേട്ട ഏറ്റവും സംതൃപ്തിനല്‍കിയ വിധി. സ്വന്തം ഭാര്യയെ ലഹരി നല്‍കി മയക്കിക്കിടത്തി ഓണ്‍ലൈനിലിലൂടെ പറഞ്ഞുറപ്പിച്ച പുരുഷന്‍മാരെ കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച ഡൊമനിക്ക് പെലിക്കോയ്ക്കെതിരായുള്ള വിധിയായിരുന്നു അത്. ജിസേല്‍ പെലിക്കോയെന്ന 72 കാരിയുടെ പോരാട്ട വിര്യത്തിന്റെ വിധി. പെരും ക്രൂരതയ്ക്ക് 20 വര്‍ഷം തടവെന്ന് കോടതി വിധി പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ജിസേലിന്റേയും ഡൊമിനിക്കിന്റേയും മകള്‍ കരോളിന്‍ ഡാരിയനും കോടതി മുറിക്കുള്ളിലുണ്ടായിരുന്നു. വിധികേട്ടതോടെ കരോളിന്‍ ഡാരിയന്‍ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കോടതി മുറിക്കുള്ളില്‍ നിയന്ത്രണം വിട്ടു പ്രതികരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘നിങ്ങള്‍ പട്ടിയെ പോലെ നരകിച്ച് മരിക്കു’മെന്ന് പറഞ്ഞ് കരോളിന്‍ കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. ‘ജീവിതത്തില്‍ ഒരിക്കലും നിങ്ങളെ കാണാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ലോകത്ത് ഒരു മകള്‍ക്കും ഇതുപോലെയൊരു വിധി കേള്‍ക്കാനും കാണാനും അവസരമുണ്ടാകരുതേ എന്ന് മാത്രമാണ് ചിന്ത,’ അവര്‍ പറഞ്ഞു.…
Read More » -
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെയും അമ്മാവനെയും വെടിവച്ച് കൊന്നു; പ്രതി കുറ്റക്കാരനെന്ന് കോടതി, വിധി ഇന്നുണ്ടായേക്കും
കോട്ടയം: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ (54) കുറ്റക്കാരനാണെന്ന് അഡിഷനല്‍ സെഷന്‍സ് ജഡ്ജി ജെ.നാസര്‍ കണ്ടെത്തി. ശിക്ഷയെപ്പറ്റി ഇന്നു വാദം നടക്കും. ഇന്നുതന്നെ കോടതി ശിക്ഷ വിധിച്ചേക്കും. കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണു കൊല്ലപ്പെട്ടത്. വെടിവച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂര്‍വം വീട്ടില്‍ അതിക്രമിച്ചു കയറല്‍ (ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം), കൊലപാതകം (ഇരട്ട ജീവപര്യന്തമോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം), വെടിവച്ച ശേഷം വീടിനു പുറത്തിറങ്ങി തോക്കുകാട്ടി വധഭീഷണി മുഴക്കി (7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം) എന്നീ കുറ്റങ്ങള്‍ ജോര്‍ജ് കുര്യന്‍ ചെയ്തിട്ടുണ്ടെന്നാണു കോടതിയുടെ കണ്ടെത്തല്‍. 50 വെടിയുണ്ടകള്‍ നിറച്ച വിദേശനിര്‍മിത തോക്കുമായെത്തി 6 റൗണ്ട് വെടിവച്ചെന്നാണു തെളിഞ്ഞത്. തോക്കിനു ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചെന്നും കണ്ടെത്തി. പ്രധാന സാക്ഷികള്‍ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ പ്രതിക്കെതിരായിരുന്നു.ഹൈദരാബാദ് സെന്‍ട്രല്‍ ഫൊറന്‍സിക്…
Read More » -
നെല്ലിക്കുഴിയിലെ ബാലികയുടെ മരണത്തില്‍ ദുര്‍മന്ത്രവാദം സംശയിച്ച് പോലീസ്; ആറുവയസ്സുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്
എറണാകുളം: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബത്തിലെ ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ദുര്‍മന്തവാദ ബന്ധം സംശയിച്ച് പോലീസ്. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാന്റെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ ആളുകളുടെ ബന്ധവും സംശയിക്കുന്നുണ്ട്. കുട്ടിയുടെ രണ്ടാനമ്മ അനീഷ(23) പിതാവ് അജാസ് ഖാന്‍ (33) എന്നിവര്‍ക്ക് പുറമേ കൂടുതല്‍ പേര്‍ പോലീസ് പോലീസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും അനീഷയും ഒരു മുറിയിലും അനീഷയുടെ രണ്ടര വയസ്സുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് രാത്രി കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്. കാലത്ത് കുഞ്ഞ് വിളിച്ചിട്ട് അനങ്ങുന്നില്ലെന്നു പറഞ്ഞ് അജാസ് കുട്ടിയെ തോളിലിട്ട് തൊട്ടടുത്ത വീട്ടുകാരെ കാണിക്കുകയായിരുന്നു. പന്തികേട് തോന്നിയ അയല്‍ക്കാര്‍ വിവരം വാര്‍ഡ് മെംബറെ…
Read More » -
കുടുംബശ്രീ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കണ്ണൂരില്‍ പഞ്ചാ. പ്രസിഡന്റിനെതിരെ ജാമ്യമില്ലാ കേസ്
കണ്ണൂര്‍: നടുവില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് . കുടുംബശ്രീ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ബേബി ഓടംപള്ളിക്കെതിരെയാണ് കേസ്. കഴിഞ്ഞ 13ന് 3.30ഓടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.നടുവില്‍ പഞ്ചായത്തിലെ ഒരു വാര്‍ഡിലെ കുടുംബശ്രീയുടെ യൂണിറ്റ് സെക്രട്ടറിയാണ് പരാതിക്കാരി. കുടുംബശ്രീയുടെ വായ്പാ സബ്‌സിഡിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ മുറിയിലെത്തിയപ്പോള്‍ കയ്യില്‍ കടന്നുപിടിച്ചെന്നും അസഭ്യമായ രീതിയില്‍ സംസാരിച്ചെന്നുമാണ് പരാതി. പെരുമാറ്റം ദുരുദ്ദേശ്യത്തോടെയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മാനഹാനിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച് കുടുംബശ്രീ പ്രവര്‍ത്തകര പരാതി നല്‍കുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് നടുവില്‍ പഞ്ചായത്ത്. ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കി.
Read More » -
നിക്ഷേപത്തുക തിരികെ കിട്ടിയില്ല; കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ യുവാവ് ജീവനൊടുക്കി
ഇടുക്കി: കട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് സൊസൈറ്റിക്ക് മുന്‍പില്‍ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബുവിനെ ആത്മഹത്യനിലയില്‍ കണ്ടത്. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ സൊസൈറ്റിയില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചു ചെന്നപ്പോള്‍ അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത് എന്ന് സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും വിവരമുണ്ട്.
Read More »