CrimeNEWS

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍ കൂര്‍ ജാമ്യം. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ നെടുമ്പാശേരി പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. എന്നാല്‍ പരാതിക്കാരിയുമായി ഉണ്ടായിരുന്നത്, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് ഒമര്‍ ലുലുവിന്റെ വാദം.

Signature-ad

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ച് സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ എറണാകുളം റൂറല്‍ പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്.

Back to top button
error: