Crime

  • മദ്യലഹരിയില്‍ അലമ്പുണ്ടാക്കിയത് പരിഹരിക്കാനെത്തി; മണര്‍കാട്ട് പോലീസിനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍

    കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മണര്‍കാട് കളത്തി മാക്കല്‍പ്പടി ഭാഗത്ത് മാമുണ്ടയില്‍ വീട്ടില്‍ പ്രിന്‍സ് മാത്യു (26), ഐരാറ്റുനട ഭാഗത്ത് പാലക്കശ്ശേരി വീട്ടില്‍ ഷാലു പി.എസ് (24) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും കഴിഞ്ഞ ദിവസം രാത്രി മണര്‍കാട് ബസ്റ്റാന്‍ഡ് ഭാഗത്ത് ഓട്ടോറിക്ഷയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതറിഞ്ഞ് മണര്‍കാട് പോലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിച്ച് പറഞ്ഞുവിടുന്നതിനിടയില്‍ ഇരുവരും ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് വാഹനത്തിന് കേടു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സാഹസികമായി ഇരുവരെയും കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മണര്‍കാട് സ്റ്റേഷന്‍ എസ്.ഐ സജീര്‍ ഇ.എം സി.പി.ഒമാരായ അനില്‍കുമാര്‍, രജിതകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രിന്‍സ് മാത്യുവും, ഷാലുവും മണര്‍കാട് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

    Read More »
  • സ്വന്തമായി അച്ചടിച്ച 500 ന്റെ നോട്ടുമായി ഷോപ്പിങ്; ബാക്കിയും വാങ്ങി സ്ഥലംവിട്ടു; സിസി ടിവി ദൃശ്യങ്ങളില്‍ കള്ളനോട്ട് കേസുകളിലെ സ്ഥിരം പ്രതി

    കൊല്ലം: കുണ്ടറയില്‍ കള്ളനോട്ടുമായെത്തി സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങളില്‍ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഒളിവില്‍ പോയി. പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ കടകളില്‍ കള്ളനോട്ട് നല്‍കി പ്രതി തട്ടിപ്പ് നടത്തിയത്. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. 4 കടകളില്‍ കയറി 500 രൂപയുടെ കള്ളനോട്ട് നല്‍കി അബ്ദുള്‍ റഷീദ് സാധനങ്ങള്‍ വാങ്ങി. ഒരു കടയില്‍ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നല്‍കി. കള്ളനോട്ടാണെന്ന് കടക്കാര്‍ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി സ്ഥലം വിട്ടിരുന്നു. ഇതിനിടയില്‍ കടകളില്‍ നിന്നും ബാക്കി തുക കൈപ്പറ്റാനും പ്രതി മറന്നില്ല. നിരവധി കള്ളനോട്ട് കേസുകളില്‍ പ്രതിയായ ഇയാള്‍ മുന്‍പ് പലതവണ അറസ്റ്റിലായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. ലാപ്‌ടോപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വന്തമായിട്ടാണ് ഇയാള്‍ കള്ളനോട്ട് നിര്‍മ്മിക്കുന്നത്. ഒളിവിലുള്ള പ്രതിക്കായി…

    Read More »
  • മുന്‍ മുഖ്യമന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കി മന്ത്രിസ്ഥാനം ഒപ്പിച്ചു; ബിജെപി എംഎല്‍എയ്ക്കെതിരെ യുവതി

    ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എയ്ക്കെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരി. ബംഗളൂരുവിലെ രാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്ന നായിഡു മുന്‍ കര്‍ണാടക മുഖ്യമന്ത്രിയെ ഹണിട്രാപ്പില്‍പെടുത്തി ബ്ലാക്ക്മെയില്‍ ചെയ്തു മന്ത്രിസ്ഥാനം ഒപ്പിച്ചെന്നാണു പുതിയ ആരോപണം. ബസവരാജ ബൊമ്മൈ സര്‍ക്കാരില്‍ ഹോര്‍ട്ടികള്‍ചര്‍ മന്ത്രിയായിരുന്നു മുനിരത്ന. സാമൂഹിക പ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് മുനിരത്ന നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ബംഗളൂരു കോടതി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. 2021ല്‍ മുന്‍ മുഖ്യമന്ത്രിയെ ഹണിട്രാപ്പില്‍പെടുത്തി രഹസ്യ വീഡിയോ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തു എന്നാണു പരാതിക്കാരി ആരോപിക്കുന്നത്. സംഭവത്തിനു പിന്നാലെയാണ് അവസാന നിമിഷം മുനിരത്നയെ മന്ത്രിസഭയിലെടുത്തതെന്നും ഇവര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും തെളിവുകളും കര്‍ണാടക പൊലീസിന്റെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറുമെന്ന് 38 കാരി അറിയിച്ചു. എംഎല്‍എയ്ക്കെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങളില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എസ്ഐടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ലൈംഗിക പീഡനം, ബ്ലാക്ക്മെയില്‍, ജാതി അധിക്ഷേപം…

    Read More »
  • പോലീസുകാരനെ കഴുത്തറുത്ത് കൊന്നത് മന്ത്രവാദം? ഇര്‍ഷാദിനെ സാത്താന്റെ അടുത്തേക്ക് അയച്ചെന്ന് മൊഴി

    കൊല്ലം: ചിതറയില്‍ പൊലീസുകാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ മന്ത്രവാദമെന്ന് സംശയം. പ്രതിയായ സഹദ് മന്ത്രവാദം നടത്തിയിരുന്നുവെന്ന് സൂചന. സാത്താന്റെ അടുത്തേക്ക് ഇര്‍ഷാദിനെ അയച്ചുവെന്ന് സഹദ് പറഞ്ഞതായി സംഭവസ്ഥലത്ത് എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ മാധ്യമങ്ങളോടു പറഞ്ഞു. ചടയമംഗലത്ത് യുവതിയെ നഗ്‌നപൂജ നടത്തിയ കേസില്‍ പ്രതിയായ അബ്ദുള്‍ ജബ്ബാറുമായി പ്രതിയ്ക്കും കൊല ചെയ്യപ്പെട്ട പോലീസുകാരനും ബന്ധമുണ്ടെന്ന് കണ്ടെത്തി. ജിന്നാണ് ഇര്‍ഷാദിനെ കൊന്നതെന്നും സഹദിന്റെ മൊഴി നല്‍കി. സഹദിന്റെ വീട്ടില്‍ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. കൂടാതെ നിരവധി ആയുധങ്ങളും പോലീസ് കണ്ടെത്തി. താന്‍ ജിന്ന് സേവകനാണെന്ന് സഹദ് പറഞ്ഞിരുന്നു. ലഹരിക്കും അടിമയാണ് പ്രതിയായ സഹദ്. രഹസ്യമായി പലതും ആ വീട്ടില്‍ നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞിരുന്നു. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇര്‍ഷാദിനെ കഴുത്തറുത്ത് കൊല്ലുമെന്ന് സഹദ് പിതാവിനോട് പറഞ്ഞിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. ഇര്‍ഷാദ് ഉറങ്ങുമ്പോഴായിരുന്നു കൊലപാതകം നടത്തിയത്. കഴിഞ്ഞദിവസമാണ് പോലീസുകാരനായ നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദിനെ (28)യാണ്…

    Read More »
  • ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

    കാസര്‍കോട്: ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ബെള്ളൂര്‍ നാട്ടക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷയാണ് (28) കാസര്‍കോട് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ വച്ച് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവിന്റെ കൈ തട്ടിമാറ്റിയ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ചു. ഉടന്‍ തന്നെ ട്രെയിനില്‍ ഉണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു. ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ പ്രതി കോച്ച് മാറിക്കയറി. മറ്റൊരു കോച്ചില്‍നിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയുമായി കാസര്‍കോട്ട് ഇറങ്ങുന്നതിനിടെ ഓടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • ഓട്ടോറിക്ഷ തട്ടിയതില്‍ തര്‍ക്കം; മുംബൈയില്‍ മാതാപിതാക്കളുടെ മുന്നില്‍ മകനെ തല്ലിക്കൊന്നു

    മുംബൈ: ഓട്ടോറിക്ഷ തട്ടിയതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ യുവാവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിന്‍ദോഷിക്ക് സമീപത്ത് വച്ചാണ് സംഭവം നടന്നത്. ഒരു ഓട്ടോറിക്ഷയെ മറികടന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് ഓട്ടോയിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ച് കൊന്നത്. ആകാശ് മൈന്‍ എന്ന 27-കാരനാണ് കൊല്ലപ്പെട്ടത്. മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് യുവാവും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ഓട്ടോയെ മറികടന്നത്. ഇവരുടെ കാര്‍ പിന്തുടര്‍ന്നെത്തിയ ഓട്ടോ ഡ്രൈവറും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സംഘവുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. മകനെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മകനെ പൊതിഞ്ഞ് പിടിക്കുന്ന അമ്മയേയും ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതിന്റെയും വീഡിയോയാണ് പ്രചരിക്കുന്നത്. കൈ കൂപ്പുന്ന പിതാവിനേയും വകവെയ്ക്കാതെ യുവാവിനെ ചവിട്ടാനും ആക്രമിക്കാനും പിതാവിനെ ആക്രമിക്കാനും അക്രമികള്‍ ശ്രമിക്കുന്നതും ഇതില്‍ ദൃശ്യമാണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ പൊലീസ് ഒന്‍പത് പേരെ അറസ്റ്റ്…

    Read More »
  • അങ്കമാലിയിലെ ബാറില്‍ ഗുണ്ടാവിളയാട്ടം, സംഘംതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

    കൊച്ചി: അങ്കമാലിയില്‍ ബാറില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുത്തേറ്റ് യുവാവ് മരിച്ചു. കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരന്‍ (32) ആണ് മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. ഒരാഴ്ച്ച മുന്‍പാണ് ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങുന്നത്. ചൊവ്വാഴ്ച്ച രാത്രി 11.15 ഓടെ അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹില്‍ പാലസ് ബാറില്‍ വച്ചാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്. അടിപിടിക്ക് പിന്നാലെ ആഷികിന് കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആഷികിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

    Read More »
  • കൊടും ക്രൂരത: നാലും ഏഴും വയസുള്ള 2 പെൺകുട്ടികളെ ഡേ- കെയറിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച 54കാരൻ പിടിയിൽ

       കുരുന്നുകളോടു ലൈംഗീകാതിക്രമം നടത്തിയ 54 കാരൻ പൊലീസ് പിടയിൽ. മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാലും ഏഴും വയസ്സുള്ള 2 പെൺകുട്ടികളെ  ഡേ കെയറിൽ വച്ച് സ്ഥാപന നടത്തിപ്പുകാരൻ പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡേ കെയർ നടത്തിപ്പുകാരനായ തൃശൂർ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബു (54)വിനെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ വിവരം തിരക്കിയതോടെയാണ് കൊടും ക്രൂരത പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. തനിക്കെതിരെ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ ലോറൻസ് ഒളിവിൽ പോയി. ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.   കോടതിയിൽ ഹാജരാക്കിയ ലോറൻസിനെ റിമാന്‍റ് ചെയ്തു.

    Read More »
  • ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നത് ദേഹോപദ്രവം മൂലം; അഴുകിയ മൃതദേഹം കണ്ടെത്തിയത് കൊതുകുവലയ്ക്കുള്ളില്‍!

    എറണാകുളം: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളിയെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ദേഹോപദ്രവം സഹിക്കാനാകാതെ. അസം സ്വദേശിയായ ബബുള്‍ ഹുസൈനും ഭാര്യ ജയതാ കാത്തും (സൈദ കാത്തും) തമ്മില്‍ വഴക്കുണ്ടാവുകയും ഉറങ്ങാന്‍ കിടന്ന ബബുള്‍ ഹുസൈനെ ഭാര്യ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ബബുള്‍ ഹുസൈന്റെ മൃതദേഹം ദമ്പതികള്‍ താമസിച്ചിരുന്ന വീടിന്റെ ടെറസിന്റെ മുകളില്‍ അഴുകിയ നിലയില്‍ കൊതുക് വലയ്ക്കുള്ളില്‍ മൂടിവെച്ച നിലയില്‍ ആറു ദിവസത്തിനു ശേഷമായിരുന്നു കണ്ടെത്തിയത്. കൃത്യത്തിന് ശേഷം കേരളത്തില്‍ നിന്ന് കടന്നുകളഞ്ഞ ജയതാ കാത്തുമിനെ പോലീസ് അറസ്റ്റ് ചെയ്ത് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ അസമില്‍ നിന്നാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കൊല നടത്താന്‍ ഉപയോഗിച്ച ആയുധവും ആ സമയത്ത് ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങളും കൃത്യം നടത്തിയ രീതിയും പോലീസിന് കാണിച്ചുകൊടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ദമ്പതികള്‍ മൂവാറ്റുപുഴ മുടവൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സമീപത്തെ വീടുകളില്‍ കൂലിവേല ചെയ്തായിരുന്നു ജീവിതം. രണ്ടുമാസം മുന്‍പ് പ്രതിയുടെ ജ്യേഷ്ഠത്തിയും കുട്ടിയും…

    Read More »
  • തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം

    കൊച്ചി: തൂണേരി ഷിബിന്‍ വധക്കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ 19 വയസുകാരന്‍ ഷിബിനെ വടകരയിലെ തൂണേരിയില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഓരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ഈ തുക ഷിബിന്റെ പിതാവിന് നഷ്ടപരിഹാരമായി നല്‍കണം. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന ആറ് പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പൊലീസ് ആറുപേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പാസ്പോര്‍ട്ട് തിരികെ കിട്ടാത്തതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിദ്ധ്യത്തില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ നിയമ തടസങ്ങളില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.  

    Read More »
Back to top button
error: