കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ , വീട്ടില്‍ പ്രായമായ മാതാപിതാക്കളാണുള്ളതെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മണികണ്ഠന്‍ ; കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് വിജേഷ് ; നിര്‍വ്വികാരതയോടെ വിധികേട്ട് പള്‍സര്‍ സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ രാവിലെ 11 മണിക്ക് വിധി വരുമെന്ന് കാത്തിരുന്ന ശേഷം ഒടുവില്‍ വിധി വന്നത് വൈകിട്ട് അഞ്ചുമണിയോടെ. കോടതിയില്‍ വിധിക്ക് മുമ്പായി പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടപ്പോള്‍ കോടതിയില്‍ ഉണ്ടായത് നാടകീയ രംഗങ്ങള്‍. ഭാര്യയും കുട്ടികളുമുണ്ടെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും വീടിന്റെ ഏക ആശ്രയവും വരുമാന മാര്‍ഗ്ഗവും തങ്ങളാണെന്നുമെല്ലാം കുറഞ്ഞശിക്ഷ നല്‍കണമെന്നും ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കോടതിയില്‍ പറഞ്ഞു.
പള്‍സര്‍ സുനി മാത്രമായിരുന്നു നിര്‍വ്വികാരതയോടെ നിന്നത് മൂന്നാംപ്രതി മാര്‍ട്ടിന്‍ ആന്റ ണി പൊട്ടിക്കരഞ്ഞു. വീട്ടില്‍ പ്രായമായ അമ്മ മാത്രമേയുള്ളെന്നായിരുന്നു കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി കോടതിയോട് പറഞ്ഞത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് പള്‍സര്‍ സുനി കോടതിയില്‍ എത്തിയത്. എന്നാല്‍ മറ്റു പ്രതികളെല്ലാം വൈകാരികമായി ട്ടാണ് കോടതിയുടെ മുന്നില്‍ പെരുമാറിയത്. രണ്ടാംപ്രതി മാര്‍ട്ടിന്‍ആന്റണി പൊട്ടിക്കരഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും ഇതിന് മുമ്പ് തനിക്കെതിരേ ഒരു പെറ്റിക്കേസ് പോലും ഉണ്ടായിട്ടില്ലെന്നും മാര്‍ട്ടിന്‍ ആന്റണി കോടതിയുടെ മുമ്പാകെ പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഗൂഡാലോചനയില്‍ പങ്കാളിയായിട്ടില്ലെന്നും മൂന്നാംപ്രതി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. നടി ആക്രമിക്കപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് മണികണ്ഠനാണെന്നായിരുന്നു കണ്ടെത്തല്‍. കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയയ്ക്കണമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും വിജേഷ് പറഞ്ഞു. വടിവാള്‍ സലീമും തനിക്ക് ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞുമുണ്ടെന്ന് കോടതിയോട് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു.
ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.
കോടതി നടപടികളെ ബാധിക്കുന്ന കാര്യം അനുവദിക്കില്ലെന്ന്് കോടതി മുന്നറിയിപ്പ് നല്‍കി. ശക്തമായ നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി ചട്ടലംഘനം മാധ്യമങ്ങള്‍ നടത്തിയെന്നും കോടതി പറഞ്ഞു. കോടതി നടപടികളെ അപഹേളിക്കരുതെന്നും കോടതി താക്കീത് നല്‍കി. ഹണി എന്ന വ്യക്തിയുടെ ഭൂതകാലം തെരയാം പക്ഷേ ജഡ്ജിയെയും കോടതിയെയും അവഹേളിക്കരുതെന്നും കോടതി താക്കീത് നല്‍കി. നേരത്തേ ദിലീപിനെ കേസില്‍ വെറുതേ വിട്ടത് വലിയ വിമര്‍ശനത്തിന് കാരണമായി മാറിയിരുന്നു. നിയമവുമായി ബന്ധപ്പെട്ട് അടുത്തു നില്‍ക്കുന്നവര്‍ പോലും പ്രതികരിച്ച സാഹചര്യത്തിലാണ് കോടതിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കേണ്ടി വന്നത്. കോടതി നടപടികള്‍ അവഹേളിക്കരുതെന്നും കര്‍ശനമായ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.





