മുന്‍ ഭര്‍ത്താവു മായി ബന്ധം തുടരുന്നുവെന്ന്, മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ കലഹം ; ഭാര്യയെയും ആദ്യബന്ധത്തിലെ കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി; യുവാവിന് വധശിക്ഷ വിധിച്ച് കോടതി

വയനാട്: ഭാര്യയെയും ആദ്യബന്ധത്തിലെ കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് കൊലക്കയര്‍ കിട്ടിയത്. 2025 മാര്‍ച്ച് 27 ന് നടന്ന സംഭവത്തില്‍ ഭാര്യ നാഗി, നാഗിയുടെ അഞ്ചുവയസുള്ള മകള്‍ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ, ഗൗരി എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. വിരാജ്‌പേട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് വധശിക്ഷ വിധിച്ചത്.
കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ ഭാര്യയെയും, ഭാര്യയുടെ മുന്‍ ബന്ധത്തിലെ മകളെയും, ഭാര്യയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്ന കേസില്‍ വയനാട് സ്വദേശിയായ യുവാവിന് വധശിക്ഷ. കൊല നടന്ന് 8 മാസത്തിനുള്ളില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാ ക്കിയാണ് ശിക്ഷ വിധിച്ചത്. നാഗി രണ്ടാമത്തെ ഭര്‍ത്താവായ ഗിരീഷിനൊപ്പം ഒരു വര്‍ഷത്തോ ളമായി താമസിച്ചുവരുകയായിരുന്നു. കൊല നടന്ന ദിവസം മദ്യപിക്കാന്‍ പണം നല്‍കാത്തതി നെ തുടര്‍ന്ന് നാഗിയെ ഉപദ്രവിക്കുകയായിരുന്നു.
നാഗിയെ കൊലപ്പെടുത്തിയ ശേഷം തടസം നിന്ന് മകളെയും മുത്തശ്ശിയെയും, മുത്തച്ഛനെയും ഇയാള്‍ കൊലപ്പെടുത്തി. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട് വയനാട്ടിലെത്തുകയായിരുന്നു. ഇവിടെ വെച്ചാണ് ഗിരീഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയായിട്ടും നാഗിയും ഭര്‍ത്താവ് ഗിരീഷ് ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് തോട്ടം മുതലാളിയും തൊഴിലാളികളും വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. നാഗി മുന്‍ ഭര്‍ത്താവു മായി ബന്ധം തുടരുന്നുവെന്ന് ആരോപിച്ച് നിരന്തരം വഴക്കായിരുന്നു.






