Crime
-
സിനിമാജീവനക്കാരെ ലോഡ്ജ് മുറിയില്‍ കയറി ആക്രമിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
ഇടുക്കി: തൊടുപുഴയിലെ ലോഡ്ജില്‍ താമസിച്ചിരുന്ന സിനിമാ പ്രവര്‍ത്തകരെ സംഘടിച്ചെത്തിയവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ മൂന്ന് ആര്‍ട്ട് വര്‍ക്ക് ജീവനക്കാരാണ് ഞായറാഴ്ച രാത്രി ആക്രമണത്തിനിരയായത്. കോഴിക്കോട് സ്വദേശി റെജില്‍, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ജയസേനന്‍ തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സതേടി. തൊടുപുഴ സ്വദേശിയായ ചരക്കുവാഹനത്തിന്റെ ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചത്. ചിത്രീകരണം ആരംഭിക്കുന്ന മലയാള ചലച്ചിത്രത്തിന് സെറ്റ് ഇടുന്നതിനായി ആറുപേരാണ് ഒരാഴ്ചമുമ്പ് തൊടുപുഴയിലെത്തിയത്. സംഘം രണ്ട് ലോഡ്ജുകളിലായായിരുന്നു താമസം. ഇതില്‍ തൊടുപുഴ ഗവ.ബോയ്സ് സ്‌കൂളിന് സമീപത്തെ ലോഡ്ജില്‍ താമസിച്ചിരുന്നവര്‍ക്കാണ് മര്‍ദനമേറ്റത്. അര്‍ധരാത്രിയില്‍ റൂമിനുള്ളില്‍ അതിക്രമിച്ചുകയറിയ 20-ഓളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന തങ്ങളെ വിളിച്ചുണര്‍ത്തിയാണ് ആക്രമിച്ചത്. പല സംഘങ്ങളായി തിരിഞ്ഞാണ് അക്രമികള്‍ മുറിക്കുള്ളില്‍ അതിക്രമിച്ചുകയറിയതെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
ഡയറി എഴുതിയില്ല; തൃശൂരില്‍ അഞ്ചുവയസ്സുകാരനെ ടീച്ചര്‍ തല്ലിച്ചതച്ചെന്ന് പരാതി
തൃശൂര്‍: ഡയറി എഴുതാത്തതിന് UKG വിദ്യാര്‍ഥിയെ ക്ലാസ് ടീച്ചര്‍ തല്ലിച്ചതച്ചെന്ന് പരാതി. കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് അധ്യാപിക സെലിന്‍ തല്ലിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അധ്യാപികയെ കസ്റ്റഡിയിലെുത്തിട്ടില്ല. കുട്ടിയുടെ കാലില്‍ തല്ലിയ പാടുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇപ്പോഴും പാടുകള്‍ പൂര്‍ണമായി മാറിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ബോര്‍ഡിലെഴുതിയ ഹോംവര്‍ക്ക് ഡയറിയിലേക്ക് പകര്‍ത്തിയെഴുതിയില്ലെന്നാരോപിച്ചാണ് ടീച്ചര്‍ കുട്ടിയെ തല്ലിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ അധ്യാപികയുമായി ബന്ധപ്പെട്ടിരുന്നു. തല്ലിയെന്ന് അധ്യാപിക സമ്മതിക്കുകയും ചെയ്തു. പാടുകള്‍ കണ്ടതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആരോപണവിധേയായ അധ്യാപിക ഒളിവിലാണെന്നാണ് പൊലീസിന്റെ വാദം. കുടുംബം ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിട്ടുണ്ട്.
Read More » -
ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ കേസ്
കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശ്രീനാഥ് ഭാസിക്കെതിരെ സെൻട്രൽ പൊലീസാണ് കേസെടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്. കാറിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിനായിരുന്നു അപകടം. ഹോട്ടലിലെ ലഹരിപാർട്ടിയിൽ പങ്കെടുത്തെന്ന സംശയത്തെ തുടർന്ന് ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഈ ഹോട്ടലിൽ ഇവരെ സന്ദർശിച്ചെന്ന പേരിലാണ് നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തത്. അതേസമയം, മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റിലായി. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ്, കാര്‍ കസ്റ്റഡിയില്‍ എടുത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12 മണിക്ക്…
Read More » -
ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിലെത്തി അഴിമതി ആരോപണം ഉന്നയിച്ച് ജില്ലാ പഞ്ചാ. പ്രസിഡന്റ്; കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു മരിച്ചനിലയില്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിട്ടു. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരില്‍ നിന്നും നവീന്‍ ബാബു ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമര്‍ശനം ഉന്നയിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഒസി അനുവദിച്ചത് അഴിമതിയാണെന്നും…
Read More » -
ചോറ്റാനിക്കരയില്‍ അധ്യാപകദമ്പതികളും മക്കളും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതശരീരം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്ന് കുറിപ്പ്
എറണാകുളം: ചോറ്റാനിക്കരയില്‍ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്‌കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്‌കൂള്‍ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീരം മെഡിക്കല്‍ കോളേജിന് വൈദ്യ പഠനത്തിന് നല്‍കണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. രാവിലെ വീട്ടില്‍നിന്നു അനക്കമൊന്നും കാണാതിരുന്നതോടെ അയല്‍വാസികളാണ് വിവരം തിരക്കിയെത്തിയത്. മരണത്തിലേക്ക് നയിക്കാവുന്ന രീതിയിലുളള സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Read More » -
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി; യുവതിയില്‍നിന്നു തട്ടിയെടുത്തത് 105 പവനും എട്ട് ലക്ഷവും; മുങ്ങിയ പ്രതിയെ പോലീസ് പൊക്കി
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 105 പവനും 8 ലക്ഷം രൂപയും തട്ടിയെടുത്തെന്ന കേസിലെ പ്രതി അറസ്റ്റില്‍. പൂജപ്പുര പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പുല്ലുവിള സ്വദേശിയും കോട്ടയം കുമാരനെല്ലൂര്‍ ഡിസല്‍ ഹോംസ് ഡിഡി മജിസ്റ്റികില്‍ വാടകയ്ക്ക് താമസിക്കുന്ന ആന്‍ഡ്രൂസ് സ്‌പെന്‍സര്‍ (40) ആണ് അറസ്റ്റിലായത്. തിരുമല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹമോചനം നേടിയ യുവതിയുമായി സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. സ്വന്തമായി ഫ്ളാറ്റ് വാങ്ങിയ ശേഷം വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ഇയാള്‍, പലപ്പോഴായി പരാതിക്കാരിയുടെ 105 പവന്‍ സ്വര്‍ണവും എട്ടുലക്ഷം രൂപയും കൈക്കലാക്കി. അന്വേഷണത്തില്‍ പ്രതിക്ക് ഭാര്യയും കുട്ടിയുമുള്ളതായി പൊലീസ് കണ്ടെത്തി. പ്രതി ഇത്തരത്തില്‍ പല യുവതികളില്‍ നിന്നായി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തിട്ടുള്ളതായും വ്യക്തമായിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്ത സമയത്ത് ആറുലക്ഷം തട്ടിയെടുത്ത കേസിലും പ്രതിയാണ്.
Read More » -
പ്രായപൂര്‍ത്തിയായില്ലെന്ന് പ്രതി, ആയെന്ന് ടെസ്റ്റ് റിപ്പോര്‍ട്ട്; ബാബ സിദ്ദിഖി വധക്കേസില്‍ ട്വിസ്റ്റ്
മുംബൈ: മഹാരാഷ്ട്രാ മുന്‍മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പിടിയിലായ ധര്‍മരാജ് കശ്യപ് പ്രായപൂര്‍ത്തിയായ ആളെന്ന് തെളിയിക്കുന്ന പരിശോധന ഫലം പുറത്ത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ധര്‍മരാജ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. അസ്ഥി സംയോജനത്തിന്റെ അളവ് വിശകലനം ചെയ്ത് ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്ന മെഡിക്കല്‍ നടപടിക്രമമാണ് ഓസിഫിക്കേഷന്‍ ടെസ്റ്റ്. തനിക്ക് 17 വയസ്സുമാത്രമേയുള്ളൂ എന്നായിരുന്നു ധര്‍മരാജിന്റെ വാദം. എന്നാല്‍, ഇയാളുടെ ആധാര്‍ കാര്‍ഡ് പോലീസ് കണ്ടെടുക്കുകയും അതിലൂടെ ധര്‍മരാജ് 2003-ലാണ് ജനിച്ചതെന്നും 21 വയസ്സായി എന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, ആധാര്‍ കാര്‍ഡില്‍ ഫോട്ടോ കശ്യപിന്റേത് തന്നെ ആയിരുന്നുവെങ്കിലും മറ്റൊരു പേരാണുണ്ടായിരുന്നത്. ഇയാളുടെ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ രേഖകളോ കണ്ടെത്താനുമായില്ല. ഇതോടെ ആശങ്കകളൊഴിവാക്കാന്‍ കോടതി പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു. ആക്രികച്ചവടത്തിന് പോകുന്നു എന്ന് പറഞ്ഞാണ് മകന്‍ രണ്ടു മാസം മുന്‍പ് വീട്…
Read More » -
ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; രണ്ടാം ഭാര്യ പിടിയില്‍
എറണാകുളം: മുടവൂര്‍ തവളക്കവലയില്‍ അതിഥിത്തൊഴിലാളി ബാബുള്‍ ഹുസൈന്‍ (40) കൊല്ലപ്പട്ട കേസില്‍ രണ്ടാം ഭാര്യ സെയ്ത ഖാത്തൂണിനെ (38) മൂവാറ്റുപുഴ പോലീസ് പിടികൂടി. അസമില്‍നിന്ന് പ്രത്യേക പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴയിലെത്തിച്ചു. വീട്ടിലുണ്ടായിരുന്ന ഇവരുടെ സഹോദരിയെക്കുറിച്ച് വിവരമില്ല. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം സെയ്ത ഖാത്തൂണിനെ കോടതിയില്‍ ഹാജരാക്കും. മര്‍ദനവും നിരന്തര ശല്യവും സഹിക്കാനാവാതെ ബാബുള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തറക്കുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 2015-ലായിരുന്നു ഇവരുടെ വിവാഹം. കൊലപാതകത്തില്‍ മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നും മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. എസ്.ഐ: മാഹിന്‍ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസമിലെത്തി ഇവരെ അറസ്റ്റ് ചെയ്തത്. ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസിനു മുകളിലാണ് ഒക്ടോബര്‍ 7-ന് ബാബുള്‍ ഹുസൈനെ (40) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തുനിന്ന് കാണാതായ ബാബുള്‍ ഹുസൈന്റെ ഭാര്യ സെയ്ത ഖാത്തൂണിനെയും ഇവരുടെ സഹോദരിയെയും തേടിയാണ് പോലീസ് അസമിലേക്ക്…
Read More » -
കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതിയായ വീട്ടമ്മയുടെ വ്യാജആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ചില്‍ വിവാഹിതയായ യുവതിയും കാമുകനും ചേര്‍ന്ന് ഒളിച്ചോടാനുള്ള ശ്രമത്തില്‍ വയോധികനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. 27കാരിയായ റാമി കേസരിയാണ് കാമുകന്‍ അനില്‍ ഗംഗുലിന്റെ സഹായത്തോടെ വയോധികനെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഇരുവരും അറസ്റ്റിലായത്. ഇരുവര്‍ക്കും ആളെ അറിയില്ലായിരുന്നുവെന്നും, ഒരുമിച്ച് ഒളിച്ചോടാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. റാമി ആത്മഹത്യ ചെയ്തു എന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് ഒളിച്ചോടാന്‍ ആയിരുന്നു ഇരുവരുടെയും പദ്ധതി. അതിനായി വയോധികനെ കള്ളങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും റാമിയുടെ വസ്ത്രങ്ങളും ഫോണും പാദരക്ഷകളും കത്തുന്ന മരക്കമ്പുകള്‍ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു. ജൂലൈ മൂന്നിന് കമിതാക്കള്‍ അവരുടെ പദ്ധതി നടപ്പിലാക്കുകയും ഗ്രാമം വിടുകയും ചെയ്തു. അടുത്ത ദിവസം അനില്‍ റാമിയുടെ വീട്ടിലെ സ്ഥിതിഗതികള്‍ അറിയാന്‍ തിരിച്ചെത്തി. സംഭവസ്ഥലത്ത് നിന്ന് റാമിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തിയതിനാല്‍, കത്തിയ മൃതദേഹം റാമി കേസരിയുടെതാണെന്ന് വീട്ടുകാര്‍ വിശ്വസിച്ചു. സെപ്തംബര്‍ 27 ന് റാമി…
Read More » -
യുകെജി വിദ്യാര്‍ഥിയെ ചൂരലിന് അടിച്ചു, കരയാത്തതിന് വീണ്ടും മര്‍ദനം; ഒളിവില്‍ പോയ അധ്യാപികയെ കണ്ടെത്താനായില്ല
തൃശൂര്‍: യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപിക ഒളിവില്‍. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ നെടുപുഴ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോര്‍ഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകര്‍ത്തിയെഴുതിയില്ല എന്ന കാരണത്താല്‍ അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിന്‍ ക്രൂരമായി മര്‍ദിച്ചത്. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചെന്നും കരയാത്തതിനെ തുടര്‍ന്നാണ് വീണ്ടും മര്‍ദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയുടെ കാലില്‍ നിരവധി മുറിവുകളുണ്ട്. എന്നാല്‍ സംഭവത്തില്‍ പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് പരാതി. മാത്രമല്ല, പരാതി പിന്‍വലിക്കാന്‍ മാതാപിതാക്കള്‍ക്ക് മേല്‍ സ്‌കൂള്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ട്. പരാതി പിന്‍വലിച്ചാല്‍ കുട്ടിക്ക് 3 വര്‍ഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്‌തെന്നാണ് വിവരം.
Read More »