Crime
-
അജ്ഞാതന്‍ ജനലില്‍ കെട്ടിയിട്ട് ആക്രമിച്ചെന്ന് പരാതി; പിന്നാലെ കലവൂരില്‍ വീട്ടമ്മ മരിച്ച നിലയില്‍
ആലപ്പുഴ: വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ അജ്ഞാതന്‍ ജനലില്‍ കെട്ടിയിട്ട് ആക്രമിച്ചെന്നു പരാതിപ്പെട്ട വീട്ടമ്മയെ കലവൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാര്‍ഡ് കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ ജോണ്‍കുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഇവരെ മുഖംമൂടി ധരിച്ചെത്തിയ അക്രമി കുടയ്ക്ക് അടിക്കുകയും വായില്‍ തുണി തിരുകി കയ്യും കാലും കെട്ടിയിടുകയും ചെയ്തിരുന്നു. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തങ്കമ്മയുടെ മരണം.
Read More » -
സ്ത്രീകളുടെ ഹോട്ടലില്‍ അക്രമം, ഗുണ്ടാ നേതാവ് അറസ്റ്റില്‍
ആലപ്പുഴ: സ്ത്രീകള്‍ നടത്തുന്ന ഹോട്ടലില്‍ അക്രമം നടത്തിയ ഗുണ്ടാ നേതാവിനെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. പാലമേല്‍ ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പില്‍ വീട്ടില്‍ ഹാഷിം (35) ആണ് പിടിയിലായത്. 4ന് വൈകിട്ട് 3ന് നൂറനാട് ആശാന്‍ കലുങ്ക് ഭാഗത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി അക്രമം നടത്തുകയായിരുന്നു ഹാഷിം. ഭക്ഷണം വിളമ്പിക്കൊടുത്ത ഹോട്ടലുടമയുടെ ബന്ധുവായ ചെറുപ്പക്കാരനെ മദ്യ ലഹരിയില്‍ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കണ്ടു തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ഉടമയായ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു. ഹോട്ടലിനുള്ളിലും അടുക്കളയിലും കടന്നു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടം വരുത്തിയ ശേഷം ഇയാള്‍ കാറില്‍ രക്ഷപ്പെട്ടു. 2006 മുതല്‍ നൂറനാട്, അടൂര്‍, ശാസ്താംകോട്ട തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ 22 ഓളം കേസുകളില്‍ പ്രതിയാണ്. ഹാഷിമിനെ കാപ്പാ നിയമ പ്രകാരം ഒരു വര്‍ഷത്തേക്ക് ആലപ്പുഴ ജില്ലയില്‍ നിന്ന് നാടുകടത്തിയിരുന്നു. സമയപരിധി കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഇയാള്‍ വീണ്ടും അക്രമം നടത്തിയത്. നൂറനാട് എസ്.ഐ എസ്.നിതീഷിന്റെ നേതൃത്വത്തിലുള്ള…
Read More » -
വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടമ്മയോടെ ഭീഷണി; പാലക്കാട് പൊലീസുകാരന്‍ പിടിയില്‍
പാലക്കാട്: വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടമ്മയോട് മോശമായി പെരുമാറിയതിനും ഭീഷണിപ്പെടുത്തിയതിനും പോലീസ് ഉദ്യേഗസ്ഥന്‍ പിടിയില്‍. പാലക്കാട് മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അജിത്താണ് അറസ്റ്റിലായത്. വായ്പ തിരിച്ചടക്കാത്തതിനാല്‍ ഏജന്റുമാര്‍ യുവതി വീട്ടില്‍ ഇല്ലാതിരുന്ന സമയം വീട്ടില്‍ എത്തി മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിന് ഏജന്റുമാരില്‍ ഒരാളെ വിളിച്ചപ്പോഴാണ് സഹോദരനായ പോലീസ് ഉദ്യേഗസ്ഥന്‍ മോശമായി പെരുമാറിയത്. ഇനിയും വീട്ടില്‍ വരും. ചാകുന്നെങ്കില്‍ ചത്ത് കാണിക്കൂ. മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അജിത്തിന്റെ ഭീഷണി ഇങ്ങനെ ആയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏജന്റായ സഹോദരിക്ക് വേണ്ടിയാണ് അജിത്തിന്റെ ഭീഷണിപ്പെടുത്തല്‍. വായ്പയെടുത്ത വകയില്‍ 725രൂപ വീതമാണ് വീട്ടമ്മയായ രേണുകയ്ക്ക് തിരിച്ചടവ് ഉണ്ടായിരുന്നത്. ഭര്‍ത്താവിന് ജോലിക്ക് പോകാന്‍ പറ്റാതായതോടെ ഒരു തവണ അടവ് മുടങ്ങി. രേണുക പുറത്തുപോയ സമയത്ത് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ വീട്ടിലെത്തുകയും പ്രായപൂര്‍ത്തിയായാകാത്ത പെണ്‍കുട്ടികളോട് തിരിച്ചടവ് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രേണുക വിവരം അന്വേഷിക്കാനായി വനിത ഏജന്റിനെ മൊബൈല്‍ ഫോണില്‍ വിളിച്ചു.…
Read More » -
സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
കൊല്ലം: ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ഥിയുടെ നേര്‍ക്ക് ഡെസ്റ്റര്‍ എറിഞ്ഞ ശേഷം പിടിച്ചു തള്ളി ചുമരില്‍ തല ഇടിച്ചതായി പരാതിയില്‍. പുത്തൂര്‍ പവിത്രേശ്വരം സ്‌കൂളിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സോഷ്യല്‍ സയന്‍സ് പഠിപ്പിക്കാന്‍ എത്തിയ പ്രമോദ് ജി. കൃഷ്ണന്‍ എന്ന അധ്യാപകന്‍ മര്‍ദിച്ചു എന്നാണ് പരാതി. ഇരിപ്പിടം മാറിയിരുന്നതിന് മുഖത്ത് അടിച്ചതായും പിടിച്ചു തള്ളിയതായും വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കി. വീട്ടിലെത്തിയ വിദ്യാര്‍ഥിയുടെ കവിള് വീങ്ങിയിരിക്കുന്നത് കണ്ട രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോളാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്. രക്ഷിതാവ് പുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടടക്കമുള്ള വകുപ്പുകള്‍ ചുമത്തി അധ്യാപകനെതിരെ കേസെടുത്തു. ഇതിന് പിന്നാലെ അധ്യാപകന്‍ ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു. പ്രമോദിനെ കണ്ടെത്താന്‍ പുത്തൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read More » -
ബാറില്‍ വിളിച്ച് വരുത്തി മദ്യസല്‍ക്കാരം; മടക്കയാത്രയില്‍ പിന്തുടര്‍ന്ന് യുവാവില്‍നിന്ന് 15,000 രൂപ പിടിച്ചുപറിച്ചു; നിരോധിത ഗുളികകളും മരകായുധങ്ങളുമായി അഞ്ചംഗ സംഘം പിടിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് ബാറില്‍ വിളിച്ച് വരുത്തി മദ്യസല്‍ക്കാരം നടത്തിയതിന് പിന്നാലെ യുവാവിന്റെ കൈയ്യില്‍ ഉണ്ടായിരുന്ന പണം പിടിച്ചു പറിച്ച സംഘം പിടിയില്‍. സംഭവത്തില്‍ പരാതി ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തില്‍ പേട്ട സ്വദേശി അഖില്‍ (32), പാലോട് തെന്നൂര്‍ സ്വദേശി സൂരജ് (28), വട്ടപ്പാറ സ്വദേശി മിഥുന്‍ (28), കോട്ടയം സ്വദേശി വിമല്‍ (25), കഴക്കൂട്ടം മേനംകുളം സ്വദേശി അനന്തന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും നിരോധിത ഗുളികകളും മരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ സ്ഥിരം കവര്‍ച്ചാ സംഘങ്ങളാണെന്ന് പോലീസ് പറഞ്ഞു. പനവൂര്‍ പാണയത്ത് നിന്നും മൂന്നു ബൈക്കും ആയുധങ്ങളുമായി ഡിവൈ.എസ്.പി അരുണ്‍ കെ.എസിന്റെയും നെടുമങ്ങാട്, പാലോട് എസ്.എച്ച്.ഓമാരായ രാജേഷ് കുമാര്‍,അനീഷ് കുമാര്‍ എന്നിവരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതി ഉണ്ണി ഒളിവിലാണ്. മുഖ്യപ്രതി അഖിലിന്റെ പരിചയത്തിലുള്ള പൂവത്തൂര്‍ സ്വദേശി സുജിത്തിനെ നെടുമങ്ങാട് ബാറില്‍ വിളിച്ചു വരുത്തി മദ്യം നല്‍കിയ ശേഷം രാത്രി പത്തരയോടെ മടക്കയാത്രയില്‍…
Read More » -
മട്ടന്നൂരില്‍ മദ്യപിക്കുന്നതിനിടെ വാക്കേറ്റം; യുവാവ് സുഹൃത്തിന്റെ കുത്തേറ്റുമരിച്ചു
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പാറശാല സ്വദേശികളാണ്. നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. വാക്കേറ്റത്തിനിടെ രാജ ജസ്റ്റിനെ കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞതോടെ നാട്ടുകാര്‍ സംഭവം അറിയുകയായിരുന്നു. ഉടന്‍ തന്നെ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജസ്റ്റിന്‍ ചാവശേരിയിലെ ഇന്റര്‍ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.രാജയുടെ കുടുംബവും ഇവിടെ തന്നെയാണ് താമസിക്കുന്നത്. മട്ടന്നൂര്‍ ടൗണ്‍ സ്റ്റേഷന്‍ സി ഐ എം അനിലിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » -
അടയ്ക്കാമോഷണത്തിനിടെ ചാണകക്കുഴിയില്‍ വീണു; രണ്ടുപേര്‍ അറസ്റ്റില്‍
ഇടുക്കി: മറയൂര്‍ കൂടവയലില്‍ കമുകിന്‍തോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു യുവാക്കളെ പിടികൂടി. മറയൂര്‍ നാഗര്‍ പള്ളം സ്വദേശി രാജ (37), തിരുനെല്‍വേലി ഇടയ്ക്കല്‍ യാദവര്‍ സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈന്‍ (23) എന്നിവരാണ് പിടിയിലായത്. ജനുവരി നാലിന് കൂടവയല്‍ ആരോണ്‍ തമ്പി രാജിന്റെ കൃഷിയിടത്തില്‍നിന്ന് 120 കിലോ അടയ്ക്ക ചാക്കില്‍ക്കെട്ടി കടത്തുന്നതുകണ്ട ആരോണ്‍ പിന്‍തുടര്‍ന്നെങ്കിലും ചാക്കുപേക്ഷിച്ച് രണ്ടുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. രാജയെ പിടികൂടിയെങ്കിലും സെയ്ദ് ഓടിരക്ഷപ്പെട്ടു. മറയൂര്‍ പോലീസില്‍ വിവരമറിയിച്ച് പ്രതിയെ കൈമാറി. മറയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സെയ്ദ് ചാണകക്കുഴിയില്‍ വീണു. ഇവിടെനിന്ന് പിടികൂടുകയായിരുന്നു. രാജ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
Read More » -
ഹണി റോസിനെതിരെ ഫെയ്സ്ബുക്കില്‍ അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: സാമൂഹിക മാധ്യമത്തില്‍ നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശിയായ ഷാജിയെയാണ് സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. തന്നെ ഒരു വ്യക്തി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് രാവിലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം…
Read More » -
ഭിക്ഷക്കെത്തിയ 82 കാരിയെ വീട്ടില്‍ കയറ്റിപ്പൂട്ടിയിട്ട് പീഡന ശ്രമം; പൊലീസുകാരന്‍ അടക്കം പിടിയില്‍
തിരുവനന്തപുരം: ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡനത്തിന് ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരനടക്കം 2 പേര്‍ പിടിയില്‍. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 11 മണിയോടെ കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം. ഭിക്ഷ തേടിയെത്തിയ വയോധികയ്ക്ക് 20 രൂപ നല്‍കാമെന്ന് പറഞ്ഞാണ് വീടിനുള്ളിലേക്ക് കയറ്റിയത്. തുടര്‍ന്നു മുറിപൂട്ടി. കയറി പിടിക്കാന്‍ ശ്രമിച്ചതോടെ 82കാരി ബഹളം വെച്ചതോടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളില്‍ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് സൂചന. വൈദ്യ പരിശോധനയ്ക്കുശേഷം വയോധികയെ പൊലീസുകാര്‍ വീട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശിനിയായ വയോധിക വീടുകള്‍ തോറും ഭിക്ഷയാചിച്ചാണ് ജീവിക്കുന്നത്. സംഭവത്തില്‍ 82 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. പ്രതികളുടെ അറസ്റ്റിനുള്ള നടപടികള്‍ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
കൊച്ചിയില്‍ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവര്‍ മരിച്ചനിലയില്‍; അന്വേഷണം
കൊച്ചി: കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍. ആലുവ സ്വദേശി ജോഷി വി കെ (65) ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. യാത്രികനുമായി ഇന്നലെ രാത്രിയാണ് ജോഷി ഹോട്ടലില്‍ എത്തിയത്. പിന്നാലെ ഇയാള്‍ വാഹനത്തില്‍ തന്നെ തങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. എസിയില്‍ നിന്ന് വിഷപ്പുക ചോര്‍ന്നത് മൂലമാണോ അതോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണോ മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Read More »