Crime

  • ഭിക്ഷക്കെത്തിയ 82 കാരിയെ വീട്ടില്‍ കയറ്റിപ്പൂട്ടിയിട്ട് പീഡന ശ്രമം; പൊലീസുകാരന്‍ അടക്കം പിടിയില്‍

    തിരുവനന്തപുരം: ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡനത്തിന് ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരനടക്കം 2 പേര്‍ പിടിയില്‍. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 11 മണിയോടെ കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം. ഭിക്ഷ തേടിയെത്തിയ വയോധികയ്ക്ക് 20 രൂപ നല്‍കാമെന്ന് പറഞ്ഞാണ് വീടിനുള്ളിലേക്ക് കയറ്റിയത്. തുടര്‍ന്നു മുറിപൂട്ടി. കയറി പിടിക്കാന്‍ ശ്രമിച്ചതോടെ 82കാരി ബഹളം വെച്ചതോടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളില്‍ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് സൂചന. വൈദ്യ പരിശോധനയ്ക്കുശേഷം വയോധികയെ പൊലീസുകാര്‍ വീട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശിനിയായ വയോധിക വീടുകള്‍ തോറും ഭിക്ഷയാചിച്ചാണ് ജീവിക്കുന്നത്. സംഭവത്തില്‍ 82 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. പ്രതികളുടെ അറസ്റ്റിനുള്ള നടപടികള്‍ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • കൊച്ചിയില്‍ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവര്‍ മരിച്ചനിലയില്‍; അന്വേഷണം

    കൊച്ചി: കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍. ആലുവ സ്വദേശി ജോഷി വി കെ (65) ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. യാത്രികനുമായി ഇന്നലെ രാത്രിയാണ് ജോഷി ഹോട്ടലില്‍ എത്തിയത്. പിന്നാലെ ഇയാള്‍ വാഹനത്തില്‍ തന്നെ തങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. എസിയില്‍ നിന്ന് വിഷപ്പുക ചോര്‍ന്നത് മൂലമാണോ അതോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണോ മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • വീട്ടുകാരുടെ കെണിയാണെന്ന് ഡോക്ടര്‍ അറിഞ്ഞില്ല, കാറില്‍ ബീച്ചിലെത്തി; 16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടര്‍ പിടിയില്‍

    കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി അലന്‍ അലക്‌സാണ് കോഴിക്കോട് ബീച്ചില്‍ വച്ച് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ വിളിച്ചുവരുത്തിയശേഷം പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് ഇയാള്‍ പ്രാക്ടീസ് ചെയ്യുന്നത്. സമൂഹ മാധ്യമം വഴിയാണ് അലന്‍ അലക്‌സ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. 16 വയസ് പ്രായമുള്ള പെണ്‍കുട്ടിക്ക് ഡോക്ടര്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ശല്യം വര്‍ധിച്ചതോടെ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെണ്‍കുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ അലന്‍ അലക്‌സ് സ്വന്തം കാറില്‍ ബീച്ചില്‍ എത്തി. അവിടെ കാത്തിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു. പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസ് എടുത്ത വെള്ളയില്‍ പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് ഭീഷണി; പത്താംക്ലാസുകാരന്റെ മരണത്തില്‍ ഒളില്‍വിപ്പോയ ദമ്പതികള്‍ അറസ്റ്റില്‍

    കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളിലും ഇവര്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നു എസ്എച്ച്ഒ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കുന്നത്തൂര്‍ പടിഞ്ഞാറ് ഗോപി വിലാസം (ശിവരഞ്ജിനി) ഗോപുവിന്റെയും രഞ്ജിനിയുടെയും മകനും നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദികൃഷ്ണനെ (15) ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദ്യാര്‍ഥിയായ മകള്‍ക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരില്‍ ദമ്പതികള്‍ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ…

    Read More »
  • അപകടം കൈവരിയിലിരുന്ന് ഷഹാന ഫോണ്‍ ചെയ്യുന്നതിനിടെ, ജിപ്‌സം ബോര്‍ഡ് തകര്‍ത്ത് താഴേയ്ക്ക് വീണു

    എറണാകുളം: പറവൂര്‍ ചാലായ്ക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുവിലത്തുപറമ്പ് നൂര്‍ മഹലില്‍ മജീദിന്റെയും സറീനയുടെയും മകള്‍ ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്. കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ ഷഹാന അബദ്ധത്തില്‍ താഴേക്ക് വീണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കോറിഡോറില്‍ ഇരുമ്പ് കൈവരികളുണ്ട്. ഇതിന് സമീപത്ത് ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ച സ്ഥലം ജിപ്‌സം ബോര്‍ഡ് കൊണ്ടാണ് മറച്ചിരുന്നത്. അഞ്ചാം നിലയില്‍ താമസിച്ചിരുന്ന ഷഹാന, ഏഴാം നിലയിലെ കൈവരിക്കു മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നെന്ന് കോളജ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് ഷഹാന താഴേക്ക് വീണത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കോറിഡോറില്‍ വച്ച് ശനിയാഴ്ച രാത്രി 11.5നാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ…

    Read More »
  • കാഞ്ഞിരമറ്റത്ത് ന്യൂ ഇയര്‍ തലേന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; തര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

    കൊച്ചി: വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ന്യൂ ഇയര്‍ തലേന്ന് എറണാകുളം കാഞ്ഞിരമറ്റത്ത് വെച്ചാണ് അപകടം സംഭവിച്ചത്. 31 ന് വൈകിട്ട് കാഞ്ഞിരമറ്റത്ത് വെച്ച് ഹനീഫയുടെ വാഹനം ഷിബു എന്നയാളുടെ വാഹനത്തില്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ഹനീഫക്ക് മര്‍ദ്ദനമേറ്റത്. ഷിബുവിന്റെ അടിയേറ്റ് ആരോഗ്യ നില മോശമായിഹനീഫ കുഴഞ്ഞ് വീണു. ഷിബു തന്നെയാണ് ഒടുവില്‍ ഹനീഫയെ ആശുപത്രിയില്‍ ആക്കിയത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹനീഫ ഇന്ന് വെളുപ്പിന് മരിക്കുന്നത്. നിലവില്‍ ദേഹോപദ്രവം ചെയ്തതിനു മുളന്തുരുത്തി പൊലീസ് ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതകം എന്നു ഉറപ്പിക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്നും, റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

    Read More »
  • ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം പ്രണയമായി; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി 16കാരന്റെ കൂടെ ഒളിച്ചോടി; മൂന്ന് സുഹൃത്തുക്കളുടെ സഹായം

    അഹമ്മദാബാദ്: പത്ത് വയസ്സുള്ള പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 16 വയസ്സുള്ള ആണ്‍കുട്ടിയുമായി ഒളിച്ചോടി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം സമീപ ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. ഗുജറാത്തിലാണ് സംഭവം. ഡിസംബര്‍ 31നാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ധന്സുര ഗ്രാമത്തിലെ വീട്ടില്‍ നിന്ന് കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇവര്‍ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമായി. പെണ്‍കുട്ടിയുടെ അച്ഛന് സോഷ്യല്‍ മീഡിയയെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അതിനാല്‍, പെണ്‍കുട്ടി അമ്മയുടെ ഫോണില്‍ നിന്നാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചത്. മറ്റൊരു ഗ്രാമത്തില്‍ താമസിക്കുന്ന ആണ്‍കുട്ടിയുമായി പരിചയപ്പെട്ട പെണ്‍കുട്ടി നിരന്തരമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് മനസിലാക്കി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടുകാര്‍ക്ക് കൈമാറി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ…

    Read More »
  • എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ ഏഴാംനിലയില്‍നിന്ന് വീണ് മരിച്ചനിലയില്‍

    എറണാകുളം: ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. കാല്‍ തെന്നി താഴേക്ക് വീണതാകാം അല്ലെങ്കില്‍ പിറകിലേക്ക് മറിഞ്ഞുവീണതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം. ഏഴാംനിലയുടെ കോറിഡോറിന്റെ ഭാഗത്ത് നിന്നാണ് താഴേക്ക് വീണത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സുഹൃത്തിനൊപ്പം നടക്കുമ്പോഴാണ് സംഭവം. ഒച്ചകേട്ട് സൃഹുത്ത് തിരിഞ്ഞുനോക്കുമ്പോഴാണ് ഫാത്തിമത് ഷഹാന അപകടത്തില്‍പ്പെട്ടത് അറിയുന്നത്.  

    Read More »
  • നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ കുത്തി; ബന്ധു പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

    തൃശ്ശൂര്‍: എടമുട്ടത്ത് യുവാവിന് കത്തിക്കുത്തേറ്റ് ഗുരുതര പരിക്ക്. തവളക്കുളം സ്വദേശി അഖിലിനാണ് പരിക്കേറ്റത്. നാട്ടുകാര്‍ നോക്കിനില്‍ക്കേ ബന്ധുവായ ആശാ നിധി എന്നയാളാണ് കുത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുടുംബവഴക്കിനെതുടര്‍ന്നാണ് ബന്ധുവായ യുവാവ് കത്തി ഉപയോഗിച്ച് കുത്തിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് സംഭവം. എന്നാല്‍ ആയുധമായി നില്‍ക്കുന്ന പ്രതിക്കരികിലേക്ക് പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. പ്രതി സ്ഥലത്തുനിന്ന് കുറച്ചുമാറിയ സമയത്താണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശാനിധി നേരത്തേയും കത്തിക്കുത്ത് കേസുകളില്‍ പ്രതിയാണ്. കാസര്‍കോട് ജോലി ചെയ്തുവരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ എടമുട്ടത്തേക്ക് എത്തിയത്. സംഭവശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് വലപ്പാട് പോലീസ് രേഖപ്പെടുത്തി.

    Read More »
  • വിവാഹച്ചടങ്ങിനിടെ വധു ശൗചാലയത്തിലേക്ക് പോയി, സ്വര്‍ണവും പണവുമായി മുങ്ങി; ഒപ്പം മാതാജിയും

    ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ ശൗചാലയത്തില്‍ പോയിവരാമെന്ന് പറഞ്ഞ് പോയ വധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലായിരുന്നു സംഭവം. വധുവിനൊപ്പം അമ്മയും മുങ്ങിയിട്ടുണ്ട്. കര്‍ഷകനായ കമലേഷ് കുമാറിന്റെ രണ്ടാം വിവാഹച്ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിനും അമ്മയ്ക്കും വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യഭാര്യയെ നഷ്ടമായതിനെത്തുടര്‍ന്നാണ് കമലേഷ് കുമാര്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. ഭരോഹിയിലെ ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. ബ്രോക്കര്‍ക്ക് 30,000 രൂപ കമ്മിഷന്‍ നല്‍കിയാണ് വധുവിനെ കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ചതോടെ യുവതിക്ക് സാരിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആഭരണങ്ങളും കമലേഷ് കുമാര്‍ വാങ്ങി നല്‍കി. ഇതെല്ലാം സന്തോഷപൂര്‍വം അവര്‍ സ്വീകരിക്കുകയും ചെയ്തു. വിവാഹച്ചടങ്ങുകളുടെ ചെലവും കമലേഷ് കുമാറായിരുന്നത്രേ വഹിച്ചിരുന്നത്. അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തില്‍ എത്തിയത്. ചടങ്ങുകള്‍ ആരംഭിക്കെ തനിക്ക് അത്യാവശ്യമായി ശൗചാലയത്തില്‍ പോകണമെന്നും ഇപ്പോള്‍ തിരിച്ചെത്താമെന്നും പറഞ്ഞ് വധു പോയി. ഏറെ നേരമായിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വധു പണവും ആഭരണങ്ങളുമായി മുങ്ങിയതാണെന്ന് മനസിലായത്. അമ്മയെ കണ്ടുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ…

    Read More »
Back to top button
error: