CrimeNEWS

വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടമ്മയോടെ ഭീഷണി; പാലക്കാട് പൊലീസുകാരന്‍ പിടിയില്‍

പാലക്കാട്: വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടമ്മയോട് മോശമായി പെരുമാറിയതിനും ഭീഷണിപ്പെടുത്തിയതിനും പോലീസ് ഉദ്യേഗസ്ഥന്‍ പിടിയില്‍. പാലക്കാട് മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അജിത്താണ് അറസ്റ്റിലായത്. വായ്പ തിരിച്ചടക്കാത്തതിനാല്‍ ഏജന്റുമാര്‍ യുവതി വീട്ടില്‍ ഇല്ലാതിരുന്ന സമയം വീട്ടില്‍ എത്തി മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിന് ഏജന്റുമാരില്‍ ഒരാളെ വിളിച്ചപ്പോഴാണ് സഹോദരനായ പോലീസ് ഉദ്യേഗസ്ഥന്‍ മോശമായി പെരുമാറിയത്.

ഇനിയും വീട്ടില്‍ വരും. ചാകുന്നെങ്കില്‍ ചത്ത് കാണിക്കൂ. മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അജിത്തിന്റെ ഭീഷണി ഇങ്ങനെ ആയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏജന്റായ സഹോദരിക്ക് വേണ്ടിയാണ് അജിത്തിന്റെ ഭീഷണിപ്പെടുത്തല്‍. വായ്പയെടുത്ത വകയില്‍ 725രൂപ വീതമാണ് വീട്ടമ്മയായ രേണുകയ്ക്ക് തിരിച്ചടവ് ഉണ്ടായിരുന്നത്.

Signature-ad

ഭര്‍ത്താവിന് ജോലിക്ക് പോകാന്‍ പറ്റാതായതോടെ ഒരു തവണ അടവ് മുടങ്ങി. രേണുക പുറത്തുപോയ സമയത്ത് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ വീട്ടിലെത്തുകയും പ്രായപൂര്‍ത്തിയായാകാത്ത പെണ്‍കുട്ടികളോട് തിരിച്ചടവ് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രേണുക വിവരം അന്വേഷിക്കാനായി വനിത ഏജന്റിനെ മൊബൈല്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ മറുതലയ്ക്കല്‍ ഫോണെടുത്തത് ഏജന്റിന്റെ സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ അജിത്ത് ആയിരുന്നു.

തുടര്‍ന്നാണ് അജിത്ത് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയ സന്ദേശം ഉള്‍പ്പെടെ രേണുക പരാതി നല്‍കിയതോടെ ആലത്തൂര്‍ പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി കൂടിയായ സഹോദരി, മറ്റു രണ്ടു ജീവനക്കാര്ക്കെതിരെയും പൊലീസ് കേസെടുത്തു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: