തിരുവനന്തപുരം: ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡനത്തിന് ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരനടക്കം 2 പേര്‍ പിടിയില്‍. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 11 മണിയോടെ കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം.
ഭിക്ഷ തേടിയെത്തിയ വയോധികയ്ക്ക് 20 രൂപ നല്‍കാമെന്ന് പറഞ്ഞാണ് വീടിനുള്ളിലേക്ക് കയറ്റിയത്. തുടര്‍ന്നു മുറിപൂട്ടി. കയറി പിടിക്കാന്‍ ശ്രമിച്ചതോടെ 82കാരി ബഹളം വെച്ചതോടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളില്‍ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് സൂചന.
വൈദ്യ പരിശോധനയ്ക്കുശേഷം വയോധികയെ പൊലീസുകാര്‍ വീട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശിനിയായ വയോധിക വീടുകള്‍ തോറും ഭിക്ഷയാചിച്ചാണ് ജീവിക്കുന്നത്. സംഭവത്തില്‍ 82 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. പ്രതികളുടെ അറസ്റ്റിനുള്ള നടപടികള്‍ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.