Crime

  • ഫ്ളോറിഡയില്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍

    ടാംപ(ഫ്ളോറിഡ): യു.എസില്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രി 11.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നായിരുന്നു വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെത്തിയത്. തുടര്‍ന്ന് നടത്താറുള്ള പതിവ് പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ ഫ്ളോറിഡ പൊലീസിനെ വിവരം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജെറ്റ്ബ്ലൂ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഹൃദയഭേദകമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എങ്ങനെയാണ് സംഭവം നടന്നതെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ അധികൃതരുമായി സഹകരിക്കും. മരിച്ചവര്‍ എങ്ങനെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത് എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ് എന്ന് ജെറ്റ്ബ്ലൂ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല എന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ ക്രിസ്മസ് ദിനത്തില്‍ ചിക്കാഗോയില്‍ നിന്ന് ഹവായിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

    Read More »
  • വയനാട്ടില്‍ റിസോര്‍ട്ടിനു സമീപം പുരുഷനും സ്ത്രീയും തൂങ്ങി മരിച്ച നിലയില്‍

    വയനാട്: വൈത്തിരിയില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ റിസോട്ടിന്റെ പരിസരത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓര്‍ക്കിഡ് ഹൗസില്‍ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിന്‍സി (34) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇന്നു രാവിലെയാണ് റിസോര്‍ട്ടിലെ ജീവനക്കാര്‍ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • ഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ചു; വീട്ടമ്മ ഭിക്ഷക്കാരനൊപ്പം ഒളിച്ചോടി

    ലഖ്‌നൗ: തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. രാജേശ്വരി (36) എന്ന സ്ത്രീയാണ് പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം പോയത്. യുവതിയുടെ ഭര്‍ത്താവ് രാജു (45) പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 87 പ്രകാരം കേസെടുത്ത പോലീസ് യുവതിക്കായി തിരച്ചില്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയില്‍ പറയുന്നത് പ്രകാരം; ഭാര്യ രാജേശ്വരിക്കും ആറുമക്കള്‍ക്കും ഒപ്പം ഹര്‍ദോയ് ജില്ലയിലെ ഹര്‍പല്‍പുരിലാണ് രാജു താമസിച്ചിരുന്നത്. പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് എന്നയാളുമായി രാജേശ്വരി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇരുവരും ഫോണില്‍ സംസാരിക്കാനും ആരംഭിച്ചു. ജനുവരി മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ രാജേശ്വരി മകള്‍ ഖുഷ്ബുവിനോട് ചന്തയിലേക്ക് എന്നുപറഞ്ഞാണ് വീടുവിട്ടത്. വൈകുന്നേരമായിട്ടും രാജേശ്വരി തിരിച്ചുവരാതിരുന്നതോടെ രാജു അവരെ അന്വേഷിച്ചിറങ്ങി. എന്നാല്‍ യുവതിയെ എവിടെയും കണ്ടെത്താനായില്ല. വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ താന്‍ എരുമയെ വിറ്റുകിട്ടിയ വകയില്‍…

    Read More »
  • 13കാരിയെ ഗര്‍ഭിണിയാക്കി, ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; പിതാവിന് മരണംവരെ തടവ്

    കണ്ണൂര്‍: 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ സംഭവത്തിലാണു പ്രവാസിയായ പിതാവിനു മരണംവരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷ വിധിച്ചത്. 2 വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പില്‍ 47 വര്‍ഷം തടവുമാണു ശിക്ഷ. 2019 മുതല്‍ ഇയാള്‍ മകളെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ സമീപത്തുള്ള 15കാരന്റെ പേര് മകളെക്കൊണ്ട് പിതാവ് പറയിപ്പിച്ചു. പൊലീസ് അന്വേഷണത്തില്‍ പിതാവാണു പ്രതി എന്ന് കണ്ടെത്തി. റിമാന്‍ഡിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി വിദേശത്തേക്കു പോയി. കഴിഞ്ഞ ജൂലൈയില്‍ കേസ് വിധി പറയേണ്ടതായിരുന്നു എങ്കിലും പ്രതി സ്ഥലത്തില്ലാതിരുന്നതിനാല്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം ഇയാള്‍ സ്ഥലത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് ഇന്നു വിധി പറഞ്ഞത്. പ്രതിക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.…

    Read More »
  • നാട്ടുക്കൂട്ടം നാടുകടത്തിയ യുവാവ് രാത്രി കാമുകിയുടെ വീട്ടിലെത്തി; ഇരുവരേയും വീട്ടുകാര്‍ കഴുത്തുഞെരിച്ച് കൊന്നു

    ലഖ്നൗ: ഉത്തര്‍പ്രദേശ് ലളിത്പുരില്‍ പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന്‍ കുശവാഹ(22), കാമിനി സാഹു(19) എന്നിവരെ കാമിനിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബിഗയിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം നടന്നത്. മിഥുനുമായുള്ള കാമിനിയുടെ പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടില്‍ അംഗീകരിച്ചിരുന്നില്ല. ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പഞ്ചായത്ത് ചര്‍ച്ചയില്‍ പെണ്‍കുട്ടി വിവാഹിതയാകുന്നതുവരെ മിഥുന്‍ ഗ്രാമംവിട്ട് പുറത്ത് താമസിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം തൊട്ടടുത്ത ഗ്രാമത്തില്‍ തന്റെ അമ്മാവന്റെ കൂടെയാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകി മിഥുന്‍ പെണ്‍കുട്ടിയെ കാണാനെത്തുമായിരുന്നു. കാമിനിയുടെ കുടുംബത്തിന് ഈ സന്ദര്‍ശനങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ജനുവരി ഒന്നിന് പെണ്‍കുട്ടിയുടെ ജന്മദിനമായതിനാല്‍ മിഥുന്‍ വരുമെന്ന് അവര്‍ ഉറപ്പിച്ചു. പ്രതീക്ഷ തെറ്റിക്കാതെ വീട്ടിലെത്തിയ മിഥുനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടുകയും കൈകള്‍…

    Read More »
  • റിജിത്ത് വധക്കേസില്‍ BJP – RSS പ്രവര്‍ത്തകരായ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം; ശിക്ഷാവിധി 19 വര്‍ഷത്തിനുശേഷം

    കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി-3 ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഒമ്പത് ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആകെ 10 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ഒരാള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചുണ്ടയിലും പരിസരത്തുമുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി. 2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ശാഖ…

    Read More »
  • കര്‍ണാടക ബസില്‍ കോട്ടയം യുവതിക്കുനേരെ ലൈംഗികാതിക്രമം, മലപ്പുറം സ്വദേശി പിടിയില്‍

    കോഴിക്കോട്: കര്‍ണാടക ആര്‍ടിസി ബസിനുള്ളില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായതായി പരാതി. സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റിലായി. ഈശ്വരമംഗലം സ്വദേശി മുസ്തഫയെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശിനിയായ യുവതിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. എറണാകുളത്തുനിന്ന് കോഴിക്കോടുവഴി കര്‍ണാടകയിലെ ഹാസനിലേയ്ക്ക് പോകുന്ന ബസിനുള്ളിലാണ് അതിക്രമം നടന്നത്. ഇടപ്പാടിനും കോഴിക്കോടിനും ഇടയില്‍ വച്ചായിരുന്നു സംഭവം. ബസില്‍വച്ച് നിരന്തരം ഇയാള്‍ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി കണ്ടക്ടറെ വിവരമറിയിച്ചു. ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യുവതി നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്.

    Read More »
  • ദുരൂഹം: ചോറ്റാനിക്കരയിൽ 20 വർഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്‌ജിൽ മനുഷ്യന്റെ അസ്ഥികൂടം

        എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ 20 വർഷത്തിൽ ഏറെയായി ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചോറ്റാനിക്കര എരുവേലി പാലസ് സ്ക്വയറിന് സമീപമുള്ള മംഗലശ്ശേരി വീടെന്നറിയപ്പെടുന്ന ഈ വസ്തു കൊച്ചിയിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹം വർഷങ്ങളായി ഇവിടെ താമസമില്ല. പുതുവത്സരത്തോടനുബന്ധിച്ച് സാമൂഹ്യവിരുദ്ധർ ഈ വീട്ടിൽ മദ്യപാനം നടത്തിയതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൈവിരലുകൾ, കാൽവിരലുകൾ, തലയോട്ടി എന്നിവ പ്രത്യേക കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. അസ്ഥികൂടം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എത്ര വർഷം പഴക്കമുണ്ടെന്നും അറിയില്ല. വർഷങ്ങളായി ആൾത്താമസമില്ലാത്ത ഈ വീട് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് മെമ്പറുടെ കൂടി ആവശ്യപ്രകാരമാണ് പൊലീസ് ഈ വീട്ടിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ നടത്തിയ പരിശോധനയിലാണ്…

    Read More »
  • ദുബായിയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വീട്ടുജോലിക്കാരിയായിരുന്ന യുവതി അറസ്റ്റില്‍

    ആലപ്പുഴ: ദുബായില്‍ വീട്ടുജോലിക്ക് എത്തിയശേഷം എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ദുബായിലെ അല്‍വര്‍ക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കാലത്താണ് അതിക്രമം. സംഭവത്തില്‍ പുന്നപ്ര പുതുവല്‍ വീട്ടില്‍ ജ്യോതിയാണ് അറസ്റ്റിലായത്. 2021 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ആലപ്പുഴ സ്വദേശികളായ പ്രവാസികളുടെ വീട്ടില്‍ ജ്യോതി ജോലി ചെയ്തത്. ഈ കാലത്ത് 8 വയസ്സുകാരിയെ യുവതി പ്രകൃതിവിരുദ്ധ പീഡനത്തിനിരക്കിയെന്നാണ് പരാതി. പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • കാറിടിച്ച് ബൈക്ക് യാത്രിക മരിച്ച സംഭവം; നിര്‍ത്താതെ പോയ വാഹനം പിടികൂടി

    കൊച്ചി: ആലുവയില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പിടികൂടി. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആലുവ തുരുത്ത് വാടക്കല്‍വീട്ടില്‍ ഷേര്‍ളി തോമസ് (63) അപകടത്തില്‍ മരണപ്പെട്ടിരുന്നു. കലൂരില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ ജോഷിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഡിസംബര്‍ 31ന് രാത്രി 10.45 ഓടെ തോട്ടുമുഖം മാര്‍വര്‍ കവലയ്ക്ക് സമീപത്ത് വച്ചാണ് അപകടം സംഭവിക്കുന്നത്. പുതുവത്സര കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സഹോദരന്‍ സില്‍വിയ്ക്ക് ഒപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേയാണ് ഇവരുടെ വാഹനത്തില്‍ കാര്‍ ഇടിക്കുന്നത്. ശേഷം വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു. ആലുവ പോലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിക്കുന്നത്. ചികിത്സയിലിരിക്കേ ഡിസംബര്‍ രണ്ടിനാണ് ഷേര്‍ളി മരണപ്പെടുന്നത്. വാഹനം ഇടിച്ചയുടനെ ഷേര്‍ളിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കളും ആരോപണം ഉന്നിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കാര്‍ കണ്ടെത്താനായത്. നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ജോഷിയെ ചോദ്യം ചെയ്ത് വരികയാണ്.

    Read More »
Back to top button
error: