ആലപ്പുഴ: വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ അജ്ഞാതന്‍ ജനലില്‍ കെട്ടിയിട്ട് ആക്രമിച്ചെന്നു പരാതിപ്പെട്ട വീട്ടമ്മയെ കലവൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാര്‍ഡ് കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ ജോണ്‍കുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഇവരെ മുഖംമൂടി ധരിച്ചെത്തിയ അക്രമി കുടയ്ക്ക് അടിക്കുകയും വായില്‍ തുണി തിരുകി കയ്യും കാലും കെട്ടിയിടുകയും ചെയ്തിരുന്നു. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തങ്കമ്മയുടെ മരണം.