ഇടുക്കി: മറയൂര്‍ കൂടവയലില്‍ കമുകിന്‍തോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു യുവാക്കളെ പിടികൂടി. മറയൂര്‍ നാഗര്‍ പള്ളം സ്വദേശി രാജ (37), തിരുനെല്‍വേലി ഇടയ്ക്കല്‍ യാദവര്‍ സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈന്‍ (23) എന്നിവരാണ് പിടിയിലായത്.
ജനുവരി നാലിന് കൂടവയല്‍ ആരോണ്‍ തമ്പി രാജിന്റെ കൃഷിയിടത്തില്‍നിന്ന് 120 കിലോ അടയ്ക്ക ചാക്കില്‍ക്കെട്ടി കടത്തുന്നതുകണ്ട ആരോണ്‍ പിന്‍തുടര്‍ന്നെങ്കിലും ചാക്കുപേക്ഷിച്ച് രണ്ടുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. രാജയെ പിടികൂടിയെങ്കിലും സെയ്ദ് ഓടിരക്ഷപ്പെട്ടു.
മറയൂര്‍ പോലീസില്‍ വിവരമറിയിച്ച് പ്രതിയെ കൈമാറി. മറയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സെയ്ദ് ചാണകക്കുഴിയില്‍ വീണു. ഇവിടെനിന്ന് പിടികൂടുകയായിരുന്നു. രാജ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.