വയനാട്: വൈത്തിരിയില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ റിസോട്ടിന്റെ പരിസരത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓര്‍ക്കിഡ് ഹൗസില്‍ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിന്‍സി (34) എന്നിവരാണ് മരിച്ചത്.
ഇന്നലെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇന്നു രാവിലെയാണ് റിസോര്‍ട്ടിലെ ജീവനക്കാര്‍ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.