CrimeNEWS

ഫ്ളോറിഡയില്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍

ടാംപ(ഫ്ളോറിഡ): യു.എസില്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച രാത്രി 11.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നായിരുന്നു വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെത്തിയത്. തുടര്‍ന്ന് നടത്താറുള്ള പതിവ് പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ ഫ്ളോറിഡ പൊലീസിനെ വിവരം അറിയിച്ചു.

Signature-ad

സംഭവവുമായി ബന്ധപ്പെട്ട് ജെറ്റ്ബ്ലൂ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഹൃദയഭേദകമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എങ്ങനെയാണ് സംഭവം നടന്നതെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ അധികൃതരുമായി സഹകരിക്കും. മരിച്ചവര്‍ എങ്ങനെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത് എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ് എന്ന് ജെറ്റ്ബ്ലൂ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല എന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ ക്രിസ്മസ് ദിനത്തില്‍ ചിക്കാഗോയില്‍ നിന്ന് ഹവായിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: