![](https://newsthen.com/wp-content/uploads/2023/01/judgement.jpg)
പാരീസ്: മകള്‍ക്ക് തന്റെ ഭര്‍ത്താവിന്റെ ഛായ വന്നതിന്റെ ദേഷ്യത്തില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ. ഫ്രാന്‍സിലാണ് സംഭവം. 54കാരിയായ സാന്‍ഡ്രിന്‍ പിസ്സാര എന്ന സ്ത്രീയാണ് 13 കാരിയായ മകള്‍ക്ക് ഭക്ഷണം നല്‍കാതെ പൂട്ടിയിട്ട് കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ പിസ്സാരയെ 20 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. അമാന്‍ഡൈന്‍ എന്ന 13കാരിയ്ക്കാണ് അമ്മയുടെ പൈശാചികമായ പെരുമാറ്റം കാരണം ജീവന്‍ നഷ്ടമായത്.
മോണ്ട് ബ്‌ളാങ്ക് എന്ന ഗ്രാമത്തില്‍ ജനാലകളില്ലാത്തൊരു മുറിയില്‍ സാന്‍ഡ്രിന്‍ കുട്ടിയെ പൂട്ടിയിട്ടിരുന്നു. ഭാരക്കുറവും പേശികളുടെ ബലക്കുറവും മൂലമാണ് കുട്ടി മരിച്ചത്. മരണസമയത്ത് കുട്ടിയുടെ മുഖമാകെ നീരുവന്ന് വീര്‍ത്തിരുന്നു. പല്ലുകള്‍ നഷ്ടമായിരുന്നു. ശരീരത്തില്‍ അണുബാധയോടെയുള്ള മുറിവുണ്ടായിരുന്നു. വെറും 28 കിലോ ആയിരുന്നു ഭാരം. പെണ്‍കുട്ടിയ്ക്ക് ഈറ്റിംഗ് ഡിസോര്‍ഡര്‍ ഉണ്ടായിരുന്നതായാണ് അമ്മ സംഭവത്തില്‍ മൊഴി നല്‍കിയത്. പഞ്ചസാരയും പഴങ്ങളും പ്രോട്ടീന്‍ ഡ്രിങ്കും കഴിച്ചശേഷം ഛര്‍ദ്ദിച്ചതായും ഇതിനുശേഷം മകള്‍ മരിച്ചതായുമാണ് സാന്‍ഡ്രിന്‍ നല്‍കിയ മൊഴി.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
സാന്‍ഡ്രിന്‍ കുട്ടിയെ ഇടിക്കുകയും തൊഴിക്കുകയും മുടി വലിച്ചെടുക്കുകയും ചെയ്തതായാണ് വ്യക്തമായത്. കുട്ടിയ്ക്ക് അച്ഛന്റെ ഛായയുണ്ട് എന്നത് മാത്രമാണ് ആക്രമണ കാരണം. മൂന്ന് വിവാഹങ്ങളില്‍ എട്ട് മക്കളാണ് സാന്‍ഡ്രിനുള്ളത്. കുട്ടിയുടെ സഹരക്ഷാകര്‍ത്താവായ ഇവരുടെ മുന്‍ പങ്കാളിയ്ക്കും കോടതി പരോളില്ലാതെ 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.