![](https://newsthen.com/wp-content/uploads/2025/01/sherin.jpg)
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകാനുള്ള സാധ്യത കുറവ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം രാജ്ഭവന്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നും സൂചനയുണ്ട്. ചില സമ്മര്‍ദ്ദങ്ങള്‍ അടക്കം ഈ ഫയല്‍ രാജ്ഭവനില്‍ എത്തിയതില്‍ നിര്‍ണ്ണായകമായി. ആര്‍ലേക്കര്‍ എന്തു തീരുമാനിക്കുമെന്നതാണ് നിര്‍ണ്ണായകം. ഷാരോണ്‍ വധക്കേസും ഗ്രീഷ്മയുടെ കൊലക്കയറും ചര്‍ച്ചയാകുന്ന അതേ സമയത്താണ് ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം.
ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതല്‍ അനുവദിക്കുന്നതിന് ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കാന്‍ മാത്രമാണ് മന്ത്രിസഭായോഗം തീരുമാനം. കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ ഓഗസ്ത് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടി. ഇതില്‍ രാജ്ഭവന്‍ അന്തിമ തീരുമാനം എടുക്കട്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഉപദേശക സമിതിയുടെ ശുപാര്‍ശ കിട്ടിയതു കൊണ്ട് ഫയല്‍ മുമ്പോട്ട് നീക്കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഈ ഫയലില്‍ തീരുമാനം എടുക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദവും ചെലുത്തില്ല. നിയമവശങ്ങള്‍ നോക്കി ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കും. ഒരു ഘടക കക്ഷി സമ്മര്‍ദ്ദമാണ് ഈ ഫയലിന് പിന്നിലെന്നാണ് സൂചന. അതു പരിഗണിച്ചാണ് മന്ത്രിസഭയുടെ അനുമതി. ബ്രൂവറി അടക്കമുള്ള വിഷയങ്ങള്‍ ഇടതുപക്ഷത്ത് നിര്‍ണ്ണായക ചര്‍ച്ചയാകാനിരിക്കുമ്പോള്‍ ആരേയും പിണക്കാന്‍ സര്‍ക്കാരും സിപിഎമ്മും ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് അസാധാരണ ഫയലില്‍ അസാധാരണ തീരുമാനം സര്‍ക്കാര്‍ എടുത്തത്. പക്ഷേ വിട്ടയയ്ക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി അനിവാര്യതയാണ്. അമേരിക്കയ്ക്ക് പറക്കാനാണ് ഷെറിന്‍ ആഗ്രഹിക്കുന്നതെന്നാണ് സൂചന. അതിന് പക്ഷേ ഗവര്‍ണറുടെ അനുമതി അനിവാര്യതയാണ്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
ഷെറിന്റെ ശിക്ഷ 14 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇളവ് മന്ത്രി പരിഗണിച്ചത്. 2009 നവംബര്‍ ഏഴിനാണ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകന്റെ ഭാര്യയായിരുന്നു ഷെറിന്‍. കാരണവരുടെ കുടുംബത്തോട് അടക്കം അഭിപ്രായം തേടി വേണമായിരുന്നു സര്‍ക്കാര്‍ തീരുമാനം എടുക്കേണ്ടി ഇരുന്നത്. എന്നാല്‍ ഇത്തരത്തിലൊന്ന് ഉണ്ടായിട്ടില്ലെന്നാണ് സൂചന. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. ഷെറിന്‍ ആയിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിനും ആണ്‍സുഹൃത്തും ചേര്‍ന്ന് കാരണവരെ കൊലപ്പെടുത്തുകയായിരുന്നു.
കാരണവരുടെ ശാരീരിക വെല്ലുവിളികളുള്ള ഇളയമകന്‍ ബിനു പീറ്ററെ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായിരുന്നു ഷെറിന്‍ വിവാഹം കഴിച്ചത്. 2001 ലായിരുന്നു വിവാഹം. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ വഴിവിട്ടബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭര്‍ത്തൃപിതാവ് വധിക്കപ്പെട്ടു. അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും വഴി ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്.
ജയില്‍ ജീവിതത്തിനിടെ നിരവധി വിവാദങ്ങള്‍ ഷെറിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. ജൂണ്‍ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ഇതെല്ലാം വിവിധ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ സമാനമായ സൗകര്യങ്ങള്‍ ഷെറിന് ജയിലില്‍ കിട്ടിയെന്നും ആരോപണമുണ്ടായിരുന്നു. ഇങ്ങനെ ജയില്‍വാസ കാലത്ത് നിരവധി വിവാദങ്ങളുണ്ടാക്കിയ ഷെറിനാണ് നല്ല നടപ്പിന്റെ ആനുകൂല്യം കിട്ടുന്നത്. നേരത്തെയും ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടായിരുന്നു.
സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോളാണ്. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍. ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്.
ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. ജയില്‍ ജീവനക്കാരോടും സഹതടവുകാരോടും മോശമായി പെരുമാറിയതതിനാണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്. പരാതികള്‍ നിലനില്‍ക്കേ തന്നെ ഷെറിനെ വീണ്ടും അട്ടക്കുളങ്ങരയിലേക്ക് തിരിച്ചുകൊണ്ടുവന്നതും ചര്‍ച്ചകളില്‍ എത്തി. കൊലക്കേസ് പ്രതിയായ ഷെറിന് ജയിലിനുള്ളില്‍ സുഖസൗകര്യങ്ങളൊരുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് 2017ല്‍ മറ്റൊരു ജയില്‍ മാറ്റം കൂടി നടന്നത്. ജയില്‍ സൂപ്രണ്ടിനോടും സഹതടവുകാരോടും മോശമായി പെരുമാറിയത് കൂടാതെ പരോളിറങ്ങാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും പിടിക്കപ്പെട്ടതോടെയാണ് ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്നും വിയ്യൂര്‍ വനിതാ ജയിലേക്ക് മാറ്റിയത്. ഇവിടെയും ഷെറിനും ജീവനക്കാരുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായി. സന്ദര്‍ശകരുമായി സംസാരിക്കാന്‍ കൂടതല്‍ സമയമെടുക്കുന്നതും ജയില്‍ ചിട്ടകള്‍ പാലിക്കാത്തതുമായിരുന്നു കാരണം. ഷെറിന് അടുക്കള ജോലി കൊടുത്തപ്പോള്‍ ഉന്നതസമ്മദ്ദം വന്ന് ഒഴിവാക്കി.
ജയിലില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നവരെ വീണ്ടും കണ്ണൂരിക്കാണ് മാറ്റുന്നത്. പക്ഷെ ഇവിടെ മറിച്ചാണ് സംഭവിച്ചത്. ഷെറിന്റെ അപേക്ഷ പരിഗണിച്ച് വീണ്ടും അട്ടക്കുളങ്ങരയിലേക്ക് മാറ്റുകയായിരുന്നു. ഷറിന്റെ അപേക്ഷ ജയില്‍ ആസ്ഥാനത്ത് എത്തിയതോടെ ശരവേഗതിയിലാണ് ഫയലുകള്‍ നീങ്ങിയതെന്നാണ് ജീവനക്കാരുടെ ഇടയിലെ ആക്ഷേപം. അട്ടക്കുങ്ങര വനിതാ ജയില്‍ സൂപ്രണ്ട് അനുകൂല റിപ്പോര്‍ട്ടും നല്‍കി. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയതെന്നാണ് ആരോപണം. ജയില്‍ മേധാവി ഉത്തരവിറക്കിയ ഉടന്‍ ഷെറിന്‍ തലസ്ഥാനത്തെത്തി. പല തടവുകാരും അപക്ഷ നല്‍കി മാസങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ഷെറിന്റെ കാര്യത്തില്‍ അന്ന് വേഗത്തില്‍ തീരുമാനമെടുത്ത്. ഷെറിന് അടിക്കടി അടിയന്തര പരോള്‍ കിട്ടുന്നതിനു പിന്നിലും ചില ഉദ്യോഗസ്ഥരും ഇടെപെലടുണ്ടെന്ന് ഇന്റലിജന്‍സ് തന്നെ നേരെത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് കണ്ണൂര്‍ ജയിലിലേക്കും മാറ്റി. അതീവ രഹസ്യമായി ജയില്‍ ഉപദേശക സമിതിയെ കൊണ്ട് തീരുമാനം എടുപ്പിക്കാനായിരുന്നു ഇതെന്നും ആരോപണമുണ്ട്.
ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കാരണവരുടെ മകനുമായി കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി. ഭാസ്‌കരക്കാര്‍ണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കൊമൊപ്പമായിരുന്നു താമസം. അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്നങ്ങളാരംഭിച്ചു. പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം നാട്ടിലേക്കു മടങ്ങി. 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി. പിന്നീടാണ് കൊലയിലേക്ക് കാര്യങ്ങളെത്തിയത്. ചെറിയനാട്ടെ കാരണവേഴ്‌സ്വില്ല ഇന്ന് അനാഥമാണ്. ഷെറിന്റെ മകന്‍ അന്നത്തെ നാലുവയസ്സുകാരന്‍ ഇന്നു മുതിര്‍ന്ന കുട്ടിയായി. മകനെയും ബിനുവിനെയും സഹോദരങ്ങള്‍ അമേരിക്കയിലേക്കു കൊണ്ടുപോയി. മകനൊപ്പം കഴിയാന്‍ ഷെറിന്‍ അമേരിക്കയിലേക്ക് പോകുമോ എന്നതാണ് ഇനി അറിയാനുള്ളത്. അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഭാസ്‌കരക്കാരണവരുടെ സാന്നിധ്യത്തില്‍പോലും കാരണവേഴ്‌സ് വില്ലയില്‍ അപരിചിതരെത്തി.
ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.