CrimeNEWS

സഹപാഠിയായ പെണ്‍കുട്ടിയോട് പ്രതികാരം; പീഡിപ്പിച്ചു കൊല്ലാന്‍ 100 രൂപയുടെ ക്വട്ടേഷന്‍!

മുംബൈ: കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് പ്രതികാരം തീര്‍ക്കാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് 100 രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഏഴാം ക്ലാസുകാരന്‍. വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

പുണെയിലെ ദൗണ്ഡില്‍ പ്രോഗസ് കാര്‍ഡില്‍ വ്യാജ ഒപ്പിട്ടത് ക്ലാസ് ടീച്ചറെ അറിയിച്ചതില്‍ പ്രകോപിതനായ വിദ്യാര്‍ഥി പീഡിപ്പിച്ചു കൊലപ്പെടുത്താനാണ് നിര്‍ദേശിച്ചത്. എന്നാല്‍, ക്വട്ടേഷന്‍ ലഭിച്ച വിദ്യാര്‍ഥി വിവരം അധ്യാപകരെ അറിയിച്ചതോടെ പദ്ധതി പൊളിഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതോടെ പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്.

Back to top button
error: