CrimeNEWS

അമ്മയുടെ കാമുകനെ കുത്തി ‘കുടല്‍മാല പുറത്തിട്ട്’ ആണ്‍മക്കള്‍; വീട്ടിയത് അച്ഛനേറ്റ അപമാനത്തിന് പ്രതികാരം

ഗാന്ധിനഗര്‍: അമ്മയുടെ കാമുകനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ആണ്‍മക്കള്‍. കൊലപ്പെടുത്തിയതു കൂടാതെ ആ വ്യക്തിയുടെ കുടല്‍മാല നുറുക്കി വലിച്ചെറിയുകയും ചെയ്താണ് പ്രതികാരം തീര്‍ത്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജനുവരി 26 നാണ് സംഭവം നടന്നത്. അമ്പത്തിമൂന്നുകാരനായ രത്തന്‍ജി ഠാക്കുര്‍ ആണ് കൊല്ലപ്പെട്ടത്. രത്തന്‍ജിയുമായുള്ള അമ്മയുടെ പ്രണയബന്ധം തങ്ങളുടെ പിതാവിനെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നുള്ള തോന്നലാണ് മക്കളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ രത്തന്‍ജി ഠാക്കൂര്‍ സഹത്തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. സഞ്ജയ് ഠാക്കുര്‍ (27), ജയേഷ് ഠാക്കുര്‍ (23) എന്നിവരെ പോലീസ് കസ്റ്റഡിലെടുത്തു. ഇവര്‍ ഇരുമ്പുദണ്ഡ് കൊണ്ട് രത്തന്‍ജിയെ അടിച്ച് നിലത്തിട്ട ശേഷം വയറ്റില്‍ തുരുതുരെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Signature-ad

പ്രതികളുടെ അമ്മയുമായി രത്തന്‍ജിയ്ക്ക് വര്‍ഷങ്ങളായി അടുപ്പമുണ്ട്. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പാണ് മക്കള്‍ക്ക് രത്തന്‍ജിയോടുള്ള പ്രതികാരത്തിന് കാരണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രത്തന്‍ജിയെ പ്രതികള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അയാളുടെ മകന്‍ അജയ് പറഞ്ഞതായി എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ മൊബൈല്‍ കേന്ദ്രീകരിച്ചേ നടത്തിയ അന്വേഷണത്തിലാണ് പോലീസ് മണിക്കൂറുകള്‍ക്ക് ശേഷം പിടികൂടിയത്.

Back to top button
error: