Crime
-
അന്ധവിശ്വാസത്തിനും കൂടോത്രങ്ങള്‍ക്കും അടിമ; ആരും സന്തോഷിക്കുന്നത് ഇഷ്ടമല്ലാത്ത കൊടും ക്രമിനല്‍
പാലക്കാട്: അന്ധവിശ്വാസങ്ങള്‍ക്കും കൂടോത്രങ്ങള്‍ക്കും അടിമയായിരുന്നു കൊടും ക്രമിനലായ ചെന്താമര. സജിതയെ കൊല്ലാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. ചെന്താമരയുടെ ഭാര്യയും മക്കളും പിണങ്ങിപ്പോയത് സജിതയും അയല്‍വാസിയായ പുഷ്പയും ചേര്‍ന്ന് കൂടോത്രം ചെയ്തിട്ടാണെന്ന് ചെന്താമര വിശ്വസിച്ചു. കൂടോത്രം ചെയ്യാന്‍ അവര്‍ക്ക് കൂട്ടുനിന്നത് സജിതയുടെ ഭര്‍ത്താവ് സുധാകരനാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി അന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതം ഇല്ലാതാക്കിയത് ഇവര്‍ മൂന്നുപേരുമാണെന്നായിരുന്നു അയാളുടെ വിശ്വാസം. അതിന്റെ പകയായിരുന്നു നാടിനെ നടുക്കിയ അരുകൊലയിലേക്ക് നയിച്ചത്. സ്ഥിരമായി മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്ന ചെന്താമര ഭാര്യയുമായി സ്ഥിരം വഴക്കിടുമായിരുന്നു. ഭാര്യയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. ഇതു സഹിക്കവയ്യാതെയാണ് 2019ല്‍ ഭാര്യ പിണങ്ങിപ്പോയത്. അയല്‍വാസികള്‍ കൂടോത്രം വച്ചെന്ന കഥ ഭാര്യ അറിഞ്ഞിരുന്നില്ല. അവര്‍ പിണങ്ങിപ്പോയതോടെ, നാട്ടിലുള്ള ആരും സന്തോഷിക്കുന്നത് ചെന്താമരയ്ക്കു സഹിക്കാന്‍ പറ്റിയിരുന്നില്ല. രണ്ടുപേര്‍ കൂടി നിന്ന് എന്തെങ്കിലും സംസാരിച്ചു ചിരിക്കുന്നതു കണ്ടാല്‍ അത് അയാളെക്കുറിച്ചാണെന്ന് കരുതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് അത് അയല്‍ക്കാരുമായുള്ള പരസ്യമായ വഴക്കിലേക്കും കൈയേറ്റങ്ങളിലേക്കും നയിച്ചു. അതിന്റെ…
Read More » -
വസ്തു തരംമാറ്റുന്നതിന് 5000 രൂപ കൈക്കൂലി; തിരുവനന്തപുരത്ത് വില്ലേജ് ഓഫീസര്‍ പിടിയില്‍
തിരുവനന്തപുരം: വസ്തു തരം മാറ്റുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ ഡി വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. വില്ലേജ് ഓഫീസിന് സമീപത്തുവച്ച് കൈക്കൂലി വാങ്ങവെ വിജയകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരില്‍ പഴയകുന്നുമ്മേല്‍ വില്ലേജ് പരിധിയില്‍പെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലെയും നടപടികള്‍ക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയല്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസില്‍ എത്തിയെങ്കിലും, വില്ലേജ് ഓഫീസര്‍ കളക്ടറേറ്റിലേക്ക് റിപ്പോര്‍ട്ട് സഹിതം മടക്കി അയച്ചിരുന്നില്ല. വിവരം അന്വേഷിച്ച് വെള്ളിയാഴ്ച വില്ലേജ് ഓഫീസില്‍ എത്തിയ പരാതിക്കാരനില്‍ നിന്നും വില്ലേജ് ഓഫീസറായ വിജയകുമാര്‍ 2000 രൂപ കൈക്കൂലി വാങ്ങി. ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരില്‍ കണ്ടപ്പോള്‍ 5000…
Read More » -
51 കാരിയെ കൊലപ്പെടുത്തിയത് 29 കാരനായ ഭര്‍ത്താവ്; കേസ് കേള്‍ക്കുന്നത് ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച ജഡ്ജി
തിരുവനന്തപുരം: ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരി ശാഖകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ല കോടതി ഇന്നലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഷാരോണ്‍ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും നിര്‍ണ്ണായക വിധി പ്രഖ്യാപിച്ച ജില്ലാ ജഡ്ജി എ. എം. ബഷീര്‍ മുമ്പാകെയാണ് ശാഖകുമാരിയുടെ കേസ് വിചാരണ നടക്കുന്നത്. കൊലപാതകം ചെയ്യാന്‍ ഉപയോഗിച്ച ഇലക്ട്രിക് വയറുകളും ഭര്‍ത്താവ് അരുണിന്റെ വസ്ത്രങ്ങളും ശാഖകുമാരി ധരിച്ചിരുന്ന വസ്ത്രങ്ങളും കോടതിയില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാലപുത്തന്‍വീട്ടില്‍ ഫിലോമിനയുടെ മകള്‍ ശാഖ കുമാരി (51) 2020 ഡിസംബര്‍ 25നാണ് കൊലപ്പെട്ടത്. പ്രായത്തില്‍ കുറവായിരുന്ന ബാലരാമപുരം സ്വദേശി അരുണ്‍ (29) സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണു ബന്ധുക്കളുടെ ആരോപണം. സംഭവം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അരുണ്‍ അയല്‍ക്കാരെ അറിയിച്ചത്. ആള്‍ക്കാര്‍ എത്തിയപ്പോള്‍ ശാഖ വീടിന്റെ ഹാളില്‍ മരിച്ച നിലയില്‍ നിലത്തു കിടക്കുകയായിരുന്നു. തറയില്‍ രക്തവും കാണപ്പെട്ടു. അലങ്കാരത്തിനായി മീറ്റര്‍ ബോര്‍ഡില്‍ നിന്നെടുത്ത വൈദ്യുത വയറുകളും ഉണ്ടായിരുന്നു. ശാഖയുടെ അമ്മ…
Read More » -
പത്തനംതിട്ടയില്‍ അതിഥിതൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പിന്തുടര്‍ന്നെത്തി മോചിപ്പിച്ച് ഭര്‍ത്താവ്, നാട്ടുകാരായ രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട: അതിഥിതൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോന്നി മങ്ങാരം സ്വദേശികളായ അനില്‍കുമാര്‍ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. ഐരവണില്‍ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ 14-ന് രാത്രി അവരുടെ വീട്ടില്‍കയറി അനില്‍കുമാര്‍ ബലമായി പിടിച്ചിറക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. സംഭവം അറിഞ്ഞ ഭര്‍ത്താവ് സഞ്ജയ് മണ്ഡല്‍ എത്തി ഭാര്യയെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം കോന്നി നാരായണപുരം മാര്‍ക്കറ്റിന് സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ സഞ്ജയ് മണ്ഡലിനെ അനില്‍കുമാറും ശിവപ്രസാദും ചേര്‍ന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുവരേയും പിടികൂടി പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പീഡനശ്രമം അറിയുന്നത്.
Read More » -
വ്യക്തിവൈരാഗ്യം, മകന്റെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ചു; അച്ഛന്റെ കൂട്ടാളിയും പിടിയില്‍
വയനാട്: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പച്ചക്കറി കടയില്‍ കഞ്ചാവ് വെച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണാടക എച്ച്ഡി കോട്ട കെ.ആര്‍ പുര സ്വദേശിയുമായ സദാശിവ (25) ആണ് അറസ്റ്റിലായത്. കേസില്‍ കടയുടമ നൗഫലിന്റെ പിതാവും മുഖ്യപ്രതിയുമായ അബൂബക്കറിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് എക്സൈസ് പിടികൂടിയിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് മകന്റെ പച്ചക്കറിക്കടയില്‍ അച്ഛന്‍ അബൂബക്കറും കൂട്ടാളി സദാശിവയും ചേര്‍ന്ന് കഞ്ചാവ് വെച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂര്‍ റോഡിലുള്ള പിഎ ബനാന എന്ന സ്ഥാപനത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തി 2.095 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെച്ചത്.
Read More » -
പൊല്ലാപ്പ് ഒഴിവാക്കാന്‍ പുലിവാല്‍കല്യാണം! പിന്നാലെ പീഡനം, ഭീഷണി; 37 കാരന്‍ സംവിധായകന്റെ പരാതിയില്‍ 52 കാരി നടിക്കെതിരേ കേസ്
ബംഗളൂരു: മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ച് ഭര്‍ത്താവും സംവിധായകനുമായ ടി.ജെ.ഹര്‍ഷവര്‍ധന്‍ നല്‍കിയ പരാതിയില്‍ കന്നഡ നടി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. 2021ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് 37 വയസ്സുകാരനായ ഹര്‍ഷവര്‍ധനും 52 വയസ്സുകാരിയായ ശശികലയും തമ്മില്‍ പരിചയപ്പെടുന്നത്. ഹര്‍ഷവര്‍ധന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാന്‍ ഇടയാക്കി. എന്നാല്‍, ശശികലയുടെ വിവാഹ വാഗ്ദാനം ഹര്‍ഷവര്‍ധന്‍ നിരസിച്ചു. പിന്നാലെ ശശികല നല്‍കിയ പീഡന പരാതിയില്‍ ഹര്‍ഷവര്‍ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീര്‍പ്പെന്ന നിലയിലാണ് 2022 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിനു ശേഷവും കേസില്‍ കുരുക്കുമെന്നു ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. സ്വകാര്യ സന്ദേശങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശാരീരികമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.
Read More » -
ലോക്കപ്പില്‍ പ്രതി ആവശ്യപ്പെട്ടത് ചിക്കനും ചോറും; ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വൈകിട്ട് നാലിന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന് 35 മണിക്കൂറിനുശേഷമാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെ ബോയന്‍ കോളനിയിലെ വീട്ടിലേക്കുവരുന്ന വഴിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സുധാകരനുമായി തലേ ദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരന്റെ കൊലയിലേക്ക് നയിച്ചതെന്നും ഇയാള്‍ പറഞ്ഞു. തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി. ലോക്കപ്പില്‍ പ്രതി ചിക്കനും ചോറും ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ ചെന്താമര വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. തുറന്ന കോടതിയില്‍ പ്രതിയെ ഹാജരാക്കേണ്ടതില്ലെന്നാണ് തീരുമാനം. പ്രത്യേക അനുമതി…
Read More » -
ചോറ്റാനിക്കരയിലെ വീട്ടില്‍ കഴുത്തില്‍ കയര്‍ മുറുക്കി, അര്‍ധനഗ്‌നയായി യുവതി; പോക്‌സോ അതിജീവിതയുടെ നില ഗുരുതരം, തലയോലപ്പറമ്പ് സ്വദേശിയായ കാമുകന്‍ കസ്റ്റഡിയില്‍
എറണാകുളം: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പോക്‌സോ അതിജീവിതയായ 20 വയസുകാരി ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മര്‍ദനത്തിലാണോ ഗുരുതരമായി പരുക്കേറ്റത് എന്നാണ് സംശയം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് യുവതി ഇപ്പോള്‍. ഞായറാഴ്ച ഉച്ചയോടെയാണ് അടുത്ത ബന്ധു യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നത്. മാതാവ് ഒരു വിവാഹ ചടങ്ങിനു പോയതിനാല്‍ യുവതി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കഴുത്തില്‍ കയര്‍ മുറുകി പരുക്കേറ്റ നിലയിലായിരുന്നു യുവതി. കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. അര്‍ധനഗ്‌നയായയാണ് യുവതി കിടന്നിരുന്നത്. തുടര്‍ന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ ശനിയാഴ്ച രാത്രി തന്നെ യുവതിയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും ക്രൂരമായി…
Read More » -
കാപ്പാ കേസിലെ പ്രതി വീണ്ടും എം.ഡി.എം.എയുമായി പിടിയില്‍
കണ്ണൂര്‍: കാപ്പാ കേസിലെ പ്രതി രണ്ടാമതും MDMA യുമായി പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശനുസരണം ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുഴക്കുന്നു പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നലെ പുലര്‍ച്ചെ തില്ലങ്കേരി ചാളപറമ്പില്‍ സ്വദേശി കിഴക്കോട്ടില്‍ ഹൌസില്‍ ജിനേഷ് (30) 2.7 ഗ്രാം MDMA യുമായി പിടിയിലായത്. KL 58 Y 6412 നമ്പര്‍ മോട്ടോര്‍ സൈക്കിളും പോലീസ് പിടിച്ചെടുത്തു. മട്ടന്നൂര്‍, ഉളിയില്‍ ഭാഗങ്ങളില്‍ വ്യാപകമായി MDMA വില്പന നടത്താറുണ്ടെന്നു പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. കാപ്പ കേസിലെ പ്രതിയായ ജിനേഷ് ഇരിട്ടി പോലീസ് സ്റ്റേഷനിലെ 75 ഗ്രാം MDMA പിടികൂടിയ കേസിലെ പ്രതിയാണ്. മേല്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും MDMA വില്പന തുടരുകയായിരുന്നു. മുഴക്കുന്നു SI വിപിന്‍. എന്‍, ഷാജി, സീനിയര്‍ സിവില്‍…
Read More » -
കൊലയാളി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും: ഭാര്യയെയും മകളെയും മരുമകനെയും കൊല്ലാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തൽ
സ്വന്തം ഭാര്യ ഉൾപ്പെടെ 3 പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ഒളിത്താവളത്തില്‍ നിന്നിറങ്ങി വന്നത് ശേഷിക്കുന്നവരെ കൂടി വകവരുത്താനായിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് സുധാകരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചെന്താമര മൊഴി നല്‍കി. ഒളിവില്‍ കഴിയവെ വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം തേടി പുറത്തേയ്ക്കു വരുമ്പോഴായിരുന്നു പൊലീസിന്റെ വലയിലായത്. കൃത്യം നടന്നതിന് തലേന്ന് സുധാകരനുമായി വാക്കുതര്‍ക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന് സുധാകരന്‍ ചെന്താമരയെ വെല്ലുവിളിച്ചു. ഇതാണ് പെട്ടെന്നുളള ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. ആകെ 6 പേരെ കൊലപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്. 2019 ല്‍ കൊല്ലപ്പെട്ട സജിത, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുധാകരന്‍, ലക്ഷ്മി എന്നിവരായിരുന്നു അതില്‍ 3 പേർ. 2019ല്‍ അയല്‍വാസിയായ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര ജയിലില്‍ പോകുന്നത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ്…
Read More »