Crime

  • നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ആവശ്യം തള്ളി ഹൈക്കോടതി

    കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഭാര്യ മഞ്ജുഷയുടെ അപ്പീലാണു കോടതി തള്ളിയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും പറഞ്ഞായിരുന്നു അപ്പീല്‍ നല്‍കിയത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണു നിലവിലെ അന്വേഷണം നടത്തുന്നതെന്നായിരുന്നു നവീന്റെ കുടുംബത്തിന്റെ ആരോപണം. 2024 ഒക്ടോബര്‍ 15നാണു നവീന്‍ ബാബു മരിച്ചത്. നരഹത്യാ സാധ്യത മുന്‍നിര്‍ത്തി പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ കോടതി ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണു വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നു ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയത്.

    Read More »
  • വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി.അബ്രഹാം മരിച്ച നിലയില്‍; മൃതദേഹം ഫാം ഹൗസില്‍ തൂങ്ങിയ നിലയില്‍

    കൊച്ചി: പ്രമുഖ വൃക്കരോഗ വിദഗ്ധനായ പ്രമുഖ സീനിയര്‍ സര്‍ജന്‍ ഡോ. ജോര്‍ജ് പി.അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശേരിക്കു സമീപം തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനായിരുന്നു. ഫാം ഹൗസില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രായാധിക്യമുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കുറിപ്പില്‍ പറയുന്നു. വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖന്‍ എന്ന നിലയിലാണ് ഡോ. ജോര്‍ജ് പി.അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരമാണ് അനുജനൊപ്പം ഫാം ഹൗസിലെത്തിയത്. പിന്നാലെ അദ്ദേഹത്തെ പറഞ്ഞയച്ചു. രാത്രി വൈകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബ്രഹ്‌മപുരത്ത് ജനിച്ച ഡോ. ജോര്‍ജ് പി.അബ്രഹാം എളംകുളം പളത്തുള്ളില്‍ കൂളിയാട്ട് വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്‍ഫോപാര്‍ക്ക് ഫേസ് 2വിന് അടുത്തുള്ള ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.    

    Read More »
  • അവിഹിത ബന്ധം:  കോന്നിയിൽ യുവാവ് ഭാര്യയെയും കാമുകനെയും വെട്ടിക്കൊന്നു

        കോന്നി: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ട കോന്നിയിൽ യുവാവ് ഭാര്യയെയും രഹസ്യ കാമുകനെയും വെട്ടിക്കൊലപ്പെടുത്തി. കോന്നി  കലഞ്ഞൂർ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന രഹസ്യകാമുകൻ   വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ വാടക വീടിന്‍റെ  മുന്നിലിട്ടാണ് 2 പേരെയും ബൈജു വെട്ടിവീഴ്ത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊലനടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. സുഹൃത്തുക്കളാണ് കൂടല്‍  പൊലീസില്‍ വിവരം അറിയിച്ചത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യ വൈഷ്ണവിയും വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന സംശയത്തിലാണ് ബൈജു  കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ. വീട്ടുവഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ ഇട്ടു വെട്ടുകയായിരുന്നു. തുടർന്ന് വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തി. ഇന്നലെ (ഞായർ) രാത്രി 11…

    Read More »
  • പെണ്‍കുട്ടിയോട് മോശം പെരുമാറ്റമെന്ന് ആരോപണം, വിതുരയില്‍ 16കാരന് ക്രൂരമര്‍ദ്ദനം

    തിരുവനന്തപുരം: നെടുമങ്ങാട് വിതുരയില്‍ 16 കാരനെ സമപ്രായക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പെണ്‍കുട്ടിയോട് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ മാസം 16ന് തൊളിക്കോട് പനയ്‌ക്കോട് മേഖലയിലാണ് സംഭവം. പതിനാറുകാരനെ സുഹൃത്തുക്കളായ മൂന്നുപേര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നവരാണ് മര്‍ദ്ദിച്ചവരില്‍ രണ്ടുപേര്‍. മറ്റൊരാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലമെ മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മയുടെ ഫോണില്‍ കിട്ടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആര്യനാട് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. രക്ഷിതാക്കള്‍ക്കൊപ്പം ഇവരെ വിട്ടയച്ചു. അടുത്ത ദിവസം കൗണ്‍സലിംഗിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി.

    Read More »
  • കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയില്‍; നാട്ടുകാര്‍ തല്ലിക്കൊന്നതെന്ന് സംശയം

    കണ്ണൂര്‍: പാട്യം മുതിയങ്ങ വയലില്‍ കര്‍ഷകനെ കുത്തിയ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. പാട്യം മൊകേരി മുതിയങ്ങയിലാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചത്. വള്ള്യായി സ്വദേശി എ കെ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ട്. കാട്ടു പന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ടെങ്കിലും സ്ഥിരികരിച്ചിട്ടില്ല. കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ സ്ഥിരമായെത്തി കൃഷിനശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തര മേഖല സി സി എഫ് ദീപക് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെ…

    Read More »
  • ഷഹബാസ് കൊലക്കേസ്: മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷന്‍ബന്ധം, ടി.പി കേസ് പ്രതിക്കൊപ്പം ഫോട്ടോ; നഞ്ചക്കും ഇയാളുടെ വീട്ടില്‍

    കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷന്‍ബന്ധവും. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണംചെയ്തതില്‍ പ്രധാനിയായ കുട്ടിയുടെ പിതാവിനാണ് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളത്. ഇയാള്‍ ടി.പി. വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ വീട്ടില്‍നിന്നാണ് ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്കും പോലീസ് കണ്ടെടുത്തത്. കുട്ടിയുടെ പിതാവ് തന്നെയാകാം ഇത് കുട്ടിയുടെ കൈവശം കൊടുത്തുവിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. താമരശ്ശേരിയിലെ ട്യൂഷന്‍ സെന്റര്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സമയത്ത് ഇയാള്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായും സംശയമുണ്ട്. ആക്രമണം നടക്കുന്നസമയത്ത് മുഖ്യപ്രതിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നതായി ഷഹബാസിന്റെ ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് ഷഹബാസിന്റെ പിതാവും നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയുടെ പിതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്. ഇയാള്‍ വിവിധ ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്. എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസി(15)നെ മര്‍ദിച്ച്…

    Read More »
  • സന്ദര്‍ശക വിസയില്‍ ജോര്‍ദാനില്‍, ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമം; തുമ്പ സ്വദേശി വെടിയേറ്റു മരിച്ചു

    തിരുവനന്തപുരം: സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ച മേനംകുളം സ്വദേശി എഡിസണ്‍ നാട്ടിലെത്തി. ഇദ്ദേഹത്തിന് കാലിന് പരുക്കുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികള്‍ ഇസ്രയേലില്‍ ജയിലില്‍ ആണെന്നാണ് വിവരം. സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാന്‍ ജോര്‍ദാന്‍ സൈന്യം ശ്രമിക്കവേ ഇവര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിക്കുകയും തുടര്‍ന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു. കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോര്‍ദാന്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയില്‍നിന്നുള്ള ഇമെയില്‍ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് പരുക്കേറ്റ എഡിസണ്‍ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്. സമീപ വാസികളായ ഗബ്രിയേല്‍ പെരേരയും എഡിസണും ഒന്നിച്ചാണ് ജോര്‍ദാനിലെത്തിയത്. അതേസമയം, ഇവര്‍ ടൂറിസ്റ്റ് വിസയിലാണ് പോയതെന്നാണ് ഗബ്രിയേലിന്റെ കുടുംബം പറയുന്നത്. ഇവരെ ഇസ്രയേലിലേക്ക് കടത്താന്‍ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പൊലീസും…

    Read More »
  • ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കുനേരെ നായ്ക്കുരണപ്പൊടി; ആറുസഹപാഠികളെയും 2 അധ്യാപകരെയും പ്രതികളാക്കി കേസ്

    കൊച്ചി: കാക്കനാട് തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 6 സഹപാഠികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത് ഇന്‍ഫോപാര്‍ക്ക് സി ഐ ജെ എസ് സജീവ് കുമാറിന്റെ നിര്‍ദേശപ്രകാരം വനിതാ പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു. സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി. പ്രധാന അധ്യാപിക ജിഷ, ക്ലാസ് ടീച്ചര്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിയാണ് കേസ്. ബോധപൂര്‍വ്വവമുള്ള ഉപദ്രവിക്കല്‍ എന്ന കുറ്റമാണ് ഇവര്‍ക്കെല്ലാവര്‍ക്കും എതിരെ BNS 118 (1), 3(5) വകുപ്പുകളനുസരിച്ച് ചുമത്തിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കുനേരെ സഹപാഠികള്‍ നായക്കുരണപ്പൊടി എറിഞ്ഞത്. തുടര്‍ന്നിങ്ങോട്ട് അണുബാധമൂലം ദിവസങ്ങളോളം ചികിത്സയിലായിരുന്നു. നായ്ക്കുരണപ്പൊടി വ്യാപിച്ച് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളെ വരെ ബാധിച്ചു. തുടര്‍ന്ന് മൂത്രമൊഴിക്കാന്‍പോലുമാകാത്ത വിധം കടുത്ത ശാരീരിക അസ്വസ്ഥതകളാണ് ഈ സംഭവം വിദ്യാര്‍ത്ഥിനിയിലുണ്ടാക്കിയത്. ഇതിനുപുറമേ സ്‌കൂളിലെ പ്രശ്‌നങ്ങള്‍ കുട്ടിയെ മാനസികമായും ബാധിച്ചിരുന്നു.…

    Read More »
  • പ്രായപൂര്‍ത്തിയാകാത്ത പയ്യന് മദ്യവും പണവും നല്‍കി പീഡിപ്പിച്ച കേസ്; മലപ്പുറത്ത് 60 കാരന് 107 വര്‍ഷം

    മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മാനസിക നില തകരാറിലാക്കിയ പ്രതിക്ക് 107 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയില്‍ ഈശ്വരമംഗലം ദാമോദരന്‍ എന്ന മോഹന് (60) ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. പിഴ അടക്കുന്ന പക്ഷം ഇരയായ കുട്ടിക്ക് നല്‍കും. കൂടാതെ, പീഡിപ്പിക്കപ്പെട്ട ആണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2012 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കാലയളവില്‍ പല ദിവസങ്ങളിലും പൊന്നാനി നെയ്തല്ലൂരിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. മദ്യവും പണവും ഭക്ഷണവും നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി കൌണ്‍സിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം…

    Read More »
  • കോഴിഫാമില്‍ ചാരായം വാറ്റും വില്‍പ്പനയും; പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു; രണ്ടു പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കോഴി ഫാമില്‍ ചാരായ വേട്ടയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വ്യാജ വാറ്റു സംഘത്തിന്റെ ആക്രമണം. വെള്ളനാട്ട് ആണ് സംഭവം നടന്നത്. ചാരായ വാറ്റ് സംഘം രണ്ടു ഉദ്യോഗസ്ഥരെ വെട്ടി പരിക്കേല്‍പ്പിച്ചു. മറ്റൊരു ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ഗോകുല്‍ എന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ മര്‍ദിച്ചു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം ഉടമ വാമദേവനെയും കൂട്ടാളി മനോഹരനെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. വെള്ളനാട്ട് മിത്രാ നികേതന് സമീപമുള്ള കോഴി ഫാമില്‍ വാറ്റ് ചാരം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവിടെ പരിശോധനയ്‌ക്കെത്തിയത്.ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് സംഘം കോഴി ഫാമിലെത്തിയപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്.      

    Read More »
Back to top button
error: