Crime

  • പ്രായപൂര്‍ത്തിയാകാത്ത പയ്യന് മദ്യവും പണവും നല്‍കി പീഡിപ്പിച്ച കേസ്; മലപ്പുറത്ത് 60 കാരന് 107 വര്‍ഷം

    മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മാനസിക നില തകരാറിലാക്കിയ പ്രതിക്ക് 107 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയില്‍ ഈശ്വരമംഗലം ദാമോദരന്‍ എന്ന മോഹന് (60) ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. പിഴ അടക്കുന്ന പക്ഷം ഇരയായ കുട്ടിക്ക് നല്‍കും. കൂടാതെ, പീഡിപ്പിക്കപ്പെട്ട ആണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2012 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കാലയളവില്‍ പല ദിവസങ്ങളിലും പൊന്നാനി നെയ്തല്ലൂരിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. മദ്യവും പണവും ഭക്ഷണവും നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി കൌണ്‍സിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം…

    Read More »
  • കോഴിഫാമില്‍ ചാരായം വാറ്റും വില്‍പ്പനയും; പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു; രണ്ടു പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കോഴി ഫാമില്‍ ചാരായ വേട്ടയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വ്യാജ വാറ്റു സംഘത്തിന്റെ ആക്രമണം. വെള്ളനാട്ട് ആണ് സംഭവം നടന്നത്. ചാരായ വാറ്റ് സംഘം രണ്ടു ഉദ്യോഗസ്ഥരെ വെട്ടി പരിക്കേല്‍പ്പിച്ചു. മറ്റൊരു ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ഗോകുല്‍ എന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ മര്‍ദിച്ചു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം ഉടമ വാമദേവനെയും കൂട്ടാളി മനോഹരനെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. വെള്ളനാട്ട് മിത്രാ നികേതന് സമീപമുള്ള കോഴി ഫാമില്‍ വാറ്റ് ചാരം വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവിടെ പരിശോധനയ്‌ക്കെത്തിയത്.ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് സംഘം കോഴി ഫാമിലെത്തിയപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്.      

    Read More »
  • ബൈക്കില്‍ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരിയെ കടന്നുപിടിച്ചു; കുന്ദമംഗലത്ത് 22കാരന്‍ അറസ്റ്റില്‍

    കോഴിക്കോട്: സ്‌കൂട്ടര്‍ യാത്രികയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി കടന്നുപിടിച്ച യുവാവിനെ കുന്ദമംഗലം പൊലീസ് പിടികൂടി. പിലാശ്ശേരി സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച താമരശ്ശേരി പുതുപാടി പെരുമ്പള്ളി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസില്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. എന്‍ഐടിയുടെ ഭാഗത്തുനിന്നു പിലാശ്ശേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കില്‍ എത്തിയ പ്രതി പുള്ളാവൂര്‍ കുറുങ്ങോട്ടു പാലത്തിന് സമീപത്ത് എത്തിയപ്പോള്‍ കടന്നു പിടിക്കുകയായിരുന്നു. നേരത്തെ കൊടുവള്ളി സ്വദേശിനിയെ സ്‌കൂട്ടറില്‍ പോകുന്ന സമയത്ത് കടന്നു പിടിച്ചതിനും ഇയാള്‍ക്കെതിരെ കുന്ദമംഗലം സ്റ്റേഷനില്‍ കേസുണ്ട്. താമരശ്ശേരി സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്നത പ്രദര്‍ശിപ്പിച്ചതിനും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ കടന്നു പിടിക്കുകയും ഇന്‍സ്റ്റഗ്രാം വഴി പരാതിക്കാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം അയച്ചു കൊടുക്കുകയും ചെയ്ത കേസില്‍ താമരശ്ശേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ നിതിന്‍, ജിബിഷ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനോജ്, അജീഷ്, സച്ചിത് എന്നിവരടങ്ങിയ…

    Read More »
  • ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; കഴുത്തില്‍ ഷാളിന്റെ കുരുക്ക്

    ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹിമാനി നര്‍വാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്നാണ് പ്രഥമിക നിഗമനം. ബസ് സ്റ്റാന്‍ഡിന് സമീപത്തായി ഒരു സ്യൂട്ട്കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ യാത്രക്കാരാനാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം സ്യൂട്ട്കേസില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഹരിയാനയിലെ സോനെപത് ജില്ലയിലെ കതുറ എന്ന മേഖലയിലാണ് ഹിമാനിയുടെ സ്വദേശം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ എത്തിയപ്പോള്‍ സജീവ സാനിധ്യമായിരുന്നു ഹിമാനി. റോഹ്തക് എം.പി. ദീപീന്ദര്‍ ഹൂഡയുടെ ഉള്‍പ്പെടെയുള്ള പരിപാടികളിലും ഹിമാനി സജീവമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോഹ്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. ഹിമാനിയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ വിന്യസിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ബി.ബി. ബാത്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ…

    Read More »
  • അഫാന്റെ ആരോഗ്യനില മെച്ചപ്പെട്ടു, ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിതെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റുന്നത്. പ്രതിയെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി നേരത്തെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശി സല്‍മബീവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്. മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഉള്‍പ്പടെ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്.

    Read More »
  • ഝാര്‍ഖണ്ഡിലേക്ക് പോകാന്‍ പണമില്ല; പാളത്തില്‍ കല്ലുവെച്ച് ട്രെയില്‍ നിര്‍ത്താന്‍ ശ്രമം, കോട്ടയത്ത് 63-കാരന്‍ പിടിയില്‍

    കോട്ടയം: റെയില്‍വേ പാളത്തില്‍ കല്ലു വെച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം. കോട്ടയത്ത് 62-കാരനായ ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. ഇയാളെ റെയില്‍വേ സുരക്ഷാസേന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഝാര്‍ഖണ്ഡ് സ്വദേശിയായ ശിവകുമാര്‍ സിങ്ങിനെയാണ് പിടികൂടിയത്. കോട്ടയം-ഏറ്റുമാനൂര്‍ സെക്ഷനില്‍ നിരന്തരം ട്രാക്കുകളില്‍ കല്ലു വയ്ക്കുന്നതു കണ്ടെത്തിയതോടെ റെയില്‍വേ സുരക്ഷാസേന രഹസ്യ നിരീക്ഷണം ആരംഭിച്ചിരുന്നു. പരിശോധനയില്‍ ഏറ്റുമാനൂരിനു സമീപം രണ്ടിടങ്ങളില്‍ പാളത്തില്‍ കല്ലെടുത്തുവച്ചതു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവകുമാര്‍ സിങ്ങാണ് പാളത്തില്‍ കല്ലുകള്‍ വെക്കുന്നതെന്ന് കണ്ടെത്തി. മകന്റെ മര്‍ദനം സഹിക്കാനാവാതെ ട്രെയിന്‍ കയറി കേരളത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. പിന്നീട് നാട്ടിലേക്കു മടങ്ങണമെന്നും മക്കളെ കാണണമെന്നും തോന്നിയതോടെ പാളത്തില്‍ കല്ലെടുത്തുവച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ശിവകുമാര്‍ സിങ്ങിനെ ചികിത്സയ്ക്കായി പുനരധിവാസകേന്ദ്രത്തിലാക്കി.  

    Read More »
  • ഗാര്‍ഹിക പീഡനം: ഭര്‍ത്താവടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്

    കണ്ണൂര്‍: ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാനൂര്‍ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛന്‍ ശ്രീധരന്‍, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവര്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്തത്. 2023 സെപ്റ്റംബര്‍ മൂന്നിനാണ് ഇരുവരുടെയും വിവാഹം. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍വെച്ച് ജിഷ്ണു മദ്യപിച്ചെത്തി മര്‍ദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. മൂന്നാം പ്രതിയായ ശ്രീധരന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പ്രതികള്‍ ചേര്‍ന്ന് മാനസിക പീഡനത്തിനിരയാക്കി ഏഴുപവന്‍ സ്വര്‍ണവും 3.21 ലക്ഷം രൂപയും തട്ടിയെടുത്തു. തിരിച്ചുചോദിച്ചപ്പോള്‍ വിവാഹമോചനം നല്‍കാതെ സ്വര്‍ണവും പണവും തിരിച്ചുനല്‍കില്ലെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു.

    Read More »
  • കോട്ടയത്ത് നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരി? പരാതിയുമായി കുടുംബം

    കോട്ടയം: നാല് വയസുകാരന്‍ സ്‌കൂളില്‍നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനാണ് ലഹരി കലര്‍ന്ന ചോക്ലേറ്റ് കഴിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ ലഹരിപദാര്‍ഥത്തിന്റെ അംശം കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ ജനുവരി 17-നാണ് സംഭവം. ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന മരുന്നിന്റെ അംശമാണ് കുഞ്ഞിന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത്. ചോക്ലേറ്റ് കഴിച്ചശേഷം മകന്‍ ക്ലാസില്‍ കിടന്ന് ഉറങ്ങിയെന്ന് ടീച്ചര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് വ്യക്തമാക്കി. ‘ടീച്ചര്‍ തന്നെയാണ് കുട്ടിയുടെ മുഖമെല്ലാം കഴുകിക്കൊടുത്തത്. സ്‌കൂളില്‍നിന്ന് വന്നശേഷം കുട്ടി ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂളില്‍ വിളിച്ചു പറഞ്ഞപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ചോക്ലേറ്റിന്റെ കവര്‍ അയച്ചുതന്നു.’- കുട്ടിയുടെ അമ്മ പ്രതികരിച്ചു. അതേസമയം, സ്‌കൂളില്‍നിന്ന് കുട്ടിക്ക് ചോക്ലേറ്റൊന്നും നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.…

    Read More »
  • ‘5 ലക്ഷം കടം നല്‍കിയില്ല, 2 ബന്ധുക്കളെ കൂടി കൊല്ലാന്‍ അഫാന്‍ പദ്ധതിയിട്ടു; അനുജനെ കൊന്നതോടെ തളര്‍ന്നു’

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ രണ്ടുപേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വിവരം. തട്ടത്തുമലയില്‍ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്നാണ് അഫാന്റെ മൊഴി. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നല്‍കാത്തതില്‍ അവരോട് പക തോന്നിയെന്നുമാണ് അഫാന്റെ മൊഴി. മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തട്ടത്തുമലയിലെത്തി മറ്റു രണ്ടുപേരെക്കൂടി വകവരുത്താനായിരുന്നു അഫാന്റെ ഉദ്ദേശ്യം. എന്നാല്‍, അഫ്‌സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നുപോയെന്നും അതോടെ മറ്റു രണ്ടുപേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ വെളിപ്പെടുത്തി. അതേസമയം, അഫാനെ ഇന്ന് ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യം മെച്ചമായതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തിരുന്നു.

    Read More »
  • ദിണ്ടിഗലില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് മലയാളി; മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

    ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ സ്ഫോടനത്തില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. മൃതദേഹത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്‍.ഐ.എ. സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു ജോണ്‍ എന്നാണ് വിവരം. ഒരു മാസം മുന്‍പാണ് ദിണ്ടിഗലിലേക്ക് പോയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ ഫോണില്‍ ലഭ്യമായിരുന്നില്ല. സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സമീപത്ത് സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന്, വിവരം ദിണ്ടിഗല്‍ താലൂക്ക് പോലീസിനെ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ പ്രദീപ് സംഭവസ്ഥലം…

    Read More »
Back to top button
error: