CrimeNEWS

വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി.അബ്രഹാം മരിച്ച നിലയില്‍; മൃതദേഹം ഫാം ഹൗസില്‍ തൂങ്ങിയ നിലയില്‍

കൊച്ചി: പ്രമുഖ വൃക്കരോഗ വിദഗ്ധനായ പ്രമുഖ സീനിയര്‍ സര്‍ജന്‍ ഡോ. ജോര്‍ജ് പി.അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശേരിക്കു സമീപം തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനായിരുന്നു. ഫാം ഹൗസില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രായാധിക്യമുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖന്‍ എന്ന നിലയിലാണ് ഡോ. ജോര്‍ജ് പി.അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരമാണ് അനുജനൊപ്പം ഫാം ഹൗസിലെത്തിയത്. പിന്നാലെ അദ്ദേഹത്തെ പറഞ്ഞയച്ചു. രാത്രി വൈകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Signature-ad

ബ്രഹ്‌മപുരത്ത് ജനിച്ച ഡോ. ജോര്‍ജ് പി.അബ്രഹാം എളംകുളം പളത്തുള്ളില്‍ കൂളിയാട്ട് വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്‍ഫോപാര്‍ക്ക് ഫേസ് 2വിന് അടുത്തുള്ള ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.

 

 

Back to top button
error: