CrimeNEWS

യാസിറിന്റെ രതിവൈകൃതത്തിനും ഷിബില ഇരയായി; കൂടെ പോകില്ലെന്ന് തീര്‍ത്തുപറഞ്ഞു

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് യാസിറിന്റെ പക്കല്‍നിന്നു രണ്ടു കത്തികള്‍ കണ്ടെത്തി. കൈതപ്പൊയില്‍ അങ്ങാടിയില്‍നിന്നു വാങ്ങിയ പുതിയ സ്റ്റീല്‍ കത്തിയും മറ്റൊരു ചെറിയ കത്തിയുമാണ് അന്വേഷണസംഘം കണ്ടെടുത്തത്. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് പാര്‍ക്കിങ് ഗ്രൗണ്ടില്‍വച്ച് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെയാണ് യാസിറിന്റെ പക്കല്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഷിബിലയ്ക്ക് 11 കുത്തുകള്‍ ഏറ്റിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മുറിവുകളില്‍ ചിലത് ചെറിയതരം കത്തിപോലുള്ള ആയുധമുപയോഗിച്ച് കുത്തിയ തരത്തിലുള്ളവയായിരുന്നു. മൂര്‍ച്ചയുള്ള ഒന്നിലേറെ ആയുധങ്ങള്‍ കൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രണ്ടു കത്തികളും പൊലീസ് കോടതിയില്‍ ഹാജരാക്കും. യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷയും ഇന്നു നല്‍കിയേക്കും.

Signature-ad

യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്. മുന്‍പ് ഷിബില നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഷിബിലയെ കൂടെ കൊണ്ടുപോകണമെന്നാണ് യാസിര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാസിറിന്റെ കൂടെ പോകാനികില്ലെന്ന് ഷിബില തീര്‍ത്തു പറഞ്ഞു. സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷമാണ് ഷിബില കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകയോട് ലൈംഗിക വൈകൃതത്തിനും ഇരയാകേണ്ടി വരുന്ന കാര്യം വെളിപ്പെടുത്തിയത്. തങ്ങാനാകുന്നതിനും അപ്പുറമാണിതെന്നും ഷിബില പറഞ്ഞിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്‌മാന്‍, ഹസീന എന്നിവരുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. യാസിറിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ചൊവ്വാഴ്ച വൈകിട്ടാണ് ഈങ്ങാപ്പുഴ നക്കലമ്പാട് ഷിബിലയെ ഭര്‍ത്താവ് യാസിര്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: