Crime
-
കയ്യിൽ കരുതിയെ പാമ്പിനെ വന്ദേഭാരതിലെ ശുചിമുറിയിൽ തുറന്നുവിട്ടു, യുവാവ് പിടിയിൽ
മുംബൈ: കയ്യിൽ കരുതിയ പാമ്പിനെ വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ 22225) കഴിഞ്ഞ ഡിസംബർ 27-നായിരുന്നു സംഭവം. സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ പിടികൂടിയത്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Read More » -
‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’; എപ്‌സ്റ്റീന്‍ ഫയലില്‍ കുരുങ്ങി ലോകത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് തലവന്‍; കസേരയും തെറിച്ചു
ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രവും ഇടപാടുകളും പുറത്തുവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ കമ്പനികളില്‍ ഒന്നായ ഡി.പി വേള്‍ഡ് തലവന്റെ കസേര തെറിച്ചു. ദുബായ്യെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ് ആക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെയാണ് പുറത്താക്കിയത്. ജെഫ്രി എപ്സ്റ്റീനൊപ്പം സുല്‍ത്താന്‍ സുലായെം വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് പുറത്തുവന്നത്. എപ്സ്റ്റീന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേര് 9400 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എപ്സ്റ്റീനുമായുള്ള ഇമെയില്‍ സംഭാഷണങ്ങളില്‍ ദുബായ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുമായുള്ള ലൈംഗികബന്ധത്തിന്റെ വര്‍ണനകള്‍ വരെയുണ്ട്. ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’ എന്നാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം ഇതേപ്പറ്റി എപ്സ്റ്റീനോട് പറയുന്നത്. ഇത്തരത്തില്‍ വ്യക്തിപരവും ഔദ്യോഗികവും ആയ ഒട്ടേറെക്കാര്യങ്ങള്‍ ഇദ്ദേഹം ജെഫ്രി എപ്സ്റ്റീനുമായി പങ്കുവച്ചിട്ടുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. ഒരുദശകത്തിനിടെ നൂറുകണക്കിന് ഇമെയിലുകളാണ് ഇരുവരും പരസ്പരം അയച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ത്താന്‍…
Read More » -
എട്ടുമാസം മുൻപ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങി, എട്ടുമാസത്തോളം 10, 000 രൂപവെച്ച് അടച്ചു, രണ്ടുമാസമായി അടവ് മുടങ്ങി… ഫോണിലൂടെയും നേരിട്ടും ഭീഷണി!! ‘എല്ലാവരും എന്റെ മക്കളെ നോക്കണേ’… കുറിപ്പെഴുതിവച്ച് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി
തൃശ്ശൂർ: പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ സ്വയം തീകൊളുത്തി ജീവനൊടുക്കി. ഗുരുവായൂർ ഇരങ്ങിപ്പുറം പുതുവീട്ടിൽ ജുമൈലയാണ് മരിച്ചത്. പലിശക്കാരുടെ ഭീഷണിയെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞ് ജുമൈല എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ജുമൈലയ്ക്ക് പലിശക്കാരുടെ ഭീഷണിയുണ്ടായിരുന്നതായും മകനും മാധ്യമങ്ങളോട് പറഞ്ഞു. ഒരുവർഷം മുൻപാണ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങിയതെന്ന് ജുമൈലയുടെ കുറിപ്പിൽ പറയുന്നു. എട്ടുമാസത്തോളം പ്രതിമാസം 10,000 രൂപവെച്ച് അടച്ചിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ടുമാസമായി തിരിച്ചടവ് മുടങ്ങി. ഇതോടെ സ്ത്രീ വീട്ടിലെത്തിയും ഫോണിൽവിളിച്ചും നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് കുറിപ്പിൽ പറയുന്നത്. ഇനി സഹോദരനെയും കൂട്ടി വീട്ടിൽ വരുമെന്ന് സ്ത്രീ പറഞ്ഞതായും കുറിപ്പിലുണ്ട്. ഇതോടെ എല്ലാവരും എന്റെ മക്കളെ നോക്കണേയെന്ന് കുറിപ്പ് എഴുതിവച്ചശേഷം ജുമൈല ജീവനൊടുക്കുകയായിരുന്നു. വീടിന് പിറകിലെ പറമ്പിലാണ് ജുമൈലയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. പലിശയ്ക്കു പണം കൊടുത്ത സ്ത്രീ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ജുമൈല വീടിന് പിറകിൽവെച്ച് ജീവനൊടുക്കിയതെന്നു കുടുംബം പറയുന്നു.
Read More » -
എളമക്കരയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ !!പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായി, മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡിപ്പിക്കപ്പെട്ടു, ഒന്നും അറിയില്ലെന്ന് അമ്മ, പിതാവും സംശയത്തിന്റെ നിഴലിൽ, പോക്സോ കേസെടുത്ത് പോലീസ്
കൊച്ചി: എളമക്കരയിൽ ആറു വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ആറുവയസുകാരി പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനത്തിന് ഇരയായെന്നുമാണ് കണ്ടെത്തൽ. സംഭവത്തിൽ എളമക്കര പേലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നത് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്.കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16നാണ് പിതാവിനെയും മകളെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കു പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നിൽക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്. മകൾക്ക് വിഷം നൽകിയ ശേഷം പിതാവ്…
Read More » -
ഡോക്ടർ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതിയുടെ ആൾമാറാട്ടം, രാവിലെയെത്തിയത് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… അവിടുന്ന് മുങ്ങി വേഷം മാറി നേരെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിവീണു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ യുവതിയെ പിടികൂടി പോലീസിലേൽപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇവ എന്ന പേരാണ് യുവതി ആദ്യം പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോൾ പേരൂർക്കടയിൽ താമസമാണെന്നും ഇവർ പറയുന്നു. രാവിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ കടന്നുകൂടിയ യുവതി സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിച്ചു. അങ്ങനെ ഒരാൾ ഉള്ളതായി ഡോക്ടർമാർ സംശയം പറഞ്ഞതോടെ തിരച്ചിൽ ആരംഭിച്ചു. പക്ഷേ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. CCTVകൾ പരിശോധിച്ചപ്പോൾ ഇവർ ലിഫ്റ്റിൽ കയറി അഞ്ചാം നിലയിലെത്തിയ ശേഷം പടി കെട്ടുകൾ ഇറങ്ങി താഴെ വന്ന് കാന്റീനിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തു പോയതായി കണ്ടെത്തി. പിന്നാലെ പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരിയിൽ ഇവർ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും പുറത്തിറങ്ങി ഓട്ടോയിൽ കയറി…
Read More » -
കോളേജ് ക്യാമ്പസിൽ കയറി ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം, വാലന്റൈൻസ് ഡേ ആഘോഷവേദി അടിച്ചുതകർത്തു, വിദ്യാർഥികളെ മർദിച്ചു, വാലന്റൈൻസ് ഡേയിൽ കമിതാക്കളെ ഒരുമിച്ച് കണ്ടാൽ ആക്രമിക്കും… നഗരത്തിൽ ഹിന്ദുത്വ സംഘടനകളുടെ പോസ്റ്റർ- Video
ഭോപ്പാൽ: മധ്യപ്രദേശിൽ കോളേജിനുള്ളിൽ കയറി ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം. പ്രവർത്തകർ വാലന്റൈൻസ് ഡേ ആഘോഷവേദി അടിച്ചുതകർത്തു. ഇൻഡോറിലെ നാർസി മുൻജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർത്ഥികളുടെ വാലന്റൈൻസ് ഡേ ആഘോഷവേദി ബജ്‌റംഗ്ദൾ പ്രവർത്തകർ അടിച്ചു തകർത്തത്. പരിപാടിയിൽ അശ്ലീലം കലർത്തി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അക്രമം. വേദി അടിച്ചുതകർത്തതിനോടൊപ്പം വിദ്യാർത്ഥികളെ മർദിക്കുകയും ചെയ്തു. അധ്യാപകരുടെ പരാതിയിൽ പോലീസ് കേസെടുത്തു. വാലന്റൈൻസ് ഡേയുടെ ഭാഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ അലങ്കോലമാക്കിയത്. വിദ്യാർത്ഥികൾ കോളേജിന്റെ ഒരു ഭാഗത്ത് പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം ആളുകൾ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പോലീസ് പറയുന്നു. അക്രമികൾ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന്റെയും വസ്തുവകകൾ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും കോളേജ് അധികൃതർ നൽകിയ പരാതിയിൽ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇതിനിടെ വാലന്റൈൻസ് ഡേയിൽ കമിതാക്കളെ ഒരുമിച്ച് കണ്ടാൽ ആക്രമിക്കുമെന്ന് എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പട്മനയിലാണ് വാലന്റൈൻസ് ഡേ ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ഹിന്ദു ശിവഭവാനി സേനയുടെ…
Read More » -
അകത്ത് ഡിജെ പാർട്ടി തകൃതി, പാർട്ടിക്കിടെ പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി, കള്ളൻ കപ്പലിൽ തന്നെ- സംശയത്തിൽ പോലീസ്
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് മോഷണം പോയി. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പാണ് കാണാതായത്. കഴിഞ്ഞ ദിവസം ക്യാമ്പിൽ ഡിജെ പാർട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാർട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാർട്ടിയിലുണ്ടായിരുന്ന പതിനേഴ് പേരോളം പോലീസ് വിളിച്ചു ചോദ്യം ചെയ്തു. അതേസമയം മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം നേരത്തെ അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.
Read More »


