Crime
-
അയ്യപ്പസംഗമത്തിലേക്കെത്തിച്ചത് 4100 ടിന്‍ അരവണയും അപ്പവും; 3200ഉം അടിച്ചുമാറ്റി ഉദ്യോഗസ്ഥരും തൊഴിലാളികളും! വിജിലൻസ് റിപ്പോർട്ട്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയിൽ വന് വെട്ടിപ്പ് കാണിച്ചതായി വിജിലൻസ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി നാലായിരത്തി ഒരുന്നൂറ് ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ പമ്പയിൽ എത്തിച്ചിരുന്നു. ഇതിൽ 900 പേർക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുക്കുന്നു എന്നാണ് റിപ്പോർട്ട്. കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയിട്ടില്ല വിതരണം ചെയ്തതിനോ, തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ നിർദ്ദേശപ്രകാരം ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രസാദ വിതരണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.
Read More » -
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി; ചോദ്യം ചെയ്യൽ ആദ്യ ബലാത്സംഗ കേസില്‍ ; വൈകിട്ട് 4 മണി വരെ നീളും
തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ രാഹുലിനെ ചോദ്യം ചെയ്യും. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണയാക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യം. ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മില്ലെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമെന്നും മരുന്ന് എത്തിച്ചത് യുവതിയുടെ…
Read More » -
എക്സറെ എടുത്തപ്പോൾ സമീനയുടെ വയറ്റിൽ ഒരു കമ്മലും! എനിമ ഫലം കണ്ടു…സ്വർണ്ണ മാല താഴേക്ക് പോന്നു തുടങ്ങി, കാത്തിരിപ്പ് തുടരുന്നു
കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ കേസിൽ ട്വിസ്റ്റ്. എനിമ നൽകി വയറ്റിൽ മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ യുവതിയുടെ എക്‌സറേ പരിശോധനയിൽ മറ്റൊരു ആഭരണം കൂടി കണ്ടെത്തി. ഒരു കമ്മലാണ് യുവതിയുടെ വയറ്റിൽ കണ്ടെത്തിയത്. പുതിയതായി നടത്തിയ എക്സറേ പരിശോധനയിൽ ആണ് കമ്മൽ കണ്ടെത്തിയത്. കമ്മൽ എവിടെ നിന്ന് മോഷ്ടിച്ചു എന്ന് യുവതി പൊലീസിനോട് പറിഞ്ഞിട്ടില്ല. നിലമ്പൂർ ജില്ലാ ആശുപത്രി ഡോക്ടറെ കാണിക്കാനെത്തിയ കുട്ടി 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പാലേമാട് കല്ലൻകുന്നൻ സമീനയെ (35) തട്ടിപ്പറിച്ച് വിഴുങ്ങിയത്. ഇവരെ കയ്യോടെ പിടികൂടി നിലമ്പൂർ ജില്ല ആശുപത്രിയിൽ നടത്തിയ എക്‌സ്‌റ്റേ പരിശോധന നടത്തി വയറിൽ ആഭരണം കണ്ടെത്തി. യുവതിയുടെ വയറിളക്കി മാല വീണ്ടും ഫലമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി പൊലീസ് വീണ്ടും എനിമ നൽകിയിട്ടും തൊണ്ടി മുതൽ പുറത്ത് വരാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട്…
Read More » -
സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് കൈവിരലുകൾ അറ്റു, മുറിഞ്ഞുപോയ വിരലുകൾ വേസ്റ്റ് ബിന്നിലിട്ട് സ്കൂൾ അധികൃതർ… കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രക്ഷിതാക്കൾ വന്നശേഷം, സമയം കഴിഞ്ഞതിനാൽ വിരലുകൾ തുന്നിച്ചേർക്കാനാവില്ലെന്ന് ആശുപത്രി അധികൃതർ!! രക്ഷിതാക്കളുടെ പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്
ബെംഗളൂരു: സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകളറ്റു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ അറ്റ വിരലുകൾ അധ്യാപകർ തൂത്തുവാരി മാലിന്യക്കുട്ടയിലുപേക്ഷിച്ചു. തുമകൂരു ജില്ലയിലെ ഗുലുരു ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർഥിനി ഉച്ചഭക്ഷണത്തിനായി വരിനിൽക്കുമ്പോഴാണ് ഇരുമ്പുവാതിലിൽ കുടുങ്ങി വിരലുകളറ്റത്. ഇതോടെ കുട്ടി വേദനകൊണ്ട് ഉച്ചത്തിൽ കരഞ്ഞെങ്കിലും അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല.പകരം രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിച്ചു. രക്തസ്രാവം അധികമായതോടെ മുറിവ് തുണികൊണ്ട് കെട്ടി. തുടർന്ന് അറ്റ രണ്ടുവിരലുകൾ തൂത്തുവാരി മാലിന്യക്കുട്ടയിലുപേക്ഷിക്കുകയായിരുന്നു. ഫെബ്രുവരി 11-ന് നടന്ന സംഭവം രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പുറത്തറിയുന്നത്. കുട്ടിയുടെ കൈമുറിഞ്ഞതായി സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കളെത്തിയാണ് കുട്ടിയെ തുമകൂരു ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ചികിത്സയുടെ നിർണായകസമയം കഴിഞ്ഞതിനാൽ വിരലുകൾ തുന്നിച്ചേർക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതുപോലെ വിരലുകൾ സൂക്ഷിച്ച് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ വിരലുകൾ തുന്നിച്ചേർക്കാൻ കഴിയുമായിരുന്നുവെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ രക്ഷിതാക്കൾ തുമകൂരു റൂറൽ പോലീസിൽ പരാതിനൽകി. അടിയന്തര ശുശ്രൂഷ നൽകേണ്ട…
Read More » -
പോലീസ് കൂറുതെളിയിച്ചു!! മുൻ വൈരാഗ്യം, സഹോദരിയുമായി മാളിലെത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടർന്ന് പ്രകോപിപ്പിച്ചു, പിടിച്ചുതള്ളി, ഇടയ്ക്ക് പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി!! എസ്എഫ്ഐകാർക്കെതിരെ വെറും ജാമ്യം ലഭിക്കുന്ന വകുപ്പ്, പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് വഞ്ചിയൂർ പോലീസ്
തിരുവനന്തപുരം: പുതുവർഷ രാവിലുണ്ടായ സംഘർഷത്തിൽ പോലീസി ലാത്തി വീശിയതിലുള്ള മുൻവൈരാഗ്യത്തിന്റെ പേരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. സംഭവത്തിൽ എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ മർദനമേറ്റ പോലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. പോലീസുകാരനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ എആർ ക്യാംപിൽ ഉദ്യോഗസ്ഥനായ മിഥുൻ റോയിക്ക് (33) ആണ് മർദനമേറ്റത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ തടഞ്ഞു നിർത്തൽ, അസഭ്യം പറയൽ ചെറിയ രീതിയിലുള്ള മർദനശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ പോലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവം. സഹോദരിക്കൊപ്പമാണ് മിഥുൻ മാളിൽ എത്തിയത്. ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യാനുമതിയിക്കെതിരെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേയ്ക്ക്
ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാക്കൂട്ടത്തിനെതിരായ ബലത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു . ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവിനുപിന്നാലെ അപ്പീൽഹർജി യുവതി നിയമനടപടി തുടങ്ങിയെന്നാണ് വിവരം. അഭിഭാഷകരുമായിനല്കിയ നിയമോപദേശ ചർച്ചകൾക്കുശേഷം വൈകാതെ അപ്പീൽ ഹർജി നൽകിയേക്കും. രാഹുലിനെതിരായ കേസ് ആദ്യമായാണ് സുപ്രീംകോടതിയിലെത്തുന്നത്. പ്രഥമദൃഷ്ട്യാ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നും വിലയിരുത്തിയാണ് വ്യാഴാഴ്ച ഹൈക്കോടതി രാഹുലിന് ഉപാധികളോടെ മുൻകൂർജാമ്യം നൽകിയത്. ഇക്കാര്യങ്ങളിൽ വിചാരണക്കോടതിയിലാണ് അന്തിമ തീരുമാനമുണ്ടാകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
Read More » -
അലപ്പുഴയിൽ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുവർഷം, കുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും!!പോക്സോ കേസിൽ മൂന്നുപേർ അറസ്റ്റിൽ, പീഡനവിവരം പുറംലോകമറിഞ്ഞത് കുട്ടി സുഹൃത്തിനോട് തുറന്നു പറഞ്ഞതിലൂടെ
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചത് രണ്ടുവർഷത്തോളം. ബന്ധുവായ സുഹൃത്തിനോട് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്താകുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പീഡനത്തിന് ഇരയായ കുട്ടിക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read More » -
കയ്യിൽ കരുതിയെ പാമ്പിനെ വന്ദേഭാരതിലെ ശുചിമുറിയിൽ തുറന്നുവിട്ടു, യുവാവ് പിടിയിൽ
മുംബൈ: കയ്യിൽ കരുതിയ പാമ്പിനെ വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ 22225) കഴിഞ്ഞ ഡിസംബർ 27-നായിരുന്നു സംഭവം. സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ പിടികൂടിയത്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Read More »

