Crime
-
മയക്കുമരുന്നിന് അടിമയായ മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍
ഭോപ്പാല്‍: ഗ്വാളിയോറില്‍ മയക്കുമരിന്നിന് അടിമയായ മകനെ വാടകക്കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റിലായി. രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് പിതാവ് ഹസന്‍ ഖാന്‍ 28കാരനായ മകനെ കൊലപ്പെടുത്തിയത്. ഗ്വാളിയോര്‍ കന്റോണ്‍മെന്റ് പൊലീസ് ഹസന്‍ ഖാനെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ഹസന്റെ മകനായ ഇര്‍ഫാന്‍ ഖാന്‍. മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്‍ഫാന്റെ ദുശ്ശീലങ്ങള്‍ കാരണം കുടുംബവുമായുള്ള ബന്ധം നല്ലരീതിയിലല്ലായിരുന്നു. ഇത് നിരന്തരമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു. ഇതാണ് ഹസന്‍ ഖാനെ കുറ്റകൃത്യ്തതിന് പ്രേരിപ്പിച്ചത്. അര്‍ജുന്‍ എന്ന ഷറഫത്ത് ഖാന്‍, ഭീം സിംഗ് പരിഹാര്‍ എന്നിവര്‍ക്കാണ് 50,000 രൂപയ്ക്ക് കൊല്ലാനായി ക്വട്ടേഷന്‍ പിതാവ് നല്‍കിയത്. 21-ന് ബദ്നാപുര – അക്ബര്‍പുര്‍ കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്‍ഫാനെ ഹസന്‍ കൊണ്ടുചെന്നു. അവിടെ വെച്ചാണ് കൊലയാളികള്‍ ഇര്‍ഫാനെ വെടിവെച്ചു കൊന്നത്. തലയിലേക്കും നെഞ്ചിലേക്കും ഒന്നിലധികം തവണ വെടിയുതിര്‍ത്തു. ഗ്വാളിയോര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. നിരവധി പേരെ ചോദ്യംചെയ്തെങ്കിലും പൊലീസിന് ആദ്യം…
Read More » -
പഠിച്ച് മിടുക്കിയാകാന്‍ യു.കെയിലെത്തി; അവിഹിത ഗര്‍ഭത്തില്‍ ഉണ്ടായ കുഞ്ഞിനെ കൊന്നു; മലേഷ്യക്കാരിയ്ക്ക് 17 വര്‍ഷം ജയില്‍
ലണ്ടന്‍: മനസ് നിറയെ സ്വപ്നങ്ങളുമായാണ് ഓരോ വിദേശ വിദ്യാര്‍ത്ഥിയും യുകെയുടെ മണ്ണിലേക്ക് എത്തുന്നത്. ഏറ്റവും മികച്ച കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന യുകെയില്‍ നിന്നും പഠിച്ചിറങ്ങിയാല്‍ ഇവിടെ തന്നെ ഒരു ജോലിയും സ്വന്തമാക്കാനായാല്‍ പിന്നെ ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടി വരില്ല എന്ന കണക്കുകൂട്ടലുമായാണ് ലക്ഷക്കണക്കിന് രൂപയോ തത്തുല്യമായ പണമോ നല്‍കി ഓരോ വിദേശ വിദ്യാര്‍ത്ഥിയും എത്തുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും സുഖസൗകര്യങ്ങളും ഒപ്പം ലഭിക്കുമ്പോള്‍ പഠിക്കാന്‍ എത്തിയതാണ് എന്ന പ്രഥമ ലക്ഷ്യം മറന്നു പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സംഭവങ്ങളാണ് അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യുകെയില്‍ എത്തിയ ഉടന്‍ ട്രാഫിക് നിയമങ്ങള്‍ അറിയാതെ കാര്‍ വാടകയ്ക്ക് എടുത്ത് ഓടിച്ച് അപകടത്തില്‍ ചാടി യൂണിവേഴ്സിറ്റി പഠനം പോലും ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെട്ട സംഭവമല്ല. എന്നാല്‍ തീരെ പരിചിതം അല്ലാത്ത ഒരു കുറ്റകൃത്യമാണ് ഇന്നലെ കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ എത്തിയ മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്ക് വാര്‍വിക്ക് കോടതിയില്‍ തലകുനിച്ചു നിന്നും…
Read More » -
ലോഡ്ജ് മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച് യുവാവ്; ഒപ്പമുണ്ടായിരുന്ന യുവതി നിലവിളിച്ചുകൊണ്ട് ഇറങ്ങി ഓടി
ആലപ്പുഴ: ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തി. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണു സംഭവം. പൊലീസ് എത്തിയപ്പോള്‍ യുവാവ് മുറിക്കുള്ളില്‍ തൂങ്ങിയനിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് തിരയുന്നു. നോര്‍ത്ത് ആര്യാട് ഉള്ളടത്തറ വീട്ടില്‍ ഷിജിന്‍ (36) എന്ന മേല്‍വിലാസമാണ് യുവാവ് ലോഡ്ജിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു യഥാര്‍ഥ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
Read More » -
പശുവളര്‍ത്തലിന്റെ മറവില്‍ തൊഴുത്തില്‍ വാറ്റ്; തണ്ണിത്തോട്ടില്‍ ഫാം ഉടമ പിടിയില്‍
പത്തനംതിട്ട: തൊഴുത്തില്‍ പതിവായി ചാരായത്തിന്റെ നാറ്റം. രഹസ്യവിവരം കിട്ടിയ എക്സൈസ് സംഘം കുറച്ചുകാലം നിരീക്ഷിച്ചപ്പോള്‍ സംഗതി ഉറപ്പിച്ചു. വാറ്റ് നടത്തിക്കൊണ്ടിരുന്ന പശുഫാം ഉടമയെ ഒടുവില്‍ കൈയ്യോടെ പൊക്കി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ കോട്ടയ്ക്കല്‍ വീട്ടില്‍ കെ.ജി. രാജന്‍(60) ആണ് കോന്നി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തൊഴുത്തില്‍നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 135 ലിറ്റര്‍ കോടയും വിവിധ വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. എലിമുള്ളുംപ്ലാക്കലില്‍ രാജന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലാണ് ഒറ്റപ്പെട്ട തൊഴുത്തുള്ളത്. കുറേക്കാലമായി ഇവിടെ പശുക്കളെ വളര്‍ത്തുന്നുണ്ട്. കോന്നി എക്സൈസ് റേഞ്ചിലെ എന്‍ഫോഴ്സ്മെന്റ് ഷാഡോ വിഭാഗത്തിനാണ് ചാരായംവാറ്റ് സംബന്ധിച്ച രഹസ്യവിവരം കിട്ടിയത്. നിരീക്ഷണം നടത്തി ബോധ്യംവന്നശേഷമായിരുന്നു പരിശോധന. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ പി. ബിനേഷ്, എസ്.അനില്‍കുമാര്‍, ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസര്‍ ഡി.അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജി ജോര്‍ജ്, സജിമോന്‍, എ.ഷെഹിന്‍, സന്ധ്യാനായര്‍, കെ. ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Read More » -
മുന്‍ ഡിജിപിയുടെ മകനും നൈജീരിയക്കാരനുമടക്കം 3 പേര്‍ കൊക്കെയ്‌നുമായി അറസ്റ്റില്‍
ചെന്നൈ: കൊക്കെയ്ന്‍ കൈവശം വച്ചതിന് മുന്‍ ഡിജിപിയുടെ മകനും നൈജീരിയക്കാരനുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുന്‍ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകന്‍ അരുണ്‍, നൈജീരിയന്‍ പൗരന്‍ ജോണ്‍ എസി, ചെന്നൈ സ്വദേശി എസ്.മഗല്ലന്‍ എന്നിവരെയാണ് നന്ദംപാക്കത്തു നിന്ന് സെന്റ് തോമസ് മൗണ്ട് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 3.8 ഗ്രാം കൊക്കെയ്‌നും 1.02 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മെത്താംഫെറ്റമിന്‍ നിര്‍മിക്കുന്ന സംഘത്തെ പിടികൂടി ഏതാനും ദിവസങ്ങള്‍ക്കകമാണ് മുന്‍ പൊലീസ് മേധാവിയുടെ മകന്‍ അടക്കമുള്ളവരെ ലഹരി കൈവശം വച്ചതിന് അറസ്റ്റ് ചെയ്യുന്നത്. 2001ല്‍ സംസ്ഥാന പൊലീസ് മേധാവിയായിരിക്കേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രവീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Read More » -
ജാന്‍സിയെ കൊന്ന് റോയ് തൂങ്ങിമരിച്ചതോ? തനിച്ചായത് 28 വര്‍ഷം കാത്തിരുന്നുകിട്ടിയ ഏകമകന്‍
കോട്ടയം: പാലാ കടനാട് കാവുംകണ്ടത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കടനാട് കണങ്കൊമ്പില്‍ റോയി (60), ഭാര്യ ജാന്‍സി (55) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള കുടുംബമായിരുന്നു ഇവരുടേതെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഏക മകന്‍ സ്‌കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദമ്പതികള്‍ക്ക് ജനിച്ച മകനായിരുന്നു ഇത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. 11.30 ന് തൊടുപുഴയില്‍ താമസിക്കുന്ന മൂത്ത സഹോദരന്‍ സെബാസ്റ്റ്യനെ റോയ് ഫോണ്‍ വിളിച്ചിരുന്നു. താന്‍ മരിക്കാന്‍ പോകുകയാണെന്ന് റോയി സഹോദരനോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് സഹോദരന്‍ റോയിയുടെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ ചെന്ന് നോക്കുമ്പൊഴേക്ക് ഇരുവരും മരിച്ചിരുന്നു. റോയിയെ തൂങ്ങിയ നിലയിലും, ജാന്‍സിയുടെ മൃതദേഹം നിലത്ത് കമഴ്ന്ന് കിടക്കുന്ന…
Read More » -
ഇരട്ടിയില്‍ വീണ്ടും എം.ഡി.എം.എ. വേട്ട; ‘വ്യാജ’ ദമ്പതികള്‍ പിടിയില്‍
കണ്ണൂര്‍: ഇരട്ടിയില്‍ വീണ്ടും വന്‍ MDMA വേട്ട. കഴിഞ്ഞ ദിവസം രാത്രി ഇരിട്ടി കൂട്ടുപ്പുഴ പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് ഇരിട്ടി എസ്‌ഐ: ഷറഫുദീന്റെ നേതൃത്വത്തിലുള്ള ഇരിട്ടിപോലീസ് ഉം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് KL13 AX 2481 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം MDMA യുമായി യുവതി ഉള്‍പ്പെടെ രണ്ട് പേര് പിടിയിലായത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീര്‍ (34), വെസ്റ്റ് ബംഗാള്‍ സ്വദേശിനി സല്‍മ കാടൂണ്‍ (30) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ പ്രധാനമയക്കുമരുന്ന് കടത്തുകാര്‍ പിടിയിലായത്. പ്രതികള്‍ പയ്യാമ്പലം ഫ്‌ലാറ്റില്‍ ദമ്പതികളെന്ന വ്യാജേന താമസിച്ചു വ്യാപകമായി MDMA വിതരണം ചെയ്യാറുണ്ടെന്നു ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. ഈ…
Read More » -
വിവാഹത്തിന്റെ മൂന്നാം നാള്‍ ഭാര്യയുടെ 52 പവന്‍ പണയംവച്ചു മുങ്ങി; യുവാവ് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വര്‍ണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വര്‍ക്കല പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാള്‍ യുവതിയുടെ 52 പവന്‍ സ്വര്‍ണാഭരണം നിര്‍ബന്ധപൂര്‍വം പണയപ്പെടുത്തി പണം കൈക്കലാക്കി. തുടര്‍ന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നല്‍കണമെന്നും പുതിയ കാര്‍ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാള്‍ മുങ്ങുകയായിരുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ കഴിയവേയാണ് വര്‍ക്കല എഎസ്പി ദീപക് ധന്‍കറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല എസ്എച്ച്ഒ ജെ.എസ്.പ്രവീണ്‍, എസ്‌ഐ എ.സലിം എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.
Read More » -
കാമുകി ഗർഭിണിയായപ്പോൾ കൊന്നു കുഴിച്ചുമൂടി, 19കാരി കൊല്ലപ്പെട്ട കേസിൽ കാമുകനും സുഹൃത്തും അറസ്റ്റിൽ
ഏഴു മാസം ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണിയുടെ മൃതദേഹം ഇന്നലെ ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സോണിയുടെ കാമുകൻ സലീം എന്ന സഞ്ജുവും ഒരു സുഹൃത്തും പൊലീസ് കസ്റ്റടിയിലാണ്. പൊലിസ് മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. സോണി 7 മാസം ഗർഭിണിയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സലീമുമായി സോണി ഏറെനാളായി പ്രണയത്തിലായിരുന്നു. ഗർഭിണിയായതിനു പിന്നാലെ, തന്നെ വിവാഹം കഴിക്കാൻ സലീമിനെ അവൾ നിർബന്ധിച്ചു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സോണി. ഇൻസ്റ്റഗ്രാമിൽ 6000ത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും മുമ്പേ അറിവുണ്ടായിരുന്നു. അവർ വിലക്കിയിരുന്നെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു. കഴിഞ്ഞ…
Read More » -
തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്; യവതിയുടെ അച്ഛനും അമ്മാവനും കുറ്റക്കാര്‍
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താല്‍ അമ്മാവനും അച്ഛനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ഡിസംബര്‍ 25ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ നിരവധിത്തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ്രൈകംബ്രാഞ്ചിന് കൈമാറി. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. 2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ ഹരിതയുടെ അമ്മാവന്‍ സുരേഷ് ഒന്നാം പ്രതിയും അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.
Read More »