Crime
-
ഇറങ്ങിയോടിയ ദിവസം 20,000 രൂപയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ്; ഹോട്ടലില്‍ ഷൈന്‍ വിദേശമലയാളിയായ വനിതയെ കണ്ടു, പിടിവിടാതെ പോലീസ്
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ഓണ്‍ലൈന്‍ പേയ്‌മെന്റായാണ് നല്‍കിയത്. ഈ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. തനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്നാണ് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഈ അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്റുകള്‍ ലഭിക്കാന്‍ ബാങ്ക് അധികൃതരെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഷൈനിന്റെ ഫോണ്‍വിളി വിവരങ്ങളും അന്വേഷക സംഘം പരിശോധിച്ചു വരികയാണ്. ലഹരി കച്ചവടക്കാരുമായി ഷൈന്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സിനിമാ മേഖലയിലെ മുഖ്യ ലഹരിവിതരണക്കാരില്‍ ഒരാളെന്ന് കരുതുന്ന സജീറുമായും അടുത്തിടെ ഹൈബ്രിഡ് കഞ്ചാവു കേസില്‍ പിടിയിലായ തസ്ലിമയുമായും ഷൈനിനുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ഇടപാടുകാരന്‍ സജീറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ഫോണ്‍ രേഖകളും വിശദമായി പരിശോധിച്ചു വരികയാണ്. ലഹരിപരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോള്‍ ഇറങ്ങി ഓടിയത്,…
Read More » -
തൃപ്പുണിത്തുറയിലെ 9 ാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ: സ്‌കൂളിലെ റാഗിങ്ങിന് തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
എറണാകുളം: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യക്ക് കാരണം റാഗിങ് അല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുത്തന്‍കുരിശ് പോലീസ് ആലുവ റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 15-നാണ് തൃപ്പുണിത്തുറയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍നിന്ന് ചാടി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയത്. പിന്നാലെ സ്‌കൂളില്‍നിന്ന് നേരിട്ട ക്രൂരമായ റാഗിങ്ങാണ് തന്റെ മകന്റെ ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് മിഹിറിന്റെ മാതാവ് രംഗത്തെത്തുകയായിരുന്നു. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുണ്ടായിരുന്നു. പിന്നാലെ സ്‌കൂളിലേക്കും പ്രിന്‍സിപ്പലിനെതിരേയും വലിയ പ്രതിഷേധങ്ങളുണ്ടായി. മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ്…
Read More » -
ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സഹോദരിമാരെ കാണാനില്ല; പോയത് മൊബൈല്‍ ഫോണ്‍ എടുക്കാതെ
പാലക്കാട്: ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ അമ്മിണി (76), ശാന്ത (68) എന്നിവരെയാണ് കാണാതായത്. ഗുരുവായൂരില്‍ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇവര്‍ ഒന്നിച്ചാണ് താമസം. ഇരുവരും പതിവായി ഗുരുവായൂരില്‍ പോകാറുണ്ട്. വൈകിട്ടോടെ തിരിച്ചെത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഞായറാഴ്ച വൈകിയും തിരിച്ചെത്താതായതോടെ ഫോണില്‍ വിളിച്ചുനോക്കി. ഇരുവരും മൊബൈല്‍ ഫോണ്‍ കൊണ്ടുപോയില്ലെന്ന് അപ്പോഴാണ് വീട്ടുകാര്‍ക്ക് മനസിലായത്. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്മിണിയും ശാന്തയും വൈകിട്ടോടെ പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയതായി കണ്ടെത്തി. ഇവിടെ നിന്ന് തിരുപ്പതിയിലേക്ക് ബസുണ്ടോയെന്ന് ചിലരോട് അന്വേഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത്യാവശ്യത്തിന് പണം ഇരുവരുടെയും കൈവശമുണ്ട്. അതേസമയം, മലപ്പുറം പൊന്നാനിയില്‍ നിന്ന് പതിനഞ്ചുവയസുകാരായ ആണ്‍കുട്ടികളെ കാണാതായി. ഞായറാഴ്ച മുതലാണ് കുട്ടികളെ കാണാതായതെന്നാണ് പരാതി. ഷാനിഫ്, റംനാസ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേരും വെവ്വേറെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. കളിക്കൂട്ടുകാരാണ്…
Read More » -
ഊണ് കഴിക്കുന്നതിനിടെ മുഖത്ത് മുളകുപൊടി വിതറി; കറിക്കത്തി കൊണ്ട് 10 തവണ കുത്തി, ആ രാക്ഷസനെ അവസാനിപ്പിച്ചെന്ന് വീഡിയോ കോള്‍!
ബംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ (68) ഭാര്യ പല്ലവി കൊലപ്പെടുത്തിയതിനു കാരണം വസ്തു തര്‍ക്കമെന്നു സൂചന. സഹോദരിക്ക് വസ്തു എഴുതിക്കൊടുത്ത നടപടിയെ എതിര്‍ത്ത പല്ലവി, മകന്‍ കാര്‍ത്തികേഷിന്റെ പേരില്‍ സ്ഥലം വാങ്ങിയതിനെയും ചോദ്യം ചെയ്തിരുന്നു. ഓംപ്രകാശിന്റെ മറ്റൊരു ബന്ധത്തെച്ചൊല്ലിയും വഴക്ക് പതിവായിരുന്നു. സഹോദരിക്ക് നല്‍കിയ ഭൂമി തന്റെ പേരിലാക്കാന്‍ പല്ലവി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ ഉള്‍പ്പെടെ കുടുംബത്തിന് കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ട്. വസ്തു തര്‍ക്കത്തില്‍ ഓംപ്രകാശിനെതിരെ കേസ് എടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് നേരത്തേ പല്ലവി പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയിട്ടുണ്ട്. ഞായറാഴ്ച ഊണ് കഴിക്കുന്നതിനിടെ തര്‍ക്കമുണ്ടായപ്പോള്‍ മുഖത്ത് മുളകുപൊടി വിതറിയ ശേഷം കറിക്കത്തി കൊണ്ട് വയറ്റിലും കഴുത്തിലും പല്ലവി 10 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് മകള്‍ കൃതി വീട്ടിലുണ്ടായിരുന്നെങ്കിലും അവരുടെ പങ്ക് വ്യക്തമല്ല. ‘ ആ രാക്ഷസനെ അവസാനിപ്പിച്ചു’എന്നു വെളിപ്പെടുത്തി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് പല്ലവി വീഡിയോ കോള്‍…
Read More » -
നിന്നെ പുറത്ത് കിട്ടും, ജീവനോടെ വീട്ടില്‍ പോകുന്നതെങ്ങനെന്നു നോക്കാം; കോടതിക്കുള്ളില്‍ വനിതാ ജഡ്ജിക്ക് നേരെ പ്രതിയുടെ വധഭീഷണി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോടതിക്കുള്ളില്‍ വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയുമായി ചെക്ക് കേസ് പ്രതി. കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കു നേരെയാണ് പ്രതിയില്‍നിന്നും ഭീഷണിയും അധിക്ഷേപവും ഉണ്ടായത്. ഏപ്രില്‍ രണ്ടിനു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ചെക്ക് ബൗണ്‍സ് കേസ് പ്രതിയായ അതുല്‍ കുമാര്‍ ആണ്, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിലെ സെക്ഷന്‍ 138 പ്രകാരം തന്നെ ശിക്ഷിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എന്‍ഐ ആക്ട്) ശിവാംഗി മംഗ്ലയെ ഭീഷണിപ്പെടുത്തിയത്. ശിക്ഷ വിധിച്ച ജഡ്ജി, ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 437 എ പ്രകാരം ജാമ്യ ബോണ്ട് കെട്ടിവയ്ക്കാന്‍ പ്രതിയോട് നിര്‍ദേശിച്ചു. ഇതോടെ, പ്രകോപിതനായ പ്രതി ജഡ്ജിക്കു നേരെ കൈയില്‍ കിട്ടിയ ഒരു സാധനമെടുത്ത് എറിഞ്ഞു. തുടര്‍ന്ന് വിധി തനിക്ക് അനുകൂലമായി മാറ്റാന്‍ വേണ്ടത് ചെയ്യൂ എന്ന് അഭിഭാഷകനോട് പറയുകയും ചെയ്തു. അതിനു ശേഷമായിരുന്നു ഭീഷണി. നീ ആരാണ്? ‘നിന്നെ പുറത്തുവച്ച് ഞാന്‍ കണ്ടോളാം. നീ എങ്ങനെ ജീവനോടെ വീട്ടിലേക്ക് തിരിച്ചുപോവുമെന്ന് നോക്കാം’- പ്രതി…
Read More » -
ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു, മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു മൊബൈല്‍ ഫോണും പണവും അപഹരിച്ചതായി പരാതി. ഞായറാഴ്ച രാത്രി 9.14നു പെരുമണ്ണയില്‍നിന്നു സിറ്റി സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്ന ‘സഹിര്‍’ സ്വകാര്യ ബസില്‍ ആണു സംഭവം. ബസിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചതായും മൊബൈല്‍ ഫോണും 4,500 രൂപയും തട്ടിയെടുത്തു ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടതായുമാണ് യാത്രക്കാരന്റെ പരാതി. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കസബ ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. പന്തീരാങ്കാവിനു സമീപം കൈമ്പാലത്തുനിന്നു ബസില്‍ കയറി പിന്‍സീറ്റില്‍ യാത്ര ചെയ്ത മാങ്കാവ് സ്വദേശി ടി.നിഷാദിനാണു (44) മര്‍ദനമേറ്റത്. നിഷാദിനു സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവര്‍ പ്രകോപനമില്ലാതെ കഴുത്തില്‍ പിടികൂടുകയായിരുന്നു. കൈ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും…
Read More » -
കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; രക്തംവാര്‍ന്ന് മൃതദേഹങ്ങള്‍, വസ്ത്രങ്ങളില്ല
കോട്ടയം: തിരുവാതില്‍ക്കലില്‍ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരുവരുടെയും തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇതേ…
Read More » -
‘ഷൈനെതിരെ തെളിവ് കിട്ടിയിട്ടില്ല, സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് മൊഴിയില്ല; വീണ്ടും ചോദ്യം ചെയ്യും’
കൊച്ചി: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ എന്ത് ലഹരിയാണ്, എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണ്, കേസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷൈനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധന വേണമെന്ന സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പൊലീസിനെ കണ്ട് ഷൈന്‍ ഓടിപ്പോകാന്‍ ഉണ്ടായ സാഹചര്യം ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയത് എന്നാണ് ഷൈന്‍ പറയുന്നത്. ഗുണ്ടകള്‍ എന്ന് കരുതിയെങ്കില്‍ പൊലീസിനെ സമീപിക്കാമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയില്‍ ലഹരിയുടെ സാന്നിധ്യമുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴിയില്‍…
Read More » -
ഒരുകോടിയിലധികം വിലയുള്ള മുടി മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍
ബംഗളൂരു: വടക്കന്‍ ബംഗളൂരുവിലെ ഗോഡൗണില്‍നിന്ന് ഒരുകോടി രൂപയിലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ലക്ഷ്മിപുര നിവാസി യെല്ലപ്പയാണ് (25) അറസ്റ്റിലായത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫെബ്രുവരി 28-ന് കെ. വെങ്കടസ്വാമിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിപുര ക്രോസിലെ ഒരു ഗോഡൗണിലാണ് മോഷണം നടന്നത്. മുടി വിദേശത്തേക്ക് കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ് വെങ്കടസ്വാമി. ഇയാളുടെ ഗോഡൗണില്‍ മുടി സൂക്ഷിച്ച വിവരമറിഞ്ഞ യെല്ലപ്പയും സുഹൃത്തുക്കളും മോഷണം നടത്തുകയായിരുന്നു. 28-ന് രാത്രിയില്‍ സംഘം ഗോഡൗണിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്നാണ് കവര്‍ച്ച നടത്തിയത്. ഹൈദരാബാദിലുള്ള ഏജന്റുമാര്‍ക്ക് മോഷ്ടിച്ച മുടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
Read More » -
തസ്ലിമയുടെ ഫോണില്‍ നടനുമായുള്ള വാട്‌സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ സിനിമാ ബന്ധം തേടി പൊലീസ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ പ്രതികള്‍ക്കു സിനിമ മേഖലയിലുള്ളവരുമായുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് എക്‌സൈസ് പ്രതീക്ഷിക്കുന്നു. 3 പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള എക്‌സൈസിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും. കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താനയുമായി (ക്രിസ്റ്റീന43) ബന്ധമുണ്ടെന്നു നടന്‍ ഷൈന്‍ ടോം ചാക്കോ കഴിഞ്ഞ ദിവസം പൊലീസിനോടു സമ്മതിച്ചിരുന്നു. തസ്ലിമ ഫോണില്‍ മെസേജ് അയച്ചിരുന്നെന്നു നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും പറഞ്ഞിരുന്നു. തസ്ലിമയുടെ ഫോണില്‍ ഒരു നടനുമായുള്ള വാട്‌സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സഹായം തേടിയിട്ടുണ്ട്. നടന്മാരുടെ പങ്ക് വ്യക്തമായാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. അതേസമയം, ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ സിനിമാ മേഖലയെന്നോ മറ്റേതെങ്കിലും മേഖലയെന്നോ നോക്കാതെ…
Read More »