Crime

  • എസ്എഫ്‌ഐഒയുടെ ചുവടുപിടിച്ചുതന്നെ അന്വേഷണം; വീണ വിജയന്‍ അടക്കമുള്ളവുടെ മൊഴി ആവശ്യപ്പെട്ട് ഇഡി; തെളിവുകള്‍ കൈമാറാന്‍ അപേക്ഷ നല്‍കി; കമ്പനി സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഡയറിക്കുറിപ്പിലേക്ക് അന്വേഷണം കൂട്ടിമുട്ടിക്കാന്‍ നീക്കം

    കൊച്ചി: സിഎംഎആര്‍എല്‍- എക്‌സാലോജിക്ക് കേസില്‍ വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതിനായി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കി. എസ്എഫ്‌ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണം. നേരത്തെ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്എഫ്‌ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം കോടതി അംഗീകരിച്ചതോടെയായിരുന്നു കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പ് സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികള്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം…

    Read More »
  • ‘മകളെ അവര്‍ നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചു, അവളില്‍ നിന്നുള്ള പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു’

    ന്യൂഡല്‍ഹി: ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മോഹിത് യാദവ് (33) എന്ന എന്‍ജിനിയറാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യാവീട്ടുകാരും ഉപദ്രവിക്കുന്നതായി പറയുന്ന വീഡിയോ മോഹിത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷന്മാര്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കാത്തതാണ് തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ജീവിച്ചിരിക്കുമ്പോള്‍ നീതി കിട്ടിയില്ല. മരിച്ചതിന് ശേഷവും നീതി കിട്ടിയില്ലെങ്കില്‍ തന്റെ ചിതാഭസ്മം അഴുക്കുചാലില്‍ ഒഴുക്കിക്കളയണമെന്നും മോഹിത് വീഡിയോയില്‍ പറയുന്നു. നോയ്ഡ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍വച്ചാണ് മോഹിത് ജീവനൊടുക്കിയത്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ അതുല്‍ സുഭാഷ് എന്ന ടെക്കി ഭാര്യാപീഡനം ആരോപിച്ച് ആത്മഹത്യ ചെയ്തത് ചര്‍ച്ചയായിരുന്നു. ഭാര്യയെ നിര്‍ബന്ധപൂര്‍വം ഭാര്യാ വീട്ടുകാര്‍ ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്നും കുഞ്ഞിനെ നഷ്ടമായെന്നും മോഹിത് വീഡിയോയില്‍ പറയുന്നു. തന്റെ സ്വത്ത് ഭാര്യയുടെ പേരിലെഴുതിക്കൊടുത്തില്ലെങ്കില്‍ തനിക്കും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് കേസ് ഫയല്‍…

    Read More »
  • ഐബിയിലെ കാമദേവന്‍ സുകാന്ത് എവിടെ? പോലീസ് എടപ്പാളില്‍; മുറികുത്തിത്തുറന്ന് ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കും കണ്ടെടുത്തു

    മലപ്പുറം: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പിടികൂടാനായില്ല. കൂടുതല്‍ തെളിവുതേടി പോലീസ് ഞായറാഴ്ച എടപ്പാളിലെ വീട്ടില്‍ വീണ്ടുമെത്തി. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയില്‍ സുകാന്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകള്‍, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവ കണ്ടെടുത്തു. ഇത് കേസില്‍ നിര്‍ണായക തെളിവായേക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഉത്തരവുമായി പേട്ട പോലീസ് എടപ്പാള്‍ പട്ടാമ്പി റോഡില്‍ അടഞ്ഞുകിടക്കുന്ന വീട്ടിലെത്തിയത്. വട്ടംകുളം പഞ്ചായത്തംഗം ഇ.എ. സുകുമാരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും അയല്‍വാസിയായ ഇബ്രാഹിമിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. വീടിന്റെ താക്കോല്‍ അയല്‍വാസിയുടെ വീട്ടില്‍നിന്ന് വാങ്ങിയശേഷം അകത്തുകയറി. പരിശോധനയില്‍ മുറികളില്‍നിന്ന് ഒന്നും കിട്ടിയില്ല. പിന്നീട് മുകളിലെ നിലയില്‍ സുകാന്തിന്റെ പൂട്ടിക്കിടന്ന മുറിയും അലമാരിയും കുത്തിത്തുറന്ന് പരിശോധിച്ചു. ഇതില്‍നിന്നാണ് ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെടുത്തത്. ഇവകൂടാതെ നിരവധി രേഖകളും ഇവര്‍ പരിശോധിച്ചു. ആവശ്യമുള്ളവയുടെ ചിത്രങ്ങള്‍ പകര്‍ത്തി. മേഘയുടെ മരണം നടന്ന് അധികംവൈകാതെ രണ്ടുതവണ പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവെന്നും…

    Read More »
  • മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു; കര്‍ണാടക മുന്‍ ഡി.ജി.പിയുടെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

    ബെംഗളൂരു: കര്‍ണാടക മുന്‍ മേധാവി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭാര്യ പല്ലവി. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് അക്രമിച്ചെന്നാണ് മൊഴി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സ്വത്ത് സഹോദരിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാഗ്വാദത്തിനൊടുവില്‍ മുളകു പൊടിയെറിഞ്ഞ് കീഴ്‌പ്പെടുത്തിയ ശേഷം കെട്ടിയിട്ട് കത്തിയും കുപ്പിയുമുപയോഗിച്ച് കഴുത്തിനും തലയ്ക്കു പിറകിലും നിരവധി തവണ കുത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ ഓം പ്രകാശിനെ മരിക്കുന്നതു വരെ നോക്കി നിന്നുവെന്നും പൊലീസ് പറയുന്നു. സംഭവ സമയത്ത് വീട്ടിലെ മുകളിലെ നിലയിലുണ്ടായിരുന്ന മകള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കൃത്യം നടത്തിയ ശേഷം മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓം പ്രകാശ് എപ്പോഴും തന്നോട് വഴക്കിടാറുണ്ടെന്നും…

    Read More »
  • കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയില്‍

    കോഴിക്കോട്: പുതിയങ്ങാടിയില്‍ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പുതിയങ്ങാടി റിലയന്‍സ് പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. ബൈക്കിന്റെ പിന്നിലിരുന്ന യുവതിയോട് നിഖില്‍ ലൈംഗികചേഷ്ട കാണിച്ചു. ഇത് ചോദ്യം ചെയ്ത യുവാവിനെ ആയുധം വച്ച് നെറ്റിക്ക് അടിക്കുകയും മുഖത്ത് തലകൊണ്ട് കുത്തുകയും ചെയ്തു. സംഭവത്തില്‍ യുവാവിന്റെയും യുവതിയുടേയും പരാതിയില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ നിഖില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതി മുമ്പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.  

    Read More »
  • ലഹരിക്കേസില്‍ തടിയൂരാന്‍ ഷൈന്‍; കോടതിയെ സമീപിച്ചേക്കും, സജീറിനെ തേടി പൊലീസ്

    കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഷൈനും കുടുംബവും നിയമോപദേശം തേടിയതായാണ് സൂചന. തനിക്ക് പങ്കില്ലാത്ത കേസില്‍ പ്രതിയാക്കിയെന്ന വാദമാണ് ഉയര്‍ത്തുക. ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും. കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന വാദവും ഉന്നയിക്കും. ഷൈനിന്റെ സാമ്പത്തിക വിവരമാണ് പൊലീസ് അന്വേഷിക്കുന്നത്. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ചാടി ഓടിയത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് പൊലീസ്. മയക്കുമരുന്ന് ഉപയോഗിച്ചോ എന്നറിയാന്‍ മുടിയുടേയും നഖത്തിന്റേയും സാംപിളുകള്‍ ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേയ്ക്ക് അയച്ച സാംപിളിന്റെ പരിശോധന ഫലം വരാന്‍ ഒരു മാസമെടുത്തേക്കുമെന്നാണ് സൂചന. അതേസമയം മയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി സജീറിനായുള്ള തെരച്ചിലിലാണ് പൊലീസ്. ഡാന്‍സാഫ് സംഘം സജീറിനെ തേടിയായിരുന്നു എറണാകുളം നോര്‍ത്തിലെ ജി എസ് വേദാന്ത…

    Read More »
  • 16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 20 വര്‍ഷം തടവ്

    ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുപ്പതുകാരിക്ക് 20 വര്‍ഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്‌സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുകാരനായ തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. അവിടെവച്ച് മദ്യം നല്‍കി തുടര്‍ച്ചയായി 67 ദിവസം വരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. 2023 നവംബര്‍ 7നാണ് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോകല്‍, ലൈംഗികചൂഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രാഥമിക അന്വേഷണത്തിനും കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും ശേഷം പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

    Read More »
  • ‘നമ്മള്‍’ ചെയ്യുന്ന കാലത്ത് ഷൈനിനു പുകവലിയോ മദ്യപാനമോ ഇല്ല; ‘ആ സംവിധായകന്റെ ആദ്യ സിനിമയ്ക്കുശേഷമുള്ള കൂട്ടും സൗഹൃദവും വഴിതെറ്റിച്ചു; ഗദ്ദാമയ്ക്കായി നേരിട്ടു കണ്ടപ്പോള്‍ ഞെട്ടി’: ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് സംവിധായകന്‍ കമല്‍

    കൊച്ചി: താന്‍ കാണുന്ന അന്നുമുതല്‍ ഷൈനിനൊപ്പം ഓട്ടം ഉണ്ടെന്നും ലഹരി ഉപയോഗം കൊച്ചിയിലേക്കു മാറിയതിനു ശേഷമാണെന്നും സംവിധായകന്‍ കമല്‍. പൊന്നാനി എംഇഎസില്‍ കമലിന്റെ ഭാര്യ പഠിപ്പിക്കുന്ന സമയത്ത് അയല്‍ക്കാരായിരുന്നു ഷൈനിന്റെ കുടുംബമെന്നും ആ അടുപ്പത്തില്‍നിന്നാണ് സഹസംവിധായകനായും നടനുമൊക്കെയായി കൂടെക്കൂട്ടിയതെന്നും കമല്‍ പറഞ്ഞു. തൃശൂരില്‍ പരിപാടിക്കിടെയാണു ഷൈനിന്റെ പിതാവ് ചാക്കോ ‘അവന്‍ പഠിക്കാന്‍ മോശമാണെന്നും അഭിനയിക്കാനാണു താത്പര്യ’മെന്നും പറഞ്ഞത്. അന്നു പത്തില്‍ പഠിക്കുന്ന ഷൈനും പലവട്ടം തന്നോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് ഷൈന്‍ ഡിഗ്രി കഴിഞ്ഞ സമയത്താണു ‘നമ്മള്‍’ എന്ന സിനിമ ചെയ്യുന്നത്. ആ സെറ്റില്‍ ഇടിച്ചു കയറിയാണ് സഹായിയായി മാറിയത്. അന്നൊന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും കമല്‍ ഓര്‍ക്കുന്നു. അസിസ്റ്റന്റ് സംവിധായകന്‍ എന്ന നിലയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയൊക്കെ ഏകോപിപ്പിക്കാന്‍ ഷൈനിനു കഴിഞ്ഞു. നമ്മളിനുശേഷം ‘സ്വപ്‌നക്കൂട്’, രാപ്പകല്‍ എന്നീ ആറോ ഏഴോ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്തിരുന്നു. അന്ന് ആഷിക് അബു ഉള്‍പ്പെടെയുള്ള സംവിധായകര്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഒരിക്കല്‍പോലും ലൊക്കേഷനില്‍ ഷൈനിനെതിരേ പരാതി ഉയര്‍ന്നിട്ടില്ല. ആഷിക്…

    Read More »
  • ഭര്‍ത്താവിനെ കൊന്നു, സുഹൃത്തിനെ വിളിച്ച് ഭാര്യ പല്ലവി; കര്‍ണാടക മുന്‍ ഡിജിപിയുടെ കൊലപാതകത്തിന് കാരണം കുടുംബ വഴക്കെന്നു വിവരം; പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു മൃതദേഹം

    ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് (68) ബെംഗളൂരുവിലെ വസതിയില്‍ കുത്തേറ്റു മരിച്ചതു സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. വെകിട്ട് അഞ്ചിന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോളില്‍ വിളിച്ചു താന്‍ ഓംപ്രകാശിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയതോടെയാണു മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവര്‍ പൊലീസിനെ വിളിച്ചു വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഓംപ്രകാശ് തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് അഞ്ചു ദിവസം മുന്‍പ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പല്ലവി പറഞ്ഞിരുന്നു. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ്…

    Read More »
  • മെഡിക്കല്‍ കോളജിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് തടഞ്ഞു; പോലീസുകാരനെ കമ്പി വടിക്കടിച്ചിട്ടു, രണ്ടു പേര്‍ അറസ്റ്റില്‍

    കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചവരെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു നേരെ ആക്രമണം. കമ്പിവടി കൊണ്ടുള്ള അടിയേറ്റ്, സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കേരള പൊലീസിന്റെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്എഫ്) ഉദ്യോഗസ്ഥന്റെ തലയ്ക്കു പരുക്കേറ്റു. ബീയര്‍ കുപ്പിയും കമ്പിവടിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടംഗ സംഘത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി കീഴ്പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥനും മേലുകാവ് സ്വദേശിയുമായ ജോബിന്‍ ജോണ്‍സണിനാണു പരുക്കേറ്റത്. തലയില്‍ 5 തുന്നലുകളുണ്ട്. സംഭവത്തില്‍ കുമാരനല്ലൂര്‍ വല്യാലിന്‍ചുവട് കൊല്ലേലില്‍ ബിജോ കെ.ബേബി (20), ആലപ്പുഴ എണ്ണക്കാട് ചെങ്കിലാത്ത് പടീറ്റതില്‍ ശ്രീകുമാര്‍ (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജോ കെ. ബേബി ആര്‍പ്പൂക്കര അങ്ങാടിപ്പള്ളി ഇല്ലത്തുപറമ്പില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ആശുപത്രി പരിസരത്ത് മോഷണവും പോക്കറ്റടിയുമായി നടക്കുന്ന ആളാണ് ശ്രീകുമാറെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ പണ്ട് ന്യൂറോ വിഭാഗത്തില്‍ ചികിത്സയ്ക്കു വന്നതായിരുന്നു. അസുഖം ഭേദമായെങ്കിലും പിന്നീട് ആശുപത്രി വിട്ടു പോയില്ല. ഇടയ്ക്ക്…

    Read More »
Back to top button
error: