Crime
-
ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്തിയ സംഭവം: ലിവിയയെ പറ്റിച്ചത് ആഫ്രിക്കക്കാരന്‍; എല്‍എസ്ഡി സറ്റാമ്പിനു പകരം നല്‍കിയത് പ്രിന്റൗട്ട്!; മകന്റെ ഭാര്യയുടെ പണം ഷീല തിരികെ നല്‍കിയില്ലെന്നും സൂചന; ലിവിയയെ തിരികെ എത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും
തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കാനുള്ള ലഹരി സ്റ്റാംപ് വാങ്ങിയത് മകന്റെ ഭാര്യാസഹോദരിയെന്ന് പ്രതി നാരായണദാസിന്റെ വെളിപ്പെടുത്തല്‍. ഷീലയുടെ ബാഗില്‍ സ്റ്റാംപ് വച്ചതും ലിവിയ ജോസായിരുന്നു. ഇറ്റലിയില്‍ ജോലിക്ക് പോകാനുള്ള നീക്കം പൊളിക്കുകയായിരുന്നു ലക്ഷ്യം. മരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചുനല്‍കാത്തതിന്റെ വിരോധവും കാരണമായി. ഇരുപത്തിമൂന്നുകാരിയാണ് കാലടി സ്വദേശിനിയായ ലിവിയ ജോസ്. ബംഗ്ലുരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനു പഠിക്കുന്നു. ഷീല സണ്ണിയുടെ മകന്‍ സംഗീതിനെയാണ് ലിവിയയുടെ ചേച്ചി വിവാഹം കഴിച്ചത്. വിവാഹ സമയത്ത്, സംഗീതും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ലിജിയുടെ 10 ലക്ഷം രൂപയുടെ സ്വര്‍ണം കുടുംബത്തിന്റെ കടംവീട്ടാന്‍ സംഗീത് ഉപയോഗിച്ചു. ഇതുകൂടാതെ, ലിജിയുടെ പത്തു സെന്റ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്തു. എന്നിട്ടും, ലിജിയ്ക്കു വീട്ടില്‍ അവഗണനയായിരുന്നു. ഇതിനിടെയാണ്, ഷീല സണ്ണി ഇറ്റലിയില്‍ ജോലി തേടി പോകാനൊരുങ്ങിയത്. സ്വര്‍ണവും ഭൂമിയും തിരിച്ചുതരുന്ന കാര്യത്തില്‍ ഷീല സണ്ണിയും സംഗീതും താല്‍പര്യം കാട്ടിയില്ല. ഇതേചൊല്ലി, പലപ്പോഴും വഴക്കുണ്ടായി. ഈ വൈരാഗ്യം തീര്‍ക്കാന്‍ ലിജിയുടെ സഹോദരി…
Read More » -
പാക് അനുകൂല മുദ്രാവാദ്യം വിളിച്ചെന്ന് ആരോപിച്ച് വയനാട് സ്വദേശിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആക്രി പെറുക്കി ജീവിച്ച അഷറഫിനെ ആക്രമിച്ചത് ക്ഷേത്ര മൈതാനത്തുവച്ച്; ക്രിക്കറ്റ് കളിച്ചിരുന്നവര്‍ ഒന്നടങ്കം പൊതിരെ തല്ലി; 15 പേര്‍ അറസ്റ്റില്‍
പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. വയനാട് പുൽപള്ളി സ്വദേശി അഷ്‌റഫ് (36) ആണ് കൊല്ലപ്പെട്ടത്. മംഗളുരു പൊലീസ് പുൽപള്ളി പൊലീസുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്തി . വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന അഷ്റഫിനു ചെറിയ മാനസിക പ്രശ്നവുമുണ്ട്. അഷ്റഫിന്റെ സഹോദരൻ മംഗളുരുവിലേക്ക് തിരിച്ചു. മംഗളുരു ബത്ര കല്ലുരുത്തി ക്ഷേത്ര മൈതാനത്താണു ക്രിക്കറ്റ് കളിക്കിടെ ആക്രമണമുണ്ടായത്. 15 പേര്‍ അറസ്റ്റിലായി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ക്ഷേത്ര മൈതാനത്ത് പ്രദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുകയായിരുന്നു. കളിക്കിടെ സ്ഥലത്തെത്തിയ അഷ്റഫും സച്ചില്‍ എന്നയാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അഷ്റഫ് പാക്കിസ്ഥാന്‍ സിദ്ദാബാദ് വിളിച്ചെന്ന് സച്ചിന്‍ വിളിച്ചുപറഞ്ഞതോടെ കളിക്കളത്തുണ്ടായിരുന്നവര്‍ ഒന്നടങ്കം യുവാവിനെ ആക്രമിക്കുകയായിരുന്നു. കമ്പുകൊണ്ടടിച്ചും നിലത്തിട്ട് ചവിട്ടിയും ക്രൂരമായി മര്‍ദ്ദിച്ചു. യുവാവ് ഗ്രൗണ്ടില്‍ മരിച്ചുവീണു. വൈകീട്ട് അഞ്ചുമണിയോടെയാണ് പൊലീസ് സ്ഥലത്തെത്തിയത് പോസ്റ്റ് മോര്‍ട്ടത്തിലാണു ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണു മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ദീപക് കുമാറെന്നയാളുടെ പരാതിയില്‍…
Read More » -
ഹാഷിം മൂസ മുന്‍ പാകിസ്താന്‍ പാരാ കമാന്‍ഡോ; പഹല്‍ഗാം ആക്രമണത്തില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഉദ്യോഗസ്ഥര്‍; ഇന്ത്യയില്‍ സഹായം നല്‍കിയ 15 പേരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ നിഷ്‌കളങ്കരായ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത പാക് തീവ്രവാദികളില്‍ ഉള്‍പ്പെട്ട ഹാഷിം മൂസ മുന്‍ പാക് സൈനികനെന്നു സൂചന. പാകിസ്താന്‍ സൈന്യത്തിന്റെ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പി (എസ്എസ്ജി)ലെ പാരാ കമാന്‍ഡോ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇയാളെ ലഷ്‌കറെ ഭീകരവാദികള്‍ ഒപ്പംകൂട്ടിയതാണെന്ന സംശയമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭീകരരെ സഹായിച്ചെന്നു സംശയിക്കുന്ന 15 പേര ചോദ്യം ചെയ്തതില്‍നിന്നാണു മൂസയുടെ പങ്കു വ്യക്തമാക്കുന്ന തെളിവു ലഭിച്ചത്. ഇവരാണു തീവ്രവാദികളുടെ സാധനങ്ങള്‍ എത്തിച്ചു നല്‍കിയതെന്നും രഹസ്യമായി വിവരങ്ങള്‍ നല്‍കിയതെന്നും കരുതുന്നു. പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ അറിവില്ലാതെ മൂസയ്ക്കു ലഷ്‌കറെയുടെ തീവ്രവാദ നീക്കങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു മുമ്പ് ഇന്ത്യയില്‍ നടന്ന പല ആക്രമണങ്ങളിലും ഐഎസ്‌ഐയുടെ പങ്ക് പുറത്തുവന്നിരുന്നു. 2024 ഒക്‌ടോബറില്‍ ഗഗന്‍ഗിറില്‍ നടന്ന ആക്രമണത്തില്‍ ഡോക്ടര്‍ അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ളയിലെ ബുടാപത്രിയില്‍ നടന്നതാണ്. രണ്ട് സൈനികരും രണ്ടു സൈനിക പോര്‍ട്ടര്‍മാരുമാണ് അന്നു…
Read More » -
പഹല്‍ഗാം ആക്രമണം: 48 മണിക്കൂറിനുശേഷം പാക് സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടു? സ്വകാര്യ വിമാനത്തില്‍ കടന്നവരില്‍ ഉന്നത ഉദ്യോഗസ്ഥരും; സ്ഥിതി വഷളായിട്ടും പ്രതികരണമില്ല; ഇന്ത്യക്കെതിരേ യുദ്ധം നല്ലതിനല്ലെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പെരുകുന്നതിനിടെ പാകിസ്താന്‍ സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടെന്നു സൂചന. ആക്രമണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. സൈനിക മേധാവി ജറല്‍ അസിം മുനീറും കുടുംബവും ഇന്റര്‍ സര്‍വീസ് പബ്‌ളിക് റിലോഷന്‍സ് ലഫ്. ജനറല്‍ അസിം മാലിക്ക്, ചെയര്‍മാന്‍ ഓഫ് ജോയിന്റ് ചീഫ് കമ്മിറ്റി ജനറല്‍ സഹീര്‍ ഷംഷാദ് മിര്‍സ എന്നിവര്‍ സ്വകാര്യ വിമാനത്തിലാണു രാജ്യം വിട്ടതെന്നു വിയോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബ്രിട്ടനിലും അമേരിക്കയിലെ ന്യൂജഴ്‌സിയിലുമായി എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം പാക് സൈനിക മേധാവിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഇന്ത്യയെ അപേക്ഷിച്ചു സൈന്യത്തിനു ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവിടെ പരസ്യമായി രംഗത്തു വരാനും ഇവര്‍ മടിക്കാറില്ല. നിരവധി വട്ടം സൈനിക ഭരണത്തിലേക്കു പോയ പാകിസ്താനില്‍, അടുത്തിടെ മുനീര്‍ തന്നെ ഇന്ത്യക്കെരിരേ പ്രസംഗത്തില്‍ രംഗത്തു വന്നിരുന്നു. ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ ആസ്ഥാനമായി…
Read More » -
ഷീലാ സണ്ണിക്ക് മരുമകളുമായുണ്ടായ അഭിപ്രായവ്യത്യാസം വ്യാജ ലഹരിക്കേസായി; കുറ്റസമ്മതം നടത്തി നാരയണാദാസ്; വിശദ ചോദ്യം ചെയ്യലിന് ശേഷം മരുമകളേയും സഹോദരിയേയും പ്രതിയാക്കും; ചാലക്കുടിയിലെ ഗൂഢാലോചന പുറത്തേക്ക്
തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്ന ഷീലാ സണ്ണിയെ വ്യാജമയക്കുമരുന്നുകേസില്‍ കുടുക്കിയ സംഭവത്തിലെ ഗൂഡാലോചന പുറത്ത്. കേസിലെ പ്രധാന പ്രതി കര്‍ണാടകയില്‍ പ്രത്യേകാന്വേഷണസംഘത്തിന്റെ പിടിയിലായതോടെയാണ് സംഭവം തെളിഞ്ഞത്. തൃപ്പൂണിത്തുറ സ്വദേശി എം.എന്‍. നാരായണദാസി (55)നെയാണ് പിടികൂടിയത്. ഷീലയെ കുടുക്കാന്‍ മകന്റെ ഭാര്യയുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗപ്പെടുത്തിയെന്നാണ് കേസ്. ഷീലാ സണ്ണിക്ക് മരുമകളുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് വ്യാജ ലഹരിക്കേസിന്റെ അടിസ്ഥാനം. ബെംഗളൂരുവില്‍നിന്ന് 20 മീറ്റര്‍ അകലെയുള്ള സ്ഥലത്തുനിന്നാണ് പിടികൂടിയതെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു പറഞ്ഞു. പ്രത്യേകാന്വേഷണ സംഘത്തിലെ മൂന്നുപേരാണ് നാരായണദാസിനെ തിരക്കി ബെംഗളൂരുവിലേക്ക് പോയിരുന്നത്. പ്രതിയെ ഇവിടെ കൊണ്ടുവന്നശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിശദ ചോദ്യം ചെയ്യലുമുണ്ടാകും. ഇതിലൂടെയാണ് യഥാര്‍ത്ഥ വസതുത കണ്ടെത്തുക. പ്രഥാമികമായി ഇയാള്‍ കുറ്റം സമ്മതിച്ചു. ഷീലാ സണ്ണിയുടെ മരുമകളും അവരുടെ സഹോദരിയും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. അതിനിടെ നാരായണദാസിനെ നേരത്തേ അറിയില്ലെന്ന് ഷീലാ സണ്ണി. സുപ്രീംകോടതിവരെയെത്തിയ കേസില്‍ ഇപ്പോള്‍ പ്രധാന വഴിത്തിരവുണ്ടായതില്‍ സന്തോഷമുണ്ടെന്ന് വെസ്റ്റ്‌കൊരട്ടിയില്‍ ബന്ധുവിന്റെ വീട്ടിലുള്ള ഷീല…
Read More » -
വിവാഹസദ്യയ്ക്ക് പനീര്‍ കിട്ടിയില്ല, പന്തലിലേക്ക് ബസ് ഓടിച്ചുകയറ്റി യുവാവിന്റെ പരാക്രമം; 6 പേര്‍ക്ക് പരിക്ക്
ലഖ്നൗ: വിവാഹസദ്യയ്ക്ക് പനീര്‍ കിട്ടാത്തതില്‍ രോഷം പൂണ്ട് ആളുകള്‍ക്കിടയിലേക്ക് മിനിബസ് ഓടിച്ചുകയറ്റിയും സാധനങ്ങള്‍ നശിപ്പിച്ചും യുവാവിന്റെ പരാക്രമം. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഹമീദ്പുരില്‍ ശനിയാഴ്ച നടന്ന വിവാഹത്തിനിടെയായിരുന്നു സംഭവം. രാജ്നാഥ് യാദവ് എന്ന വ്യക്തിയുടെ മകളുടെ വിവാഹത്തിനിടെയാണ് അനിഷ്ടസംഭവമുണ്ടായത്. ശനിയാഴ്ച വൈകിട്ട് വിവാഹഘോഷയാത്ര വിവാഹപ്പന്തലിലെത്തിച്ചേരുന്നതുവരെ കാര്യങ്ങള്‍ ഭംഗിയായി നടന്നു. ഭക്ഷണം നല്‍കുന്നിടത്തേക്ക് കടന്നുവന്ന ധര്‍മേന്ദ്ര യാദവ് എന്ന യുവാവിന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുളളവരുടെ പാത്രത്തില്‍ പനീര്‍ കണ്ടതോടെ ‘ഹാലിളകി’. പനീറിന്റെ കാര്യം ചോദിച്ച് ധര്‍മേന്ദ്ര യാദവ് ബഹളമുണ്ടാക്കാന്‍ തുടങ്ങി. ദേഷ്യത്തില്‍ പുറത്തിറങ്ങിപ്പോയ അയാള്‍ ബസോടിച്ച് വിവാഹത്തിനെത്തിയ അതിഥികള്‍ക്കിടയിലേക്ക് കയറ്റി. വരന്റെ അച്ഛനും വധുവിന്റെ അമ്മാവനും ഉള്‍പ്പെടെ പരിക്കേറ്റു. പരിക്കേറ്റവര്‍ വാരാണസിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ധര്‍മേന്ദ്ര അവിടെ നിന്ന് കടന്നു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ വിവാഹച്ചടങ്ങുകളുമായി സഹകരിക്കാന്‍ സാധിക്കില്ലെന്ന് വരന്റെ വീട്ടുകാര്‍ ശഠിച്ചു. തുടര്‍ന്ന് വധുവിന്റെ കുടുംബം…
Read More » -
വനിതാ നിര്‍മാതാവിനെതിരായ ലൈംഗികാതിക്രമം: കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്, ആന്റോ ജോസഫ് ഒന്നാം പ്രതി
കൊച്ചി: വനിതാ നിര്‍മാതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നിര്‍മാതാവ് ആന്റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നാല് പ്രതികളാണുള്ളത്. കേസില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. രാകേഷാണ് രണ്ടാം പ്രതി. അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാഴക്കുഴി എന്നീ നിര്‍മാതാക്കളും കേസിലെ പ്രതികളാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തിയ ശേഷം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് വനിതാ നിര്‍മാതാവ് പൊലീസിന് നല്‍കിയ പരാതി. ഈ പരാതി പിന്നീട്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഈ അന്വേഷണ സംഘമാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ, അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. പരാതിക്കാരിയായ വനിതാ നിര്‍മാതാവിന്റെ മൊഴിയെടുക്കുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ്…
Read More » -
പുലിപ്പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജന്‍; ഹിരണ്‍ദാസ് മുരളിക്ക് പകരം തെരഞ്ഞെടുത്ത് ‘വേടന്‍’ എന്ന് പേര്; ആരാധകരുടെ ചങ്കിടിപ്പായ റാപ്പര്‍ അകത്താകുമോ?
കൊച്ചി: പുലിപ്പല്ല് കേസില്‍ മൊഴിമാറ്റിയെങ്കിലും റാപ്പര്‍ വേടന്‍ കുരുക്കില്‍ തന്നെ. പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരെത്തെ തായ്‌ലാന്‍ഡില്‍ നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. ഫ്‌ലാറ്റില്‍ നിന്ന് വടിവാള്‍, കത്തി, ത്രാസ്സ്, ക്രഷര്‍ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തു. വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്നലെ (തിങ്കള്‍) രാവിലെ 11 മണിയോടെയാണ് ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസിന്റെ പരിശോധന. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുഴുവന്‍ ആളുകളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് പുലിപ്പല്ല് ശ്രദ്ധയില്‍ പെട്ടത്. മലേഷ്യന്‍ പ്രവാസിയായ രഞ്ജിത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് നല്‍കിയതെന്നാണ് മൊഴി. തമിഴ് വംശജനായ ഇയാളെ കണ്ടെത്താന്‍ എക്സൈസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാന്‍ സാധ്യത ഏറെയാണ്. പുലിപ്പല്ല് കേസില്‍ മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം…
Read More » -
കഞ്ചാവ് കേസില്‍ ‘വേടന്’ ജാമ്യം; പക്ഷേ, പുലിപ്പല്ലില്‍ കുടുങ്ങി; അന്വേഷണം തമിഴ്നാട്ടിലേക്ക്
കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാലാണ് സ്റ്റേഷന്‍ജാമ്യം കിട്ടിയത്. വേടനൊപ്പം കേസില്‍ അറസ്റ്റ് ചെയ്ത മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ എട്ടുപേരെയും ജാമ്യത്തില്‍വിട്ടു. അതിനിടെ, മാലയില്‍നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതോടെ വേടനെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. വേടന്‍ ധരിച്ചിരുന്നത് അഞ്ചുവയസ്സ് പ്രായമുള്ള പുലിയുടെ പല്ലാണെന്നാണ് വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. നേരത്തേ, തായ്ലാന്‍ഡില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസില്‍ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.
Read More » -
ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്‌വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം
ന്യൂഡല്‍ഹി: മുന്നൂറോളം ഇന്ത്യക്കാര്‍ 2016നുശേഷം ഔദ്യോഗിക രേഖകളുമായി പാകിസ്താനിലെത്തിയെന്നും ഇതില്‍ 40 പേരെങ്കിലും ഭീകരസംഘടനയില്‍ ചേര്‍ന്നെന്നും വിവരം. ഇവര്‍ പരിശീലനം നേടിയശേഷം ഇന്ത്യയിലേക്കു തിരികെയെത്തിയെന്നും ദേശീയ മാധ്യമമായ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണ രേഖവഴിയാണ് ഇവര്‍ തിരികെയെത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് കശ്മീരിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരേ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നും സുരക്ഷാ വിഭാഗത്തിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞയാഴ്ച പഹല്‍ഗാമില്‍ ആക്രമണം നടത്തിയതില്‍ ആദില്‍ തോക്കര്‍ എന്ന ചെറുപ്പക്കാരനെയാണു പ്രധാന സംശയം. ഇയാള്‍ 2018 ഏപ്രിലില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പാകിസ്താനലിലേക്കു പോയിട്ടുണ്ട്. ഒരു പരീക്ഷയില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് ഇയാള്‍ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അട്ടാരി അതിര്‍ത്തിവഴിയാണ് ഇയാള്‍ പാകിസ്താനിലേക്കു കടന്നത്. തുടര്‍ന്നു ലഷ്‌കറെ തോയ്ബയില്‍ ചേര്‍ന്നു. മറ്റു ഭീകരര്‍ക്കൊപ്പം ഇയാള്‍ 2024ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണു കരുതുന്നത്. പാകിസ്താനില്‍നിന്ന് എത്തിയവര്‍ക്കു നിയമപരമായ സഹായം നല്‍കുന്നതിനൊപ്പം അവരെ നയിച്ചതും ഇയാളാണെന്നാണു സംശയിക്കുന്നത്. 2019നുശേഷം ഇന്ത്യന്‍ സൈന്യം 330 ഭീകരരെയാണു കൊലപ്പെടുത്തിയത്. ഇതില്‍ 270 പേര്‍…
Read More »