Crime

  • ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്‍മാര്‍ക്കു ബന്ധമില്ല; വേണ്ടിവന്നാല്‍ വീണ്ടും വിളിപ്പിക്കും; തസ്ലീമയുമായുള്ള ഇടപാട് ലഹരിക്കു വേണ്ടിയല്ല; സിനിമാ മേഖലയിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കമ്മീഷണര്‍

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാർക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ല. ഷൈൻ മയക്കുമരുന്നിന് അടിമ. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. നിലവിൽ ഇവർക്കെതിരെ തെളിവില്ല. വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അശോക് കുമാർ പറഞ്ഞു. ചില സംശയങ്ങൾ തീർക്കാനാണ് മൂന്നു പേരെയും വിളിച്ചുവരുത്തിയത്. കുറച്ച് കാര്യങ്ങളിൽ വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാൽ വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ പറഞ്ഞു. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റി. തസ്ലീമ സുൽത്താനയുമായി നടത്തിയിട്ടുള്ള ഇടപാട് ലഹരിക്ക് വേണ്ടിയുള്ളതല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം ഘട്ടത്തിൽ സിനിമ മേഖലയിൽ ഉൾപ്പെടെയുള്ള ഉള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിലുള്ള അന്വേഷണത്തിൽ എന്തെങ്കിലും സൂചന ലഭിച്ചാൽ ഇപ്പോൾ വിട്ടയച്ച ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തുമെന്ന്…

    Read More »
  • ‘തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടുകള്‍; പണമായി ലഭിക്കുന്നത് ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനെന്നു സൗമ്യ; കൂടുതല്‍ സിനിമക്കാര്‍ കുടുങ്ങിയതോടെ സംയുക്ത റെയ്ഡുകള്‍ക്ക് പോലീസ്; കേന്ദ്ര ഏജന്‍സികളെയും സമീപിക്കും

    കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിലെ ഒന്നാംപ്രതി തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടെന്നും ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനാണു പണമായി നല്‍കുന്നതെന്നും മോഡല്‍ സൗമ്യയുടെ മൊഴി. റിയല്‍ മീറ്റ് എന്നാണ് ഇത്തരം ഇടപാടുകളെ വിശേഷിപ്പിക്കുന്നന്നും സൗമ്യയുടെ മൊഴിയിലുണ്ട്. തസ്ലിമയുമായി അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്നും മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ട്. നടന്‍മാരായ ഷൈന്‍ ടോം, ശ്രീനാഥ് ഭാസി എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി ഇടപാടില്‍ ബന്ധമില്ലെന്നും സൗമ്യ. തസ്ലിമ സുഹൃത്താണെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സൗമ്യ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പറഞ്ഞിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് , മോഡലായ കെ. സൗമ്യ എന്നിവരെ ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യുന്നത് എട്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. ചോദ്യം ചെയ്യലിനായി മൂവരും അഭിഭാഷകര്‍ക്കും ചില സുഹൃത്തുക്കള്‍ക്കുമൊപ്പം വളരെ നേരത്തെ തന്നെ എക്സൈസ് ഓഫീസിലെത്തിയ നടന്‍മാര്‍ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ലഹരി മുക്ത കേന്ദ്രത്തില്‍ ഷൈന്‍ ടോം ചാക്കോ ചികില്‍സ തേടുന്നതിന്റെ രേഖകള്‍…

    Read More »
  • സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം

    കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുന്‍പ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കേസില്‍ നിന്നൊഴിവാക്കി. പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസാണിത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 21ന് രാത്രി മകള്‍ മരിച്ചെന്ന വിവരം തുഷാരയുടെ കരുനാഗപ്പള്ളിയിലെ വീട്ടില്‍…

    Read More »
  • സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യം; രാഹലഹരിക്കെതിരേ ഗിരിപ്രഭാഷണം; ലൈംഗികാരോപണങ്ങളിലും കുടുങ്ങി; വീണ്ടും വിവാദങ്ങളില്‍ വേടന്‍

    കൊച്ചി: ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്ക് ആരാധകരേറെ. ബുധനാഴ്ച ഇടുക്കിയിലെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ നിന്ന് വേടനെ ഒഴിവാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ഇയാള്‍. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന സഹകരണ എക്‌സ്‌പോയിലും വേടന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനും ഉള്‍ക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് ഒഴുകിയെത്തിയത്. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ കഞ്ചാവ് കേസില്‍ പിടിയിലായതിനു പിന്നാലെയാണ് കേരളത്തിന്റെ യുവത്വത്തിനെ കാര്‍ന്നുതിന്നുന്ന ലഹരി കേസില്‍ മറ്റൊരു ‘സെലിബ്രിറ്റി’ കൂടി അറസ്റ്റിലാകുന്നത്. അടുത്തിടെ നടന്ന സ്റ്റേജ് ഷോകള്‍ക്കിടെ രാസലഹരിക്കെതിരെ വേടന്‍ സംസാരിച്ചതും അറസ്റ്റിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. ആദ്യ വീഡിയോയ്ക്ക് ശേഷം വന്ന വേടന്റെ മറ്റ് റാപ്പുകളും ശ്രദ്ധനേടി. 2021-ല്‍ പുറത്തിറങ്ങിയ നായാട്ട്, 2023-ല്‍ പുറത്തിറങ്ങിയ കരം, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയിലെ പാട്ടുകള്‍ ശ്രദ്ധേയമായി. ഇതിനിടെയാണ് വേടനെതിരെ ലൈംഗികാരോപണവും ഉയര്‍ന്നത്.…

    Read More »
  • വ്യാജ ലഹരിക്കേസ്: മുഖ്യപ്രതി നാരായണ ദാസ് ബംഗളുരുവില്‍ അറസ്റ്റില്‍; പിടിയിലായത് ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ അനുജത്തിയുടെ സുഹൃത്ത്; ലിവിയയുടെ പങ്ക് ഉടന്‍ വ്യക്തമാകുമെന്ന് പോലീസ്; എക്‌സൈസ് ഗൂഢാലോചനയും ചുരുളഴിയും

    തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പിടികൂടിയിരിക്കുന്നത്. ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസ് ആയിരുന്നു. കേസില്‍ ഒന്നാംപ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.   വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. വ്യാജ മയക്കുമരുന്നാണെന്നു തിരിച്ചറിഞ്ഞിട്ടും മറച്ചുവച്ച് 72 ദിവസം ജയിലില്‍ പാര്‍പ്പിച്ചതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ഷീലയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാന്‍ വിദേശത്തേക്കു പോകാനിരിക്കേയാണു ജയിലില്‍ കഴിയേണ്ടിവന്നത്.…

    Read More »
  • വേടനും വലയില്‍ വീണു! റാപ്പറുടെ ഫ്‌ളാറ്റില്‍നിന്ന് 5 ഗ്രാം കഞ്ചാവ് പിടികൂടി; പൊലീസ് പരിശോധന തുടരുന്നു

    കൊച്ചി: റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന സമയത്ത് വേടന്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും എക്‌സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും റെയ്ഡ് നടന്നത്. വിദേശത്തു നിന്ന് വലിയ തോതില്‍ ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തെത്തിക്കാന്‍ ശ്രമം ശക്തമാണെന്ന് എറണാകുളം അസി. എക്‌സൈസ് കമ്മിഷണര്‍ എം.എഫ്.സുരേഷ് പറഞ്ഞിരുന്നു. എംഎഡിഎംഎ പോലെ ഹൈബ്രിഡ് കഞ്ചാവും പാര്‍സല്‍ വഴി കടത്താനുള്ള ശ്രമം ശക്തമാണെന്നാണ് എക്‌സൈസ് നിഗമനം. പുറത്തു നിന്നു വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇപ്പോള്‍ പിടികൂടുന്നതെങ്കിലും ഇന്ത്യക്കകത്തു തന്നെ ഹൈബ്രിഡ് കഞ്ചാവ് ഉല്‍പാദിപ്പിക്കുന്നുണ്ട് എന്ന് സൂചനകളുണ്ട്. ഈ രീതിയില്‍ കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.  

    Read More »
  • ചങ്ങനാശേരിയില്‍ വീട്ടമ്മ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു, സ്ത്രീയുടെ ശരീരമാസകലം രക്തം

    കോട്ടയം: ചങ്ങനാശ്ശേരി മോസ്‌കോയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മോസ്‌കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (42) കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ആംബുലന്‍സ് ഡ്രൈവറാണ് പോലീസില്‍ വിവരമറിയിച്ചത്. സ്ത്രീയുടെ ശരീരമാസകലം രക്തമുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നു.  

    Read More »
  • തേങ്ങ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി, പിന്നെ തേങ്ങയുമില്ല മാങ്ങയുമില്ല; യുവാവ് അറസ്റ്റില്‍

    കൊച്ചി: തേങ്ങ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വടുതല ഡോണ്‍ ബോസ്‌കോ റോഡ് ചീരംവേലില്‍ വീട്ടില്‍ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മൂവായിരം കിലോ തേങ്ങ നല്‍കാമെന്ന് പറഞ്ഞ് മഞ്ഞപ്ര സ്വദേശിയുടെ പക്കല്‍ നിന്നും 1,74,000 രൂപ കൈപ്പറ്റിയ ശേഷം തേങ്ങ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് കൈപ്പറ്റിയ തുകയില്‍ നിന്നും 69000 രൂപ മാത്രമാണ് തിരികെ നല്‍കിയത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് മഞ്ഞപ്ര സ്വദേശി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിടിയിലായ സജേഷിനെതിരേ ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. ഇന്‍സ്‌പെക്ടര്‍ അനില്‍ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്. ഐ ജയിംസ് മാത്യു, എസ് സി പി ഒ മാരായ മനോജ് കുമാര്‍, ഷിജോ പോള്‍,ഷിബു അയ്യപ്പന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

    Read More »
  • സോഷ്യല്‍ മീഡിയ സുഹൃത്തായ വനിതാ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡനം, പോലീസുകാരന്‍ പിടിയില്‍

    തിരുവനന്തപുരം: വനിതാ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ വിജയ് യശോധരന്‍(36) ആണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പോലീസുകാരനായ ഇയാള്‍ സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെയാണ് പീഡിപ്പിച്ചത്. തമ്പാനൂര്‍ സിഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. അതേസമയം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പഠിതാക്കളായ പെണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ താത്കാലിക ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം പരാതികളാണ് കാര്‍ഡിയോളജി കാത്ത് ലാബില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് എന്ന ജീവനക്കാരനെതിരേ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേയും ഇയാള്‍ക്കെതിരേ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു എന്നും ആരോപണമുണ്ട്. താത്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്. ഇയാള്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.

    Read More »
  • ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ഹാജരായത് ബംഗളുരുവിലെ ലഹരിമുക്ത കേന്ദ്രത്തില്‍നിന്ന്; ഒരു മണിക്കൂറില്‍ മടങ്ങണം; ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്‍മുമ്പേ ഹാജര്‍

    ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസിന് മുന്നില്‍ ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. എക്‌സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്‍ മുമ്പ് എക്‌സൈസ് ഓഫീസില്‍ ഷൈന്‍ ടോം ചാക്കോ ഹാജരായി. രാവിലെ 7.30 ഓടെയാണ് ഷൈന്‍ എക്‌സൈസ് ഓഫീസിലെത്തിയത്. താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് എക്‌സൈസ് നോട്ടീസ് നല്‍കിയിരുന്നത്. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമയെ അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ ഷൈന്‍ തയ്യാറായില്ല. അതേസമയം നടന്‍ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിനായി എക്‌സൈസ് ഓഫീസിലെത്തിയിട്ടുണ്ട്. കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്നാണ് ചോദ്യം ചെയ്യുക. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍.…

    Read More »
Back to top button
error: